ഗ്രാ​മി​യി​ൽ താ​ര​മാ​യി ബ്രൂ​ണോ മാ​ഴ്​​സ് 

  • സോ​ങ്​ ഒാ​ഫ്​ ദ ​ഇ​യ​ർ, ആ​ൽ​ബം ഒാ​ഫ്​ ദ ​ഇ​യ​ർ, റെ​ക്കോ​ഡ്​  ഒാ​ഫ്​ ദ ​ഇ​യ​ർ എ​ന്നിവയടക്കം ആ​റ്​​ അ​വാ​ർ​ഡു​ക​ളാ​ണ്​  ബ്രൂ​ണോ നേ​ടി​യ​ത്

22:13 PM
29/01/2018
bruno mars

ന്യൂ​യോ​ർ​ക്​​:  പാ​ട്ടി​​െൻറ ഒാ​സ്​​ക​റാ​യ  ഗ്രാ​മി​യു​ടെ 60ാം പു​ര​സ്​​കാ​ര​ദാ​ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി അ​മേ​രി​ക്ക​ൻ സം​ഗീ​ത​ജ്ഞ​ൻ ബ്രൂ​ണോ മാ​ഴ്​​സ്​ താ​ര​മാ​യി. മാ​ഡി​സ​ൺ സ്​​ക്വ​യ​ർ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ  സോ​ങ്​ ഒാ​ഫ്​ ദ ​ഇ​യ​ർ, ആ​ൽ​ബം ഒാ​ഫ്​ ദ ​ഇ​യ​ർ, റെ​ക്കോ​ഡ്​ ഒാ​ഫ്​ ദ ​ഇ​യ​ർ എ​ന്നിവയടക്കം ആ​റ്​​ പുരസ്​കാരങ്ങളാ​ണ്​ ബ്രൂ​ണോ നേ​ടി​യ​ത്. 
ക​രി​യ​റി​ലെ ത​​െൻറ മൂ​ന്നാം ഗ്രാ​മി നോ​മി​നേ​ഷ​നു​മാ​യെ​ത്തി​യ മാ​ഴ്​​സി​​െൻറ ‘24 കെ ​മാ​ജി​ക്’​ എ​ന്ന ആ​ൽ​ബം റെ​ക്കോ​ഡ്​ ഒാ​ഫ്​ ദ ​ഇ​യ​ർ ആ​യും, ആ​ൽ​ബം ഒാ​ഫ്​ ദ ​ഇ​യ​ർ ആ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ‘ദാ​റ്റ്​​സ്​ വാ​ട്ട്​ ​െഎ ​ലൈ​ക്ക്​’ എ​ന്ന ഗാ​നം മി​ക​ച്ച ഗാ​ന​ത്തി​നു​ള്ള പു​ര​സ്​​കാ​രം ക​ര​സ്​​ഥ​മാ​ക്കി. ആ​ർ ആ​ൻ​ഡ്​​ ബി ​പെ​ർ​ഫോ​മ​ൻ​സി​നു​ള്ള പു​ര​സ്​​കാ​ര​വും, ഇൗ ​വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ആ​ൽ​ബം ‘24 കെ ​മാ​ജി​കും’ ‘ദാ​റ്റ്​​സ്​ വാ​ട്ട്​ ​െഎ ​ലൈ​ക്കു’​മാ​ണ്. ബ്രൂ​ണോ മാ​ഴ്​​സി​നൊ​പ്പം കെ​ൻ​ട്രി​ക്​​ ലാ​മ​റും അ​ഞ്ച്​ അ​വാ​ർ​ഡു​ക​ൾ നേ​ടി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. ‘ഡാ​മ്​​നി’​ലൂ​ടെ മി​ക​ച്ച റാ​പ്​ ആ​ൽ​ബം, മ്യൂ​സി​ക്​ വി​ഡി​യോ, റാ​പ് സോ​ങ്, ‘ഹം​ബ്​​ളി’​ലൂ​ടെ റാ​പ് പെ​ർ​ഫോ​മ​ൻ​സ്, ‘ലോ​യ​ൽ​റ്റി’​ലൂ​ടെ  റാ​പ്​ ഒാ​ർ സ​ങ്​  അ​വാ​ർ​ഡു​ക​ളാ​ണ്​ ലാ​മ​ർ ത​​െൻറ അ​ല​മാ​ര​യി​ൽ എ​ത്തി​ച്ച​ത്. 

