‘2 സ്റ്റേറ്റ്സ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി VIDEO

18:50 PM
22/02/2020

ജാക്കി എസ്. കുമാർ സംവിധാനം ചെയ്യുന്ന ‘2 സ്റ്റേറ്റ്സ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി. നർമം തുളുമ്പുന്ന ഗാനം എം.ജി ശ്രീകുമാറുമാണ് ആലപിച്ചിരിക്കുന്നത്.

 

 

‘മറഡോണ’യിലെ നായിക ശരണ്യയും ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മനുവുമാണ് ‘2 സ്റ്റേറ്റ്സ്’ലെ കേന്ദ്ര കഥാപാത്രങ്ങൾ. റെനൈസ്സൻസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൗഫൽ എം തമീം, സുൽഫിക്കർ ഖലീൽ എന്നിവരാണ് ‘2 സ്റ്റേറ്റ്സ്’ നിർമ്മിക്കുന്നത്.

മുകേഷ്, വിജയരാഘവൻ, മനു പിള്ള, ശരണ്യ ആർ, ഷമ്മി തിലകൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ജേക്ക്സ് ബിജോയ്‌ സംഗീതം നൽകുന്നു. സഞ്ജയ് ഹാരിസ്, പ്രശാന്ത് കൃഷ്ണ എന്നിവരാണ് ഛായാഗ്രാഹകൻമാർ.

Loading...
COMMENTS