അഡാറ് ഹിറ്റായ മാണിക്യ മലരിന് ശേഷം ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന അരവിന്ദെൻറ അതിഥികളിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. ആൻ അമീ ആലപിച്ച ആനന്ദമേ എന്ന ഗാനത്തിെൻറ ലിറിക്കൽ വീഡിയോയാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.
വർഷങ്ങൾക്ക് ശേഷം മകൻ വിനീത് ശ്രീനിവാസനൊപ്പവും മുൻ നായികമാരായ ഉൗർവഷി, ശാന്തി കൃഷ്ണ എന്നിവർക്കൊപ്പവും ശ്രീനിവാസൻ ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും അരവിന്ദെൻറ അതിഥികൾക്കുണ്ട്. കഥ പറയുേമ്പാൾ എന്ന ബ്ലോക്ബസ്റ്റർ ചിത്രമൊരുക്കിയ ബന്ധുകൂടിയായ എം. മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക. പ്രേം കുമാർ, അജു വർഗീസ്, കെ.പി.എ.സി ലളിത, ബിജുക്കുട്ടൻ, തുടങ്ങി വൻതാരനിരയും ചിത്രത്തിലുണ്ട്.