Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വിരിയും പൂവേ' സംഗീത ആൽബം ​

text_fields
bookmark_border
വിരിയും പൂവേ  സംഗീത ആൽബം ​
cancel

ഒറ്റപ്പെടൽ എത്രത്തോളം കുഞ്ഞു ഹൃദയങ്ങളെ ബാധിക്കുന്നുണ്ട് എന്നത് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് ആൽബമാണ് 'വിരിയും പൂവേ'.പുതിയ സംഗീത പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ആരംഭിച്ച സൈന ഇൻഡി മ്യൂസിക്കും , ബേസിൽ പ്രസാദ് മൂവീസും ചേർന്നാണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. നിരവധി സ്വതന്ത്ര ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ വിഷ്ണു ദാസ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന സൈജു കുറുപ്പ് - അജു വർഗീസ് ചിത്രമായ സ്ഥാനാർത്ഥി ശ്രീക്കുട്ടനിൽ അടക്കം ഗാനങ്ങൾ രചിച്ച യുവ ഗാനരചയിതാവ് അഹല്യ ഉണ്ണികൃഷ്ണനാണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്.

മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ ഒരു കുട്ടിയുടെ വേദന അതിമനോഹരമായാണ് സംവിധായകൻ ബേസിൽ പ്രസാദ് ദൃശ്യവൽക്കരിച്ചിരിക്കുന്നത് .സാമൂഹിക പ്രസക്തമായ വിഷയം ചർച്ച ചെയ്ത കോമാളി എന്ന ആൽബത്തിന്റെ സംവിധായകനാണ് ബേസിൽ. അഭിനയിച്ചവരൊക്കെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. പ്രവീൺ കാരേറ്റും നവീൻ പ്രകാശും ചേർന്നാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കെ ആർ.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയൊരു കാഴ്ചക്കാരെ സാമൂഹ്യ മാധ്യമങ്ങളിൽ നേടിയെടുക്കാൻ വിരിയും പൂവേ എന്ന സംഗീത ആൽബത്തിന് സാധിച്ചിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Viriyum poove Music Video Went Viral
Next Story