വിനോദ്​ കാംബ്ലിയും ഭാര്യയും മർദ്ദിച്ചെന്ന്​ അങ്കിത്​ തിവാരിയുടെ പിതാവ്​

12:18 PM
02/07/2018
Vinod Kambli and Wife Accused of Assaulting Singer Ankit Tiwari's Father

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം വിനോദ്​ കാംബ്ലിയും ഭാര്യ ആൻഡ്രിയ ഹെവിറ്റും ചേർന്ന്​ ബോളിവുഡിലെ മുൻനിര ഗായക​ൻ അങ്കിത്​ തിവാരിയുടെ പിതാവിനെ മർദ്ദിച്ചെന്ന്​ ആരോപണം​. മുംബൈയിലുള്ള ഇനോർബിറ്റ്​ മാളിൽ വച്ച് മർദ്ദിച്ചെന്നാണ്​ പരാതി.​ ഞായറാഴ്​ച ഉച്ചക്കായിരുന്നു സംഭവം. അങ്കിത്​ തിവാരിയുടെ സഹോദരൻ അങ്കുർ തിവാരിയും പിതാവ്​ ആർ.കെ തിവാരിയുടെ (59) കൂടെയുണ്ടായിരുന്നു.  

കാംബ്ലിയും ഭാര്യയും ചേർന്ന്​ തന്നെ മർദ്ദിച്ചെന്ന്​​ ആർ.കെ തിവാരി പറഞ്ഞു. ഭാര്യ ആൻഡ്രിയ ചെരുപ്പൂരി അടിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആരോപണങ്ങൾ തള്ളി കാംബ്ലിയും ഭാര്യയും രംഗത്തെത്തി. മാളിൽ വെച്ച്​ ആർ.കെ തിവാരി ത​​​െൻറ ഭാര്യയെ തെറ്റായ രീതിയിൽ സ്​പർശിച്ചെന്നും ഇത്​ പിടികൂടിയപ്പോൾ ഭാര്യ ആൻഡ്രിയയെ അയാൾ തള്ളി മാറ്റിയെന്നും കാംബ്ലി പറഞ്ഞു. തങ്ങൾ ഫുഡ്​ കോർട്ടിൽ ഇരിക്കവേ ആർ.കെ തിവാരിയുടെ മക്കളാണെന്ന്​ സംശയിക്കുന്ന രണ്ടുപേർ ത​​​െൻറ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചെന്നും കാംബ്ലി ആരോപിച്ചു. 

ആക്രമിക്കപ്പെട്ടതിന്​ ശേഷം പിതാവ്​ മാനസികമായി തകർന്നിരിക്കുകയാണെന്ന്​ ഗായകൻ അങ്കിത്​ തിവാരി പറഞ്ഞു. ത​​​െൻറ പിതാവ്​ കയ്യിൽ ഉരസിയെന്ന്​ പറഞ്ഞ്​ അവർ അലറുകയായിരുന്നു. അവരെ കാണിച്ച്​ തരാൻ പിതാവിനോട്​ ആവശ്യപ്പെട്ടുകയും ശേഷമാണ്​​ അത്​ കാംബ്ലിയുടെ ഭാര്യയാണെന്ന്​ മനസ്സിലായതെന്നും അങ്കിത്​ പറഞ്ഞു.

സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിരുന്നു. അവരെയും മറ്റുള്ളവരെയും കാംബ്ലി കടുത്ത ഭാഷയിൽ തെറി പറയുന്നുണ്ടായിരുന്നു. വള​െര ഉച്ചത്തിൽ മോശമായ രീതിയിലാണ്​ അയാൾ തടിച്ചുകൂടിയവരോട്​ പ്രതികരിച്ചതെന്നും അങ്കിത്​ ആരോപിച്ചു. 

മാന്യമായി സംസാരിക്കാൻ താൻ ആവശ്യപ്പെടു​േമ്പാൾ തന്നെ ശക്​തമായി തള്ളിമാറ്റുകയാണ്​ ഉണ്ടായത്​. കാംബ്ലിയുടെ ഭാര്യയും തന്നെ തള്ളി. പൊലീസിനെ വിളിക്കാനാഞ്ഞ എ​​​െൻറ ഫോൺ ബലമായി പിടിച്ച്​ വാങ്ങി. ദൃശ്യങ്ങൾ പകർത്തിയെന്ന്​ കരുതി ഒരു സ്ത്രീയെ പിന്തുടർന്ന്​ കാംബ്ലി അവരുടെ ഫോണും പിടിച്ച്​ വാങ്ങിയെന്നും അങ്കിത്​ തിവാരി പ്രതികരിച്ചു. സംഭവം ഇപ്പോൾ ബാങ്കുർ നഗർ പൊലീസ്​ അന്വേഷിച്ച്​ വരികയാണ്​.

Loading...
COMMENTS