വാത്മീകത്തിലെ പുത്തന്‍ പാട്ടുമായി വീണ്ടും ഭാവഗായകന്
text_fieldsജയസൂര്യ നായകനായി അഭിനയിക്കുന്ന ‘സു.. സു.. സുധി വാത്മീകം’ത്തിലെ ആദ്യഗാനം വിഡിയോ റിലീസ് ചെയ്തു. ‘എന്റെ ജനലരികിലിന്ന്..’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയത് പി. ജയചന്ദ്രനാണ്. ചെറുപ്പക്കാരായ ഗായകരെ പിന്തള്ളി എഴുപതു കഴിഞ്ഞ മലയാളത്തിന്‍െറ ഭാവഗായകന് ജയചന്ദ്രന് നിരന്തരമായി മലയാളത്തില്‍ ഹിറ്റുകള്‍ പാടിക്കൊണ്ടിരിക്കുകയാണ്. ഈ ഗാനവും വന്‍പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. പാട്ടിന്‍െറ വരികള്‍ രചിച്ചത് സന്തോഷ് വര്‍മയും സംഗീത സംവിധാനം ബിജിബാലും നിര്‍വ്വഹിച്ചിരിക്കുന്നു. ഒഫീഷ്യല്‍ വീഡിയോ Muzik247ന്റെ യു ട്യൂബ് ചാനലില്‍ നിന്ന് കാണാം: https://youtu.be/XM6Wh06uqc. രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മുകേഷ്, അജു വര്‍ഗ്ഗീസ്, കെ.പി.എ.സി ലളിത, ശിവദ നായര്‍, സ്വാതി നാരായണന്, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയുമാണ് 'സു.. സു.. സുധി വാത്മീകം' നിര്‍മ്മിച്ചിട്ടുള്ളത്. നവംബര്‍ 20ന് റിലീസാവുന്ന ഈ ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്ശത്തിനത്തെിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
