Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right37 വർഷത്തിനു ശേഷം...

37 വർഷത്തിനു ശേഷം ഉണ്ണിമേനോൻ ആ കടം വീട്ടി...

text_fields
bookmark_border
37 വർഷത്തിനു ശേഷം ഉണ്ണിമേനോൻ ആ കടം വീട്ടി...
cancel

ഒടുവിൽ അനേകം വർഷങ്ങൾക്കു ശേഷം ഉണ്ണിമേനോൻ ആ കടം വീട്ടി....
തികച്ചും യാദൃച്ഛികമെങ്കിലും അതൊരു കടംവീട്ടൽ തന്നെയായിരുന്നു അതിനു വേണ്ടിവന്നത്​ 37 വർഷം...

ഇക്കഴിഞ്ഞ വ്യാ​ഴാഴ്​ച കോഴിക്കോട്​ ടാഗോർ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ ‘തൃഷ്​ണ’ എന്ന ചിത്രത്തിലെ ‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...’ എന്ന പാട്ട്​ ഉണ്ണിമേനോൻ പാടുമ്പോൾ അതൊരു കടംവീട്ടൽ കൂടിയാണെന്ന്​ അറിയുന്ന വളരെ കുറച്ചുപേർ കൂടിയുണ്ടായിരുന്നു എന്നതാണ്​ ഏറെ കൗതുകം. മലയാളികൾ എന്നും ഒാർത്തുകൊണ്ടു നടക്കുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച സാമുവൽ ജോസഫ്​ എന്ന ശ്യാമിനെ ആദരിക്കുന്നതിനായാണ്​ ​ടാഗോർ ഹാളിൽ ‘ശ്യാമസന്ധ്യ’ എന്ന പരിപാടി നടത്തിയത്​. ശ്യാം സംഗീതം നൽകിയ പാട്ടുകളായിരുന്നു പരിപാടിയിൽ അവതരിപ്പിച്ചത്​.

ബിച്ചു തിരുമല രചിച്ച്​ ശ്യാം സംഗീതം നൽകി യേശുദാസ്​ പാടിയ ‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...’ എന്ന പാട്ട്​ സദസ്സ്​ ഏറെ കാത്തിരുന്നതാണ്​. അതി​ന്‍െറ ആരവം ഉണ്ണിമോനോൻ പാടിത്തുടങ്ങുമ്പോഴേ ഉണ്ടായിരുന്നു....

കോഴിക്കോട്​ ടാഗോർ ഹാളിൽ ‘ശ്യമാസന്ധ്യ’ പരിപാടിയിൽ ഉണ്ണിമേനോൻ ‘ശ്രുതിയിൽ നിന്നയുരും നാദശലഭങ്ങളേ..’ എന്ന ഗാനമാലപിക്കുന്നു

ഉണ്ണി മേനോൻ വീട്ടിയ ആ കടം എന്തായിരുന്നു എന്നറിയണമെങ്കിൽ ഒരൽപം ഫ്ലാഷ്​ബാക്കിലേക്ക്​ പോകേണ്ടിവരും...
ശ്യാം എൺപതുകളിൽ ചലച്ചിത്ര സംഗീത രംഗത്ത്​ കത്തിക്കയറി നിൽക്കുന്ന കാലമാണ്​. സിനിമ സംഗീതം കഴിഞ്ഞാൽ ഗാനമേളകൾ അവതരിപ്പിക്കുകയായിരുന്നു അക്കാലത്ത്​ അദ്ദേഹത്തി​ന്‍െറ പതിവ്​. ഇന്ത്യയിലും വിദേശത്തും നിരവധി ഗാനമേളകളിൽ അദ്ദേഹം സജീവമായിരുന്ന കാലം. അങ്ങനെ കോഴിക്കോട്​ ടാഗോർ ഹാളിലും ഗാന​മേള അവതരിപ്പിക്കാൻ ശ്യാമും സംഘവുമെത്തി. ഉണ്ണിമേനോൻ, ലതിക, കൃഷ്​ണചന്ദ്രൻ എന്നിവരൊക്കെയാണ്​ പ്രധാന പാട്ടുകാർ.
‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...’ എന്ന പാട്ട്​ അന്ന്​ ഹിറ്റ്​ ചാർട്ടിലാണ്​...

ലതിക, ഉണ്ണിമേനോൻ, ബേബി ശാലിനി, ഗുണസിങ്​, എസ്​. രാജേന്ദ്ര ബാബു, ശാലിനിയുടെ പിതാവ്​ ഷറഫ്​ ബാബു എന്നിവർ റെക്കോർഡിങ്ങിനിടയിൽ (ഫയൽ ഫോട്ടോ)

