കാതലേ കാതലേ... ഗോവിന്ദ്​ വസന്തയുടെ പാട്ടിൽ ലയിച്ച്​ തൃഷയും തമിഴരും

15:14 PM
13/01/2019
Trisha's-Tears-of-Joy-watching-Performance-of-Govind

96 എന്ന ചിത്രവും അതിൽ അഭിനയിച്ച്​ തകർത്ത വിജയ്​ സേതുപതിയും തൃഷയും എത്രത്തോളം പ്രേക്ഷകരെ സ്വാധീനിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്​തിട്ടുണ്ടോ.. അതിലേറെ ചിത്രത്തിലെ ഗാനങ്ങളും ഭാഷാ ഭേദമന്യേ സർവരുടെയും ഹൃദയം കവർന്നിരുന്നു​. തൈക്കുടം ബ്രിഡ്​ജ്​ എന്ന പ്രശസ്​ത ബാൻറി​​​​െൻറ അമരക്കാരിലൊരാളായ മലയാളി ഗോവിന്ദ് വസന്ത സംഗീതം നൽകിയ ചിത്രത്തിലെ മാജിക്കൽ ഗാനങ്ങൾ 2018 കഴിഞ്ഞ്​ പുതുവർഷത്തിലും സംഗീതാസ്വാദകരുടെ പ്ലേലിസ്റ്റിൽ തുടരുകയാണ്​​.​ 

തമിഴിലെ പ്രശസ്​ത സിനിമാ വെബ്​സൈറ്റ്​ ബിഹൈൻഡ്​ വുഡ്​സ്​ നടത്തിയ പുരസ്​കാരദാന ചടങ്ങിൽ മികച്ച സംഗീത സംവിധായകനുള്ള സ്വർണ്ണ മെഡൽ സ്വീകരിച്ചുകൊണ്ട്​ ഗോവിന്ദ്​ ‘‘കാതലേ കാതലേ’’ പാടിയപ്പോൾ തമിഴ്​ പ്രേക്ഷകരും സിനിമാക്കാരും അതിൽ ലയിച്ചിരുന്നുപോയി. ഗോവിന്ദ്,​ വയലിനിൽ കാതലേ കാതലേ മീട്ടുന്നതും തൃഷയടക്കമുള്ള സിനിമാക്കാർ അത്​ കേട്ട്​  ലയിച്ചിരിക്കുന്നതുമായ വീഡിയോ ബിഹൈൻഡ്​ വുഡ്​സ്​ തന്നെയാണ്​ യൂട്യൂബിലൂടെ പുറത്തുവിട്ടത്​. 

96 എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന്​ മികച്ച കംപോസർ അവാർഡ്​ സ്വീകരിക്കാനെത്തിയ ഗോവിന്ദ്​ അവതാരകരുടെ ആഗ്രഹപ്രകാരമായിരുന്നു ചിത്രത്തിലെ ഗാനം ​അവതരിപ്പിച്ചത്​.

Loading...
COMMENTS