ഡ്യൂഡും ഷാജി പാപ്പനും; തീ പോലെ ആട്​ 2ലെ പാട്ട്​

14:28 PM
06/02/2018
vinayakan

ആട്​ 2ലൂടെ സൂപ്പർഹിറ്റായി മാറിയ വിനായക​​െൻറ കഥാപാത്രം ഡ്യൂഡും നായകൻ ഷാജി പാപ്പനും തകർത്തഭനയിക്കുന്ന ഗാനം അണിയറ പ്രവർത്തകൾ യൂട്യൂബിലൂടെ പുറത്ത്​ വിട്ടു. ‘ഒരു തീ പോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്​ ഹിഷാം അബ്​ദുൽ വഹാബാണ്​.

 ഹരി നാരായ​ണ​​െൻറ വരികൾക്ക്​ ഷാൻ റഹ്​മാൻ ആണ്​ സംഗീതം. ചിത്രത്തിലെ ചില നർമ്മ രംഗങ്ങൾ ഉൾപ്പെടുത്തിയ പാട്ട്​ യൂട്യൂബിൽ മികച്ച പ്രതികരണമാണ്​ നേടുന്നത്​. മിഥുൻ മാനുവൽ തോമസി​​െൻറ സംവിധാനത്തിൽ ക്രിസ്​മസിന്​ തിയറ്ററുകളിലെത്തിയ ആട്​ മെഗാ ഹിറ്റായിരുന്നു. ഫ്രൈഡേ ഫിലിംസി​​െൻറ ബാനറിൽ വിജയ്​ ബാബുവാണ്​ ചിത്രം നിർമിച്ചത്​. 

Loading...
COMMENTS