പ്രേക്ഷക ഹൃദയം കീഴടക്കി ജാനുവും റാമും; 96ലെ പുതിയ ഗാനം VIDEO

18:16 PM
12/10/2018
96-movie-still

മലയാളിയായ ഗോവിന്ദ്​ വസന്ത സംഗീതം നിർവഹിച്ച മെഗാ ഹിറ്റ്​ ചിത്രം 96ലെ മറ്റൊരു മനോഹര ഗാനം കൂടി പുറത്തുവിട്ടു. ചിന്മയി ശ്രീപദയും പ്രദീപ്​ കുമാറും ചേർന്ന്​ ആലപിച്ച 'താഭങ്കളേ' എന്നു തുടങ്ങുന്ന ഗാനമാണ്​ കാത്തിരിപ്പിനൊടുവിൽ റിലീസ്​ ചെയ്​തത്​.

ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. തൈക്കുടം ബ്രിഡ്​ജിലൂടെ പ്രശസ്​തനായ വയലിനിസ്റ്റ്​ ഗോവിന്ദ്​ വസന്തക്ക്​ വിജയ്​ സേതുപതി-തൃഷ ജോഡികളുടെ ചിത്രം കരിയർ ബ്രേക്കാണ്​ നൽകിയത്​. ഗോപി സുന്ദറിന്​ ശേഷം അന്യ ഭാഷയിൽ ചാർട്ട്​ ബസ്റ്റർ പാട്ടുകളൊരുക്കിയ സംഗീത സംവിധായകനായിരിക്കുകയാണ്​ ഗോവിന്ദ്​ വസന്ത. 

സി. പ്രേം കുമാർ സംവിധാനം ചെയ്​ത ചിത്രം നിർമിച്ചിരിക്കുന്നത്​ എസ്​. നന്ദഗോപാലാണ്​. ഛായാഗ്രഹകനായ പ്രേമിനും 96 ഒരു വലിയ ബ്രേക്കാണ്​ നൽകിയിരിക്കുന്നത്​. 

Loading...
COMMENTS