ബോളിവുഡിലെ പുതിയ ഗായികാതാരം നീതി മോഹന് മോഹം ഇളയരാജയുടെ പാട്ടുപാടാന്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും മറ്റും കത്തിനിന്ന കാലത്ത് ഇളയരാജയുടെ പാട്ടുപാടണം എന്നാഗ്രഹിക്കാത്ത പാട്ടുകാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയൊരു ബോളിവുഡ് ഗായിക ആഗ്രഹിക്കുന്നതില്‍ അല്‍പം കൗതുകമുണ്ട്. ഡെല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന് ബോളിവുഡിന്‍െറ പ്രിയ ഗായികയും ഇപ്പോള്‍ നടിയുമായിക്കഴിഞ്ഞ നീതിയുടെ നല്ല ഗാനങ്ങളോടുള്ള ഇഷ്ടമാണ് ഇങ്ങനെ ചിന്തിക്കാന്‍ കാര്യം. മുപ്പതുവയസ്സ് കഴിഞ്ഞ് പക്വതയായശേഷം ഗായികയായതിനാലാകാം ഇങ്ങനെയൊരു മോഹം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നത്. എ.ആര്‍ റഹ്മാന്‍െറ പ്രിയ ഗായികയായ നീതി ഇതിനോടകം തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി റഹ്മാന്‍െറ പല പാട്ടുകളും പാടിക്കഴിഞ്ഞു. തന്നെയുമല്ല ശ്രേയാ ഘോശാലിനെപ്പോലെ തെക്കേയിന്ത്യന്‍ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ നീതി പാടി. എന്നാല്‍ നീതിയുടെ ഏറ്റവും വലിയ ആഗ്രഹം ഇളയരാജയെന്ന ലെജന്‍ററി സംഗീതസംവിധായകന്‍െറ പാട്ട് പാടുക എന്നതാണ്. അദ്ദേഹം തന്‍െറ പാട്ടുകള്‍ കേട്ടിട്ടുണ്ടാകുമോ എന്ന കാര്യത്തില്‍ നീതിക്ക് ഉറപ്പില്ല. എങ്കിലും അദ്ദേഹത്തിന്‍െറ ഒരു വിളി പ്രതീക്ഷിച്ചിരിക്കുകയാണ് ഈ ഗായിക. അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹസഫലീകരണമെന്നും ഇവര്‍ കരുതുന്നു.
2009ലാണ് ‘ഫ്രൂട്ട് ആന്‍റ് നട്ട്’ എന്ന ചിത്രത്തിലൂടെ സംഗീത് സിദ്ധാര്‍ഥിന്‍െറ പാട്ടുപാടി നീതി ബോളിവുഡിലത്തെുന്നത്. സംഗീതവുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് നീതി എത്തുന്നത് എന്നതും ശ്രദ്ധേയം. ഡല്‍ഹിയില്‍ ആര്‍മി ഉദ്യോഗസ്ഥന്‍െറ മകളായി ജനിച്ച നീതിക്ക് സംഗീതം വഴിത്തിരിവായത് അച്ഛന്‍െറയും അമ്മയുടെയും സഹോദരിമാരുടെയും നിര്‍ലോഭമായ സഹകരണം മൂലമാണ്. പഠിക്കുന്നതിനൊപ്പം കലാ-കായികപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതില്‍ പിതാവിന് വലിയ താല്‍പര്യമായിരുന്നു. വോളിബാളിലും ബാസ്കറ്റ്ബാളിലും താരമായിരുന്നു പഠനകാലത്ത്. ബോഡിംഗ് സ്കൂളിലെ പഠനം വ്യക്തിത്വവികസനത്തിനും കഠിനാധ്വാനം ചെയ്യുന്നതിനും പ്രചോദനമായി.
സിനിമയിലത്തെി വളരെവേഗമായിരുന്നു ഈ ഗായികയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്. ബോളിവുഡിലെ എല്ലാ പ്രധാന നായികമാര്‍ക്കുവേണ്ടിയും പാടിക്കഴിഞ്ഞു. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, അനുഷ്ക ശര്‍മ തുടങ്ങിയവര്‍ക്കുവേണ്ടി. ഇപ്പോഴത്തെ ഗായികമാര്‍ക്ക് അധികമുണ്ടാകാത്ത ആഗ്രഹമാണ് നീതുവിന് മറ്റൊന്നുള്ളത്; മാധുരി ദീക്ഷിതിനുവേണ്ടി ഒരു പാട്ട് പാടണം. വലിയ ആരാധനയാണ് മാധുരിയോട് നീതിക്ക്. അതിനായും കാത്തിരിക്കുന്നു പുത്തന്‍ പ്രതീക്ഷയായ ഗായിക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2016 1:12 PM GMT Updated On
date_range 2016-03-05T18:42:26+05:30നീതി മോഹന് മോഹം ഇളയരാജയുടെ പാട്ട്
text_fieldsNext Story