ബി.ജെ.പി യാത്രക്കു പാ​െട്ടഴുതി വയലാർ പുത്രനും പനച്ചൂരാനും

vayalar-Sharad-Chandra-Varma

ആ​ല​പ്പു​ഴ: വി​പ്ല​വ ക​വി​ത​ക​ളെ​ഴു​തി ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ൾ​ക്ക്​ എ​ന്നും ആ​വേ​ശം ന​ൽ​കി​യ വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ മ​ക​ൻ ശ​ര​ത്​ ച​ന്ദ്ര​വ​ർ​മ ഭാ​ര​തീ​യ ജ​ന​ത പാ​ർ​ട്ടി​ക്ക്​ വേ​ണ്ടി ഗാ​ന​മെ​ഴു​തു​ന്നു. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ‘കേ​ര​ള ജ​ന​ര​ക്ഷാ​യാ​ത്ര’​ക്ക് വേ​ണ്ടി​യാ​ണ്​ ക​വി​യും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വു​മാ​യ അ​ദ്ദേ​ഹം തൂ​ലി​ക ച​ലി​പ്പി​ച്ച​ത്. 

‘ചോ​ര വീ​ണ മ​ണ്ണി​ൽ​നി​ന്നു​യ​ർ​ന്നു വ​ന്ന പൂ​മ​രം, ചേ​ത​ന​യി​ൽ നൂ​റു നൂ​റു പൂ​ക്ക​ളാ​യ് പൊ​ലി​ക്ക​വെ, നോ​ക്കു​വി​ൻ സ​ഖാ​ക്ക​ളെ ന​മ്മ​ൾ വ​ന്ന വീ​ഥി​യി​ൽ ആ​യി​ര​ങ്ങ​ൾ ചോ​ര കൊ​ണ്ടെ​ഴു​തി...’​എ​ന്ന കേ​ര​ളം നെ​ഞ്ചേ​റ്റി​യ വി​പ്ല​വം തു​ടി​ക്കു​ന്ന ച​ല​ച്ചി​ത്ര​ഗാ​നം എ​ഴു​തി​യ ശ്ര​ദ്ധേ​യ​നാ​യ ക​വി അ​നി​ൽ പ​ന​ച്ചൂ​രാ​നും ബി.​ജെ.​പി  യാ​ത്ര​ക്കാ​യി പാ​െ​ട്ട​ഴു​തി​യി​ട്ടു​ണ്ട്. 

സം​ഘ്​ പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ‘ലൗ ​ജി​ഹാ​ദ്​’ വി​ഷ​യ​മാ​ക്കി​യാ​ണ്​ പ​ന​ച്ചൂ​രാ​​െൻറ ക​വി​ത. ബ​ലി​കു​ടീ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​പ്ല​വ ഗാ​ന​ങ്ങ​ൾ ര​ചി​ച്ച്​  എ​ക്കാ​​ല​വും ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ൾ​ക്കും പാ​ർ​ട്ടി​ക്കാ​ർ​ക്കും ആ​വേ​ശം ന​ൽ​കി​യ വ​യ​ലാ​റി​െ​ൻ മ​ക​ൻ ഫാ​ഷി​സ്​​റ്റ്​ ശ​ക്​​തി​ക​ൾ​ക്കാ​യി പേ​ന​യെ​ടു​ത്ത​തി​നെ ക​മ്യൂ​ണി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ൾ ഞെ​ട്ട​ലോ​ടെ​യാ​ണ്​ നോ​ക്കു​ന്ന​ത്.

നിലപാടിൽ മാറ്റമൊന്നുമില്ല–ശരത്​ചന്ദ്ര വർമ
ആ​ല​പ്പ​​ു​ഴ: വ​യ​ലാ​റി​​െൻറ മ​ക​ൻ ബി.​െ​ജ.​പി​ക്ക്​ വേ​ണ്ടി പാ​െ​ട്ട​ഴു​തി എ​ന്ന​ത്​ വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ലെ​ന്ന്​ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ. പാ​െ​ട്ട​ഴു​ത്ത്​ എ​​െൻറ തൊ​ഴി​ലാ​ണ്. ആ ​ജോ​ലി ചെ​യ്​​തു. അ​തി​ന്​ കാ​ശും വാ​ങ്ങി. അ​തി​ന​പ്പു​റം അ​തി​ലൊ​ന്നു​മി​ല്ല. -അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ടു വ്യ​ക്​​ത​മാ​ക്കി.

വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​  ഒ​രു വാ​രി​ക​ക്ക് വേ​ണ്ടി എ​ഴു​തി​യ ക​വി​ത ബി.​ജെ.​പി ജ​ന​ര​ക്ഷാ​യാ​ത്ര​ക്ക് വേ​ണ്ടി ഉ​ള്‍പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​​  അ​നി​ല്‍ പ​ന​ച്ചൂ​രാ​ൻ പ​റ​ഞ്ഞു. ആ​രെ​യും പ്ര​ണ​യം ന​ടി​ച്ചു വ​ശ​ത്താ​ക്കു​ന്ന​തി​നോ​ട്  യോ​ജി​ക്കു​ന്നി​ല്ല. ത​​െൻറ ക​വി​ത ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് പി​ന്നി​ല്‍ ബി.​ജെ.​പി​ക്ക് രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

COMMENTS