കുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘രാജമ്മ @ യാഹൂ’ വിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ബിജിബാല്‍ ഈണം നല്‍കിയ അഞ്ചു ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മ, അനില്‍ പനച്ചൂരാന്‍, അജിത് കുമാര്‍, റഫീക്ക് അഹമ്മദ്, വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ തുടങ്ങിയവരാണ്. നജിം അര്‍ഷാദ്, വിനീത് ശ്രീനിവാസന്‍, സംഗീത ശ്രീകാന്ത്, ഗണേഷ് സുന്ദരം, രൂപ രേവതി,അല്‍ഫോന്‍സ് ജോസഫ്, ബിജിബാല്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. മേഘമണി
പാടിയത്: നജിം അര്‍ഷാദ്
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാല്‍
2. ഉള്ളതു ചൊന്നാല്‍
പാടിയത്: വിനീത് ശ്രീനിവാസന്‍ & സംഗീത ശ്രീകാന്ത്
ഗാനരചന: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍
3. ഒറ്റത്തൂവല്‍
പാടിയത്: ഗണേഷ് സുന്ദരം & രൂപ രേവതി
ഗാനരചന: അജിത് കുമാര്‍
സംഗീതം: ബിജിബാല്‍
4. മാനാനിവളുടെ
പാടിയത്: അല്‍ഫോന്‍സ് ജോസഫ്
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
5. ഒളിവിലെ കളികള്‍
പാടിയത്: ബിജിബാല്‍
ഗാനരചന: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം: ബിജിബാല്‍
പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=MDu3xxiFuCQ
രഘുരാമ വര്‍മ്മ സംവിധാനം ചെയ്ത ഈ കോമടി എന്‍്റര്‍റ്റൈനറുടെ കഥയും തിരകഥയും ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജ് ആണ്. സഹോദരങ്ങളായ മൈക്കിള്‍ രാജമ്മ (കുഞ്ചാക്കോ ബോബന്‍) എന്ന രാജമ്മയേയും വിഷ്ണു യോഹന്നാന്‍ (ആസിഫ് അലി) എന്ന യാഹൂവിനേയും ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ‘രാജമ്മ @ യാഹൂ’ പറയുന്നത്. നിക്കി ഗല്‍റാനിയും അനുശ്രീയുമാണ് ചിത്രത്തിലെ നായികമാര്‍. രഞ്ജി പണിക്കര്‍, മാമുക്കോയ,ഹരീഷ് പേരടി, സേതുലക്ഷ്മി, പാര്‍വ്വതി നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. എം ടി എം വെല്‍ഫ്ലോ പ്രൊഡക്ഷന്‍സ്ന്‍്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, രമേശ് നമ്പ്യാര്‍, ടി സി ബാബു, ബെന്നി തുടങ്ങിയവര്‍ നിര്‍മ്മിച്ച ഈ ചിത്രം എല്‍ ജെ ഫിലംസ് പ്രൈവറ്റ് ലിമിറ്റഡ് പ്രദര്‍ശത്തിനത്തെിക്കുന്നു.