‘എന്‍െറ പ്രിയപ്പെട്ട അണ്ണനാണ് യേശുദാസ്. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന സംഗീതഞ്ജന്‍. എന്‍െറ പാട്ടുകേട്ടിട്ട് അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു; നിങ്ങളെ ഞാന്‍ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാം -ഇത് പറയുന്നത് തെന്നിന്ത്യയിലെ ഏറ്റവും വലിയ ഗായകന്; എസ്.പി ബാലസുബ്രഹ്മണ്യം. പാട്ടിന്‍െറ എണ്ണത്തിന്‍െറ കാര്യത്തിലും അവാര്‍ഡുകളുടെ എണ്ണത്തിന്‍െറ കാര്യത്തിലും യേശുദാസിനെക്കാള്‍ ഏറെ മുന്നിലാണ് എസ്.പി. ബാലസുബ്രഹ്മണ്യം. എന്നാല്‍ ശാസ്ത്രീയമായി കര്‍ണാടക സംഗീതം പഠിച്ചിട്ടില്ല എന്നതാണ് എസ്.പിയുടെ പ്രത്യേകത. ‘ശങ്കരാഭരണ’ത്തിലെ പാട്ട് കേട്ടാല്‍ അദ്ദേഹത്തിന്‍െറ ശാസ്ത്രീയ സംഗീതത്തിലെ അവബോധത്തെപ്പറ്റി ആര്‍ക്കും സംശയം തോന്നുകയുമില്ല. യേശുദാസിനും അക്കാര്യത്തില്‍ സംശയമൊന്നുമുണ്ടാകില്ല. എങ്കിലും എസ്.പിയുടെ സംഗീതത്തില്‍ ജന്മസിദ്ധമായുള്ള അറിവിലും അവബോധത്തിലും അല്‍ഭുതം പൂണ്ടാണ് യേശുദാസ് സംഗീതം പഠിപ്പിക്കാം എന്ന് ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍, സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ജൈത്രയാത്ര ചെയ്യുന്ന എസ്.പിയെ സംബന്ധിച്ച് പിന്നെയൊരു സംഗീതപഠനത്തിന് നേരമുണ്ടായിരുന്നില്ല. അതിന് തനിക്ക് യോഗമുണ്ടായില്ല എന്നാണ് വിനയാന്വിതനായി എസ്.പി പറഞ്ഞത്; ‘എതുക്കും ഒരു യോഗമിറ്ക്ക്’-സ്വതസിദ്ധമായ ശൈലിയില്‍ എസ്.പി പറഞ്ഞു.
കേരള ഗവണ്‍മെന്റിന്‍െറ ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാനായി ശബരിമല സന്നിധാനത്ത് എത്തിയപ്പോഴാണ് എസ്.പി. മനസ്സിലെ വേദന പങ്കുവെച്ചത്. ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ഹരിവരാസനം പുരസ്കാരമാണെന്ന് അദ്ദേഹം പറയുന്നു. ഏതു മതക്കാരനും ജാതിക്കാരനും കയറാവുന്ന ക്ഷേത്രം ശബരിമല മാത്രമാണ്. ദൈവവും മനുഷ്യനും ഒന്നാകുന്നതും ഇവിടെ മാത്രം. അതിനാലാണ് ഈ പുരസ്കാരം ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. തത്വമസി എന്ന മന്ത്രം എഴുതിവെച്ചിരിക്കുന്ന ഏക ക്ഷേത്രവും ഇതുതന്നെ. കന്നി അയ്യപ്പനായാണ് എസ്.