തിയറ്റർ പൂരപ്പറമ്പാക്കിയ ആട്​ 2ലെ വടംവലി പാട്ട്​ പുറത്ത്​

19:05 PM
26/01/2018
aadu-2

ക്രിസ്​മസിന്​ തിയറ്ററിൽ എത്തി കേരളം കീഴടക്കിയ ആട്​ 2 വിജയകരമായി പ്രദർശനം തുടരു​േമ്പാൾ അണിയറക്കാർ പ്രേക്ഷകർക്കായി ചിത്രത്തിലെ പാട്ട്​ യൂട്യൂബിലൂടെ പുറത്ത്​ വിട്ടു. ചിത്രത്തിലെ വടംവലി രംഗത്തിലുള്ള ‘ആടടാ ആട്ടം നീ’ എന്ന ഗാനമാണ്​ യൂട്യുബിലൂടെ പുറത്ത്​ വിട്ടത്​​. ആടി​​െൻറ ആദ്യ ഭാഗത്തിലെ ‘കൊടി കയറണ പൂരമായി’ എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. അതുമായി സാമ്യമുള്ള പുതിയപാട്ടും തിയറ്ററിൽ ഒാളമുണ്ടാക്കി.

ഷാൻ റഹ്​മാനാണ്​ പാട്ട്​ പാടിയിരിക്കുന്നത്​. സംഗീതവും ഷാനി​​െൻറത്​ തന്നെ. മനു മഞ്​ജിത്തി​​െൻറതാണ്​ വരികൾ.മുമ്പ്​ അണിയറക്കാർ പുറത്തിറക്കിയ ആട്​ 2ലെ ചില രംഗങ്ങൾ യൂട്യബിൽ സൂപ്പർഹിറ്റായിരുന്നു.

 
 

Loading...
COMMENTS