Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉദയയുടെ ‘കൊച്ചൗവ്വ’ ചിത്രത്തിലെ പാട്ടിറങ്ങി
text_fieldsbookmark_border
കുഞ്ചാക്കോ ബോബന് നായകനായി അഭിനയിക്കുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ (KPAC))യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ഷാന്‍ റഹ്മാന് ഈണം പകര്‍ന്ന് വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നു പാടിയ ‘നീലക്കണ്ണുള്ള മാനേ..’ എന്ന ഈ ഗാനത്തിന്‍െറ വീഡിയോ പുറത്തിറങ്ങി. ഈ ഗാനത്തിന്‍്റെ വരികള്‍ രചിച്ചിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ്.
സിദ്ധാര്‍ഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ ഉദയ പിക്ചേഴ്സിന്്റെ ബാനറില്‍ കുഞ്ചാക്കോ ബോബനാണ് നിര്‍മ്മിച്ചിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഉദയ പിക്ചേഴ്സ്'ന്‍്റെ തിരിച്ചുവരവ് സാക്ഷ്യം വഹിക്കുന്ന ഈ ചിത്രത്തില്‍ അനുശ്രീയാണ് നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, കെ പി എ സി ലളിത, സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം നീല്‍ ഡി കൂഞയും ചിത്രസംയോജനം വിനീബ് കൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാലിന്്റേതാണ്
Next Story