പി ഇവിടെയത്തെിയത്. ആയിരക്കണക്കിന് അയ്യഭക്തിഗാനങ്ങള്‍ താന്‍ ആലപിച്ചിട്ടുണ്ട്; ഹിന്ദിയില്‍ ഉള്‍പ്പെടെ; എന്നാല്‍ അയ്യപ്പസന്നിധിയില്‍ ആദ്യമായാണ് എത്തുന്നത്. പുരസ്കാരം വാങ്ങാന്‍ വേണ്ടിയുള്ള ഈ മനോഹരമായ യാത്ര ഭഗവാന്‍െറ ക്ഷണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് കേരളം. പൈതൃകം, സംസ്കാരം, പരിസ്ഥിതി എന്നിവയിലെല്ലാം കേരളം മുന്നിലാണ്. ഇവിടുത്തെ സ്ത്രീകളെപ്പോലെ പുരുഷന്മാരും സൗന്ദര്യവും നല്ല ശബ്ദവുമുള്ളവരാണ്. എല്ലാവരും സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. മലയാളികള്‍ തന്നെ ഒരു സഹോദരനും മകനുമായാണ് കണ്ടത്. ചടങ്ങില്‍ മന്ത്രി, എംപി, എംഎല്‍എ, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഉണ്ടായിട്ടും ആരിലും അഹംഭാവം കാണാനില്ല. പ്രോട്ടോകോളിന്റെ പ്രതിബന്ധങ്ങളും കണ്ടില്ല. കുടുംബത്തില്‍ നടക്കുന്ന ഒരു ചടങ്ങിന്റെ അനുഭവമാണ് എനിക്ക് ഉണ്ടായത്.
ആന്ധ്രാപ്രദേശില്‍ ജനിച്ചുവളര്‍ന്ന എസ്.പി ബാലസുബ്രഹ്മണ്യം 1965 ഡിസംബറിലാണ് ഒരു സിനിമക്കുവേണ്ടി പാടുന്നത്. ഈ വര്‍ഷം ഡിസംബറില്‍ അദ്ദേഹം തന്‍െറ സംഗീതജീവിതത്തിന്െറ അന്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. പലരും ചോദിക്കാറുണ്ട് ഏതാണ് തന്റെ മാതൃഭാഷയെന്ന്. കഴിഞ്ഞ അന്‍പതു വര്‍ഷത്തിലേറെയായി തമിഴ്നാട്ടില്‍ കഴിയുന്ന എസ്.പി പറയുന്നു സംഗീതമാണ് തന്‍്റെ മാതൃഭാഷയെന്ന്. ആന്ധ്രയിലും കര്ണകടയിലും തമിഴ്നാട്ടിലും നിറഞ്ഞു നിന്ന ഗായകനാണ് എസ്.പി. ഇന്ത്യയില്‍ ഏറ്റവും അധികം ഗാനങ്ങള്‍ പാടിയിട്ടുള്ള എസ്.പിയാണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത ഗായകനുള്ള റെക്കോര്‍ഡിനും ഉടമ.
എഞ്ചിനീയറാകാന്‍ മോഹിച്ച് എഞ്ചിനീയറിംഗ് പഠനത്തിനത്തെിയ എസ്.പിയുടെ പാട്ട് കേട്ട് എസ്.ജാനകിയാണ് അദ്ദേഹത്തെ സിനിമയില്‍ പാടാന്‍ ക്ഷണിക്കുന്നത്. അതിന് ധൈര്യം പകര്‍ന്നതും അവരാണ്. 65ല്‍ എസ്.പി സിനിമയിലത്തെുമ്പോള്‍ ടി.എം സൗന്ദര്രാജന് കത്തി നില്ക്കുന്ന കാലം. അന്നത്തെ സൂപ്പര്‍ സ്റ്റാര്‍ ശിവാജി ഗണേശനു വേണ്ടി പാടിയാണ് എസ്.പി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നാം കണ്ടതൊക്കെയും ചരിത്രം. മൂന്നു തലമുറക്കുവേണ്ടി എസ്. പി എന്ന അല്‍ഭുത ഗായകന് പാടി, മൂന്ന് സംസ്ഥാനങ്ങളുടെ മുഖ്യ ഗായകനായി. അങ്ങനെയൊരു ഭാഗ്യം തെന്നിന്ത്യയില്‍ ഈ ഗായകനു മാത്രം ലഭിച്ച സൗഭാഗ്യമാണ്.