മി​ക​ച്ച ന​വാ​ഗ​ത സം​ഗീ​ത​ജ്ഞ​ർ​ക്കു​ള്ള ബെ​സ്​​റ്റ്​ ന്യൂ ​ആ​ർ​ട്ടി​സ്​​റ്റ്​ പു​ര​സ്​​കാ​രം അ​ലെ​സി​യ കാ​ര നേ​ടി. ബ്രി​ട്ടീ​ഷ്​ ഗാ​യ​ക​ൻ എ​ഡ്​ ഷീ​റ​​െൻറ ‘ഡി​വൈ​ഡി’​നാ​ണ്​ മി​ക​ച്ച പോ​പ്​ വോ​ക്ക​ൽ ആ​ൽ​ബം പു​ര​സ്​​കാ​രം. ​എ​ക്കാ​ല​ത്തെ​യും വ​ലി​യ ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യ ‘ഷെ​യ്​​പ്​​ ഒാ​ഫ്​ യൂ’ ​എ​ന്ന ഗാ​ന​ത്തി​ലൂ​ടെ മി​ക​ച്ച പോ​പ്​ സോ​ളോ പെ​ർ​ഫോ​മ​ൻ​സി​നു​ള്ള പു​ര​സ്​​കാ​ര​വും ഷീ​റ​ൻ നേ​ടി. ദ ​വാ​ര്‍ ഓ​ണ്‍ ഡ്ര​ഗ്‌​സി​​െൻറ ‘എ ​ഡീ​പ്പ​ര്‍ അ​ണ്ട​ർ​സ്​​റ്റാ​ന്‍ഡി’​ങ്ങാ​ണ് മി​ക​ച്ച റോ​ക്ക്​ ആ​ൽ​ബം.  ബെ​സ്​​റ്റ്​ അ​ർ​ബ​ൻ ക​ണ്ടം​ബ​റ​റി അ​വാ​ർ​ഡ്​ ‘സ്​​റ്റാ​ർ ബോ​യ്​’​ക്കാ​ണ്​.  84 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ പു​ര​സ്​​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.  പോ​യ​വ​ർ​ഷം ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ വീ​ക്ഷി​ച്ച ഗാ​ന​മാ​യ ‘ഡെ​സ്​​പാ​സി​റ്റോ​’ക്ക്​ അ​വാ​ർ​ഡു​ക​ളൊ​ന്നു​മി​ല്ല. എ​ട്ടു നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്ന അ​മേ​രി​ക്ക​ൻ റാ​പ്പ​ർ ജെ ​ഇ​സ​ഡി​നും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഗ്രാ​മി​യി​ൽ പോ​പ്പി​ന്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ഇൗ ​വ​ർ​ഷം ഹി​പ്​ ഹോ​പ്​ , ആ​ർ ആ​ൻ​ഡ്​​ ബി ​വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള പാ​ട്ടു​ക​ൾ​ക്കും നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ലേ​ഡി ഗാ​ഗ, സാം ​സ്​​മി​ത്ത്, പി​ങ്ക്, ലൂ​യി​സ്​ ഫി​യോ​ൺ​സി, ഡാ​ഡി യാ​ങ്കി, ലി​റ്റി​ൽ ബി​ഗ്​ ടൗ​ൺ  എ​ന്നി​വ​രു​ടെ ക​ലാ​പ്ര​ക​ട​ന​വും മാ​ഞ്ച​സ്​​റ്റ​റി​ൽ സം​ഗീ​ത ക്ല​ബി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്കാ​യി  അ​നു​സ്​​മ​രി​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​വും അ​ര​ങ്ങേ​റി. 
2003ന്​ ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ലോ​സ്​ ആ​ഞ്ച​ല​സി​ന്​ പു​റ​ത്ത്​ ഗ്രാ​മി പു​ര​സ്​​കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന​ത്.

COMMENTS