Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightനാദം പകർത്തിയും രൂപം...

നാദം പകർത്തിയും രൂപം പകർത്തിയും

text_fields
bookmark_border
നാദം പകർത്തിയും രൂപം പകർത്തിയും
cancel

ലക്ഷക്കണക്കിന്​ ആരാധകരുണ്ട്​ യേശുദാസിന്​. എന്നാൽ, അവരിൽ വ്യത്യസ്​തരായി നിൽക്കുന്ന രണ്ടുപേരുണ്ട്​. ഗാനമേള വേ ദികൾ തോറും ദാസേട്ടനെ പിന്തുടർന്ന്​ ആ ഗന്ധർവ നാദം പകർത്തിയ ബേബിച്ചനും നിഴലായ്​ കൂടെ നടന്ന്​ അപൂർവ നിമിഷങ്ങൾ ക ാമറയിൽ ഒപ്പിയെടുത്ത ലീൻ തോബിയാസും. 1966 ആഗസ്​റ്റിൽ 14ാം വയസിലാണ്​ ചങ്ങനാശ്ശേരിയിൽ ഗാനമേ​ളക്കെത്തിയ യേശുദാസിനെ പുല്ലുക്കാട്ടെ ബേബിച്ചന്‍ ആദ്യം കാണുന്നത്. മലയാളവും തമിഴും ഹിന്ദിയും കന്നഡയുമൊക്കെ തകർത്തുപാടിയ യേശുദാസ്​ അന്നേ ബേബിച്ച​​​െൻറ മനസിൽ കുടിയേറി. വീണ്ടും വീണ്ടും ദാസി​​​െൻറ ഗാനമേള കേൾക്കണമെന്നായി ആഗ്രഹം. ദൂരസ്​ഥലങ്ങളിൽ ഗാനമേള കേൾക്കാൻ പോകാൻ കഴിയാത്തത്​ കൊണ്ട്​ ആ ആഗ്രഹം മനസ്സിലൊതുങ്ങി. രണ്ട്​ വർഷം കഴിഞ്ഞ് തിരുവല്ലയിൽ ഗാനമേള അവതരിപ്പിക്കാൻ​ യേശുദാസ്​ എത്തിയപ്പോൾ രണ്ടും കൽപിച്ച്​ നേരിൽകണ്ട്​ ആഗ്രഹമറിയിച്ചു -ഗാനമേള റെക്കോർഡ്​ ചെയ ്യണം.

കൗമാരക്കാരനായ ആരാധക​​​െൻറ ആവശ്യം നിരാകരിക്കാൻ യേശുദാസിനുമായില്ല. ബേബി സുജാതക്കൊപ്പം യേശുദാസ്​ അന്ന്​ നടത്തിയ നാലുമണിക്കൂർ ഗാനമേള അങ്ങനെ ബേബിച്ച​​​െൻറ താസ്​കൻറ റീൽ ടു റീൽ റെക്കോർഡർ ഒപ്പിയെടുത്തു. തുടർന്ന്​ 1974 വരെ കാസർകോടും മദ്രാസുമൊക്കെ കടന്ന്​ ബോംബെ വരെയെത്തി ആ റെക്കോർഡിങ്​. ബോംബെയിലെ റബ്ബർ കമ്പനിയിൽ ഡിപോ മാനേജരായി ജോലി ചെയ്യു​േമ്പാഴും അവിടെ എവിടെയെങ്കിലും ദാസി​​​െൻറ ഗാനമേളയുണ്ടെങ്കിൽ കൃത്യമായി ബേബിച്ചൻ എത്തിയിരിക്കും. 1973-ല്‍ ബോംബെയിലെത്തിയ യേശുദാസ്​ അടുത്തി ഡിസംബറിൽ ചങ്ങനാശ്ശേരി പാറേപ്പള്ളിയിൽ ത​​​െൻറ ഗാനമേള ഉണ്ടെന്ന്​ അറിയിച്ചു. ഡിസംബറിൽ ലീവ്​ കിട്ടാതായപ്പോൾ ബേബിച്ചൻ മറ്റൊന്നും ആലോചിച്ചില്ല. ജോലി രാജിവെച്ച്​ ഗാനമേള റെക്കോർഡ്​ ചെയ്യാൻ നാട്ടിലേക്ക്​ പോയി ഇതിന്​ വീട്ടുകാരുടെ ശകാരം കിട്ടിയതോടെ യേശുദാസിനൊപ്പം നടന്ന് ആ ശബ്​ദം പകര്‍ത്തുകയെന്ന കൗതുകകരമായ ആഗ്രഹത്തിന് ബേബിച്ചൻ താത്കാലികമായി വിടനൽകി.

babychan-with-yesudas
യേശുദാസും ബേബിച്ചനും- അന്നും ഇന്നും


1984-ല്‍ തിരുവല്ലയിൽ വെച്ച്​ വീണ്ടും യേശുദാസിനെ കാണാനിടയായി. പഴയ റെക്കോർഡുകളെ കുറിച്ച്​ തിരക്കിയ യേശുദാസിനോട്​ അവ ഭദ്രമായി കൈയിലുണ്ടെന്നായിരുന്നു ബേബിച്ച​​​െൻറ മറുപടി. അത്​ കേൾക്കാൻ താൻ വരുമെന്ന ദാസി​​​െൻറ വാക്ക്​ വെറുംവാക്ക​ല്ലെന്ന്​ അധികം വൈകാതെ ബേബിച്ചന്​ മനസിലായി. ഒരുദിവസം ആ പാട്ടുകൾ കേൾക്കാൻ ദാസ്​ ബേബിച്ച​​​െൻറ വീട്ടിലെത്തി. മണിക്കൂറുകളോളം പാട്ടുകേട്ട് ബേബിച്ചനൊപ്പം ദാസ്​ ഇരുന്നു. ഇതിലൊരെണ്ണം തരാമോയെന്ന്​ ചോദിച്ച ദാസി​​​െൻറ ഭാര്യ പ്ര​ഭയോട്​ ബേബിച്ച​​​െൻറ മറുപടി ഇതായിരുന്നു -‘എ​​​െൻറ ജീവൻ തരാം, ഇതിലൊരെണ്ണം പോലും നൽകില്ല...’

