വൈഷ്​ണവ്​ ഗിരീഷി​െൻറ പാട്ടുമായി അംഗരാജ്യത്തിലെ ജിമ്മൻമാർ

14:16 PM
11/02/2018
ankarajyathe-gymmanmar-movie-poster-23

രാജീവ്​ പിള്ള നായകനായെത്തുന്ന പുതിയ ചിത്രം അംഗരാജ്യത്തിലെ ജിമ്മൻമാരിലെ ഗാനം പുറത്തിറങ്ങി. റിയാലിറ്റി ഷോകളിലുടെ താരമായ വൈഷ്​ണവ്​ ഗിരീഷാണ്​ ആദ്യഗാനം ആലപിച്ചിരിക്കുന്നത്​. ഗിരീഷ്​ നാരായൺ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന പാട്ടി​​െൻറ വരികളെഴുതിരിക്കുന്നത്​ ഒ.എസ്​. ഉണ്ണികൃഷ്​ണനാണ്​.

പ്രവീൺ നാരായണ​​െൻറ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ്​ അംഗരാജ്യത്തിലെ ജിമ്മൻമാർ. രാജീവ്​ പിള്ളയെ കൂടാതെ രൂപേഷ്​ പീതാംബരൻ, റോണി അനുമോഹൻ, മരീന മൈക്കിൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സാമുവൽ മാത്യുവാണ്​ നിർമാതാവ്​.

COMMENTS