Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാത്തേ പൂത്തേ.. വിഷുചിത്രത്തിലെ പാട്ടിറങ്ങി

text_fields
bookmark_border
വാത്തേ പൂത്തേ.. വിഷുചിത്രത്തിലെ പാട്ടിറങ്ങി
cancel

കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലെ വിളംബര ഗാനം റിലീസ് ചെയ്തു. ‘വാത്തേ പൂത്തേ..’ എന്ന ഈ ഗാനത്തിന്‍്റെ വരികള്‍ രചിച്ച് ഈണം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. വിധു പ്രതാപിന്‍്റെ കൂടെ ഗാനം ആലപിച്ചിരിക്കുന്നതും സൂരജ് തന്നെ.
ചിത്രത്തിലെ  ബാക്കി അഞ്ച് ഗാനങ്ങള്‍ കൂടി ഉടന്‍ പുറത്തിറങ്ങും.
നവാഗതനായ ഋഷി ശിവകുമാര്‍ തിരകഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യില്‍ ശ്യാമിലിയാണ് കുഞ്ചാക്കോ ബോബന്‍്റെ നായികയായി എത്തുന്നത്. മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മിഥുന്‍ നായര്‍ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. Achappu Movie Magic (അച്ചാപ്പു മൂവി മാജിക്)ന്‍്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിച്ച 'വള്ളീം തെറ്റി പുള്ളീം തെറ്റി' വിഷുവിന് തിയറ്ററുകളിലത്തെും. 
ഒഫീഷ്യല്‍ ഗാനം മ്യൂസിക്247ന്‍്റെ യൂട്യൂബ് ചാനലില്‍ കേള്‍ക്കാന്‍: www.youtube.com/watch?v=i9g6HmEQl_k

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story