വചനം രൂപമായി....

ഗന്ധർവനാദത്തി​​​െൻറ ഉടമയുടെ രൂപത്തെ കാമറ കൊണ്ട്​ പിന്തുടരുന്നത്​ ജീവിതവ്രതമാക്കിയ കഥയാണ്​​ പ്രമുഖ ഫോ​ട്ടോഗ്രാഫർ ലീൻ തോബിയാസിന്​ പറയാനുള്ളത്​. എല്ലായ്​പ്പോഴും വെള്ള വസ്ത്രം, എല്ലാനേരവും സംഗീതം മാത്രം.... ഇവയെ എങ്ങിനെ വ്യത്യസ്​തമായി ​ഫ്രെയിമിലാക്കാം എന്നതായിരുന്നു ഈ യാത്രയിലെ വെല്ലുവിളി. എന്നാൽ, ആ യാത്രയിലെ മധുരിക്കുന്നതും വേദനിക്കുന്നതുമായ അനുഭവങ്ങൾ ദാസ്​ ഓർത്തെടുത്തത്​ ചിത്രങ്ങളെ വേറിട്ടതും ജീവസ്സുറ്റതുമാക്കി. വിദ്യാർഥിയായിരിക്കു​േമ്പാൾ നാട്ടിൽ ഗാനമേള അവതരിപ്പിക്കാനെത്തിയപ്പോളാണ്​ ദാസ്​ ലീനി​​​െൻറ മനസിൽ പ്രവേശിച്ചത്​. അന്ന്​ രണ്ട്​ ​േഫാ​ട്ടോഗ്രാഫർമാർ ദാസി​നെ തൊട്ടും സംസാരിച്ചും ​േഫാ​ട്ടോ എടുക്കുന്നത്​ കണ്ടപ്പോൾ എങ്ങിനെയും ദാസി​​​െൻറ ഫോ​ട്ടോഗ്രാഫറാകണമെന്ന ചിന്ത ഉടലെടുത്തു.

leen-with-yesudas
ലീൻ തോബിയാസി​​​െൻറ കുടുംബത്തിനൊപ്പം യേശുദാസും ഭാര്യ പ്രഭയും


പിന്നീട് യേശുദാസി​​​െൻറ ഗാനമേളകളും സംഗീതക്കച്ചേരികളും ഉള്ള സ്ഥലങ്ങളിലെല്ലാം ലീനും കാമറയും സ്​ഥിരസാന്നിധ്യമായി. പത്രത്തില്‍ ന്യൂസ് ഫോട്ടോഗ്രാഫറായശേഷം ദാസേട്ടനുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചു. അങ്ങിനെയൊരിക്കലാണ്​ സ്​റ്റേജ്​ പരിപാടികളല്ലാ​െത തീമുകളെ അടിസ്​ഥാനമാക്കി ദാസി​​​െൻറ ചിത്രങ്ങളെടുക്കാനുള്ള ആശയം മനസിലുദിക്കുന്നതും അനുമതി ലഭിക്കുന്നതും. പിന്നീടങ്ങോട്ട് വളരെയേറെ സ്ഥലങ്ങളില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാനും ചിത്രങ്ങള്‍ എടുക്കുവാനും സാധിച്ചു. പഠിച്ച വിദ്യാലയങ്ങള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, സംഗീതജ്ഞര്‍, ഗായകര്‍ തുടങ്ങി ദാസേട്ട​​​െൻറ സംഗീതജീവിതവുമായി ബന്ധപ്പെട്ട അനേകം വ്യക്തികളെയും സ്ഥലങ്ങളെയും കാമറയിൽ പകർത്തി. ഒ​ാരോ ഫ്രെയിമും ഓരോ കഥകൾ. സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവ.

സംഗീതകോളേജില്‍ പഠിക്കുമ്പോള്‍ താമസിച്ചിരുന്ന കോളേജ് പ്രിന്‍സിപ്പല്‍ ശെമ്മാങ്കുടി സാറി​​​െൻറ കാര്‍ ഷെഡില്‍ ദാസ്​ നിൽക്കുന്നതും ശ്രീനാരായണഗുരുവിൻറ ‘ജാതിഭേദം മതദ്വേഷം...’ എന്ന വരികളിലൂടെ ആ ശബ്​ദം ആദ്യമായി വെളിപ്പെട്ട ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയുടെ നിര്‍മാതാവ് നമ്പ്യാത്ത് സാറിനെ കാണാന്‍ പോയതുമെല്ലാം മറക്കാനാകാത്ത നിമിഷങ്ങൾ. ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോ ബയോഗ്രഫിക്കുള്ള ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സ് നേടാനും ഈ ദൃശ്യയാത്രകളിലൂടെ ലീൻ തോബിയാസിനായി.

Show Full Article
TAGS:babichen leen thobias KG Yesudas Yesudas 80 birthday Dasettan Indian Play Back Singer Malayalam singer music news 
News Summary - Yesudas with
Next Story