യേശുദാസിനായി ആ പാട്ടി​ന്‍െറ ​ട്രാക്ക്​ പാടിയതാകട്ടെ ഉണ്ണിമേനോനും. ടാഗോർ ഹാളിൽ ആ ഗാനം പാടി തകർക്കാനുള്ള തയാറെടുപ്പിലായിരുന്നു ഉണ്ണിമേനോൻ. ഒാരോരുത്തരായി പാടിക്കൊണ്ടിരിക്കുന്നു. അടുത്ത ഉൗഴം ഉണ്ണിമേനോ​​​​​​​​​െൻറതാണ്​. ഒാർക്കസ്​ട്ര ബി.ജി.എം തുടങ്ങിയ​തുമാണ്​. മ്യൂസിക്​ കണ്ടക്​ട്​ ചെയ്​തുകൊണ്ടിരുന്ന ​ശ്യാമിന്‍െറ സ്​റ്റോപ്​ ആക്ഷൻ പെ​െട്ടന്നായിരുന്നു. സ്​റ്റേജിനു പിന്നിൽ ചെറിയൊരു തിരയിളക്കം. ദാ, കയറിവരുന്നു സാക്ഷാൽ ഗാനഗന്ധർവൻ...
മൈക്ക്​ കൈയിലെടുത്ത്​ യേശുദാസ്​ പറഞ്ഞു തുടങ്ങി..
‘ഒരു സ്വകാര്യ ചടങ്ങില്‍ പ​െങ്കടുക്കാനായി ഇതുവഴി പോകുമ്പോഴാണ് ശ്യാംജിയുടെ പ്രോഗ്രാം ഇവിടെ നടക്കുന്ന വിവരം പോസ്​റ്ററിൽനിന്ന്​ അറിഞ്ഞത്​. ഇതുവഴി പോകുമ്പോള്‍ അദ്ദേഹത്തെ കാണാതെ പോകുന്നത് ഗുരുനിന്ദയാകും. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ഒരു പാട്ടു പാടാം.”
കാതോർത്തിരുന്ന സദസ്സിന​ു മുന്നിൽ യേശുദാസ്​ ആ പാട്ടുപാടി.
‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...
സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
മനസ്സിന്റെ ഉപവനത്തിൽ പറന്നു വാ..’
നിറഞ്ഞ കൈയടിയിൽ ടാഗോർ ഹാൾ കിലുങ്ങുമ്പോൾ നിരാശ തോന്നാതിരുന്നില്ല ഉണ്ണി മേനോന്​​...

സംഗീത സംവിധായകൻ ശ്യാമിനെ ഉണ്ണിമേനോൻ ആദരിക്കുന്നു

37 വർഷത്തിനു ശേഷം അതേ ടാഗോർ ഹാളിൽ അതേ പാട്ട്​ ഉണ്ണിമേനോൻ പാടി... അതേ ശ്യാം സാറിനെ സാക്ഷി നിർത്തി.. അന്നു കൂടെയുണ്ടായിരുന്ന ലതികയെയും കൃഷ്​ണചന്ദ്രനെയും ആ ചരിത്രമറിയുന്ന മാധ്യമ പ്രവർത്തകനും സംഗീത സംവിധാന സഹായിയും ലതികയുടെ സഹോദരനുമായ രാജേന്ദ്ര ബാബുവിനെയും സാക്ഷി നിർത്തി.
‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...
സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
മനസ്സിന്‍െറ ഉപവനത്തിൽ പറന്നു വാ..’

അന്നത്തെ അതേ ആരവത്തോടെ ആസ്വാദക ഹൃദയങ്ങൾ ആ ഗാനമേറ്റുവാങ്ങി...
അന്ന്​ നടക്കാതെ പോയ ആ മോഹം ഉണ്ണിമേനോൻ അങ്ങനെ സാർത്ഥകമാക്കി...

സംഗീത സംവിധായകൻ ശ്യാം റെക്കോർഡിങ്ങിനിടയിൽ (ഫയൽ ഫോട്ടോ)

ഉണ്ണിമേനോനും സുഹൃത്തുക്കളും ചേർന്ന്​ കോഴിക്കോട്​ ആർട്ട്​ ലവേഴ്​സ്​ അസോസിയേഷന്‍െറ (കല) ആഭിമുഖ്യത്തിലായിരുന്നു ‘ശ്യാമസന്ധ്യ’ എന്ന ആദരപരിപാടി സംഘടിപ്പിച്ചത്​. നിരവധി സിനിമകളിൽ ട്രാക്ക്​ പാടിയിരുന്ന ഉണ്ണിമേനോനെ പിന്നണി ഗായകൻ എന്ന മേൽവിലാസം ആദ്യമായി ചാർത്തിയത്​ ശ്യാം ആയിരുന്നു. ആ ഗുരുസ്​മരണയിൽ നിന്നാണ്​ ‘ശ്യാമസന്ധ്യ’ സംഘടിപ്പിച്ചതും.

ശ്യാമസന്ധ്യയിൽ ഗായിക ലതിക പാടുന്നു

പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഉണ്ണിമേനോനെ തേടി മറ്റൊരു ബഹുമതിയുമെത്തി. തമിഴ്​നാട്​ സർക്കാരിന്‍െറ ‘ക​ലൈമാമണി’ പുരസ്​കാരത്തിന്​ അദ്ദേഹത്തെ തെരഞ്ഞെടുത്തെന്ന വാർത്തയായിരുന്നു അത്​.

എസ്​. രാജേന്ദ്ര ബാബുവും ഉണ്ണിമേനോനും ടാഗോർ ഹാളിലെ ‘ശ്യാമസന്ധ്യ’ പരിപാടിക്കിടയിൽ

Show Full Article
TAGS:unnimenon Music Director Shyam Shyamasandhya music nostalgia 
News Summary - Unnimenon pay the debt after 37 years -Music Special
Next Story