ടിനി ടോം നായകനായി അഭിനയിക്കുന്ന ‘അന്യര്‍ക്ക് പ്രവേശനമില്ല’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. വരുണ്‍ രാഘവും ചിത്രത്തിന്‍്റെ സംവിധായകന്‍കൂടിയായ വി.എസ്. ജയകൃഷ്ണയും ഈണം നല്‍കിയ രണ്ടു ഗാനങ്ങളാണുള്ളത്. ആദ്യ ഗാനം ‘കള്ളക്കണ്ണാ..’ ജാസ്സി ഗിഫ്റ്റും അഞ്ജലി സുഗുണനും ചേര്‍ന്ന് പാടുന്നു. ഷാബി പനങ്ങാട്ട് രചിച്ച വരികള്‍ക്ക് വരുണ്‍ രാഘവ് ഈണം നല്‍കിയിരിക്കുന്നു. മേജര്‍ രവി വരികള്‍ എഴുതിയ ഹിന്ദി ഗാനമാണ് ഇതിലെ മറ്റൊരാകര്‍ഷണം. ‘ദേഖോ മേന്‍..’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ടിനി ടോമും ഷീന്‍ഷയുമാണ്. സംഗീതം വി.എസ്. ജയകൃഷ്ണയും. പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=x5aqC2JPejI
വി.എസ്. ജയകൃഷ്ണ സംവിധാനം നിര്‍വഹിക്കുന്ന ‘അന്യര്‍ക്ക് പ്രവേശനമില്ല’ പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ടിനി ടോം, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം അതിഥി റായിയാണ് നായിക. ശ്രീജിത്ത് രവി, ഇടവേള ബാബു, ബിജുക്കുട്ടന്‍, സുനില്‍ സുഗദ, കലാഭവന്‍ റഹ്മാന്‍, പൊന്നമ്മ ബാബു, ജീന, ശ്രുതി തുടങ്ങിയവരും അണിനിരക്കുന്നു. കഥയും തിരകഥയും ഒരുക്കിയിരിക്കുന്നത് ജയരാജ് മടായിയും ഹരി മടായിയും ചേര്‍ന്നാണ്. ഛായാഗ്രഹണം ഷാജി ജേക്കബും രാജേഷ് നാരായണും ചിത്രസംയോജനം കപില്‍ ഗോപാലകൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഡി ഡി എന്‍്റര്‍ടൈന്‍മെന്‍്റിന്‍്റെ ബാനറില്‍ പി. പ്രഭാകരനാണ് നിര്‍മ്മാതാവ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2016 8:56 PM GMT Updated On
date_range 2016-06-03T02:26:06+05:30ജാസ്സി ഗിഫ്റ്റും മേജര്‍ രവിയും ടിനി ടോമും ഒന്നിക്കുന്ന പാട്ടുകള്‍
text_fieldsNext Story