സ്ത്രീ പ്രശ്നങ്ങളുമായി അരിസ്റ്റോ സുരേഷിന്റെ പുതിയ ആല്‍ബം-വിഡിയോ
text_fieldsമുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഹിറ്റ് ഗാനത്തിനു ശേഷം അരിസ്റ്റോ സുരേഷ്എഴുതി ഇണമിട്ട വീഡിയോ ആല്‍ബം പെണ്ണായ പെണ്ണുങ്ങള് പുറത്തിറങ്ങി. സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും അവര്‍ക്ക് നഷ്ടമായ നന്മകളും വിഷയമായ പാട്ടാണ് സുരേഷ് ഈ ആല്‍ബത്തില്‍ അവതരിപ്പിക്കുന്നത്. സജ്ഞീവ് എസ് പിള്ള, വിനീത് ഇ വി എന്നിവരാണ് ഈ ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍. ബാങ്ക് ഉദ്യോഗസ്ഥയായ ജോസ്ന ജോസ്, വിദ്യാര്‍ത്ഥിനിയായ ആര്യ ബിജു, അപ്പു സതീശ്, മുഹമ്മദ് നിസാം, മാധ്യമപ്രവര്‍ത്തകയായ എസ് ശിവപ്രിയ, വിദ്യാര്‍ത്ഥികളായ അജയ്കൃഷ്ണ, അഖില്‍ അശോക് മുഹമ്മദ് നിസാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഡി.സി മീഡിയ ലാബ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
അരിസ്റ്റോസുരേഷിന്റെ ജീവിതവും പാട്ടുകളും സമാഹരിച്ച മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പുസ്തകവും ഇതോടനുബന്ധിച്ച് പുറത്തിറങ്ങും. ആര്.ഉണ്ണിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
