ഗാനാസ്വാദകര്‍ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍-പാര്‍വതി ചിത്രം ‘ചാര്‍ലി’യുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു. എഴു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. റഫീക്ക് അഹമ്മദിന്‍്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയത്. ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, ദിവ്യ എസ് മേനോന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. വെറും 14 മണിക്കൂറില്‍ 66,000 അധികം വ്യൂസ് നേടി യൂട്യൂബ് ജ്യൂക്ബോക്സ് വൈറലായി കഴിഞ്ഞു ഇതിലെ ഗാനങ്ങള്‍.
പാട്ടുകളെകുറിച്ചുള്ള വിശദാംശങ്ങള്‍:
1. അകലെ
പാടിയത്: മാല്‍ഗുഡി ശുഭ
2. പുലരികളോ
പാടിയത്: ശക്തിശ്രീ ഗോപാലന്‍ & മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍
3. പുതുമഴയായ്
പാടിയത്: ശ്രേയ ഘോഷാല്‍
4. ഒരു കരിമുകിലിന്
പാടിയത്: വിജയ് പ്രകാശ്
5. സ്നേഹം നീ നാഥാ
പാടിയത്: രാജലക്ഷ്മി
6. പുതുമഴയായ്
പാടിയത്: ദിവ്യ എസ് മേനോന്‍
പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=K0eSCmqjp8M
ഇവ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ആലപിച്ച ‘ചിത്തിര തിര’ എന്ന് തുടങ്ങുന്ന ഗാനവും ചിത്രത്തിലുണ്ട്. സന്തോഷ് വര്‍മ്മ രചിച്ച ഈ ഗാനം അടുത്ത് തന്നെ റിലീസ് ചെയ്യും. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച ‘ചാര്‍ലി’യുടെ കഥ ഉണ്ണി ആറിന്‍്റെതാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് തിരകഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും കൂടാതെ അപര്‍ണ്ണ ഗോപിനാഥും പ്രമുഖ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. ഫൈന്‍ഡിങ്ങ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കറും ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2015 4:05 PM GMT Updated On
date_range 2015-12-15T21:35:40+05:30പാട്ടിന്‍െറ പൂരവുമായി ചാര്‍ലി
text_fieldsNext Story