എം. കുഞ്ഞിമൂസ: രാഘവന്‍ മാസ്​റ്റര്‍ ക​ണ്ടെത്തിയ പാട്ടി‍ന്‍റെ സുല്‍ത്താന്‍ 

  • ത​ല​ശ്ശേ​രി​യി​ല്‍ ചു​മ​ട്ടു​കാ​ര​നാ​യപ്പോഴും മ​ന​സ്സി​ല്‍ സം​ഗീ​ത​മാ​യി​രു​ന്നു

വ​ട​ക​ര: എം. ​കു​ഞ്ഞി​മൂ​സ വി​ട​വാ​ങ്ങു​മ്പോ​ള്‍ പാ​ട്ടാ​സ്വാ​ദ​ക​രു​ടെ ക​ണ്ണ് നി​റ​യു​ക​യാ​ണ്. അ​ത്ര​മേ​ല്‍ ഹൃ​ദ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി‍​​െൻറ പാ​ട്ടു​ക​ളും ഒ​പ്പം അ​ത്ഭു​ത​ങ്ങ​ള്‍ നി​റ​ഞ്ഞ ജീ​വി​ത​വ​ഴി​ക​ളും. രാ​ഘ​വ​ന്‍ മാ​സ്​​റ്റ​റെ​ന്ന സം​ഗീ​ത​ജ്ഞ​നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ എം. ​കു​ഞ്ഞി​മൂ​സ​യെ​ന്ന പാ​ട്ടു​കാ​ര​നി​ല്ലെ​ന്ന് പ​ല​പ്പോ​ഴാ​യി പ​റ​യാ​റു​ണ്ടാ​യി​രു​ന്നു.

10ാം വ​യ​സ്സി​ൽ പി​താ​വി‍​​െൻറ വി​യോ​ഗം. വൈ​കാ​തെ കു​ടും​ബ​ത്തി‍​​െൻറ ഭാ​രം ചു​മ​ലി​ലേ​റ്റേ​ണ്ടി വ​ന്നു. അ​ങ്ങ​നെ ത​ല​ശ്ശേ​രി​യി​ല്‍ ചു​മ​ട്ടു​കാ​ര​നാ​യി. അ​പ്പോ​ഴും മ​ന​സ്സി​ല്‍ നി​റ​യെ സം​ഗീ​ത​മാ​യി​രു​ന്നു. അ​ന്ന​ത്തെ ദുഃ​ഖ​ങ്ങ​ളെ​ല്ലാം പാ​ട്ടു​പാ​ടി മ​റ​ന്നു.

ത​ല​ശ്ശേ​രി​യി​ലെ മ്യൂ​സി​ക്​ ക്ല​ബ് ആ ​ക​ലാ​കാ​ര​ന് വെ​ള്ള​വും വ​ള​വു​മാ​യി. അ​വി​ടെ, ടി.​സി. ഉ​മ്മ​ർ​ക്ക​യു​ണ്ട് ഹാ​ര്‍മോ​ണി​സ്​​റ്റാ​യി. അ​ദ്ദേ​ഹം പ​ല​പ്പോ​ഴും ഒ​പ്പം നി​ര്‍ത്തി. അ​ങ്ങ​നെ, പാ​ട്ടു​വേ​ദി​ക​ളി​ല്‍ സ​ജീ​വ​മാ​യി. രാ​ഘ​വ​ന്‍ മാ​സ്​​റ്റ​ര്‍ താ​ന​റി​യാ​തെ മ​ന​സ്സി​ലി​ടം നേ​ടി​യ സം​ഗീ​ത​ജ്ഞ​നാ​ണെ​ന്നാ​ണ് കു​ഞ്ഞി​മൂ​സ പ​റ​യാ​റു​ള്ള​ത്. ആ​ദ്യ​മാ​യി രാ​ഘ​വ​ന്‍ മാ​സ്​​റ്റ​റെ ക​ണ്ട​ത് ത​ല​ശ്ശേ​രി​യി​ല്‍ ചു​മ​ടു​മാ​യി നി​ല്‍ക്കു​മ്പോ​ഴാ​ണ്. മ​ന​സ്സി​ല്‍ അ​തി​ര​റ്റ ആ​ഹ്ലാ​ദം. പി​ന്നെ, ചു​മ​ടി​റ​ക്കി നേ​െ​ര ചെ​ന്നു​നി​ന്നു, സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. ആ​കാ​ശ​വാ​ണി​യി​ല്‍ പാ​ട​ണ​മെ​ന്ന മോ​ഹം പ​റ​ഞ്ഞു. ഉ​ട​ന്‍ത​ന്നെ, രാ​ഘ​വ​ന്‍ മാ​സ്​​റ്റ​ര്‍ കോ​ഴി​ക്കോ​േ​ട്ട​ക്ക് ക്ഷ​ണി​ച്ചു. അ​പേ​ക്ഷ അ​യ​ച്ചു. ശ​ബ്​​ദ​പ​രീ​ക്ഷ​ക്കെ​ത്താ​ന്‍ മ​റു​പ​ടി വ​ന്ന​ശേ​ഷം ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​യാ​യി​രു​െ​ന്ന​ന്ന് കു​ഞ്ഞി​മൂ​സ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ലെ​ത്തി. സം​ഗീ​ത വി​ദ്യാ​ഭ്യാ​സ​മി​ല്ല​ല്ലോ​യെ​ന്ന നി​രാ​ശ മ​ന​സ്സി​ല്‍ പി​ടി​മു​റു​ക്കി. എ​ല്ലാ​റ്റി​നു​മു​പ​രി ശ​ബ്​​ദം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​പോ​ലെ​യും. പ​ക്ഷേ, രാ​ഘ​വ​ന്‍ മാ​സ്​​റ്റ​റെ ക​ണ്ട​തോ​ടെ അ​റി​യാ​തെ ഒ​രു ശ​ക്തി ല​ഭി​ച്ചു. തി​ക്കോ​ടി​യ​ന്‍ എ​ഴു​തി​യ ‘മ​ഞ്ഞ​വെ​യി​ലി​ല്‍ മ​യി​ലാ​ട്ടം ക​ണ്ടു’ എ​ന്ന പാ​ട്ടാ​ണ് ആ​ദ്യം പാ​ടി​യ​ത്. അ​ങ്ങ​നെ ആ​കാ​ശ​വാ​ണി​യു​ടെ പാ​ട്ടു​കാ​ര​നാ​യി.

എ​പ്പോ​ഴും മാ​സ്​​റ്റ​ര്‍ത​ന്നെ​യാ​ണ് മ​ന​സ്സി​ലെ​ന്ന​തി​ന് തെ​ളി​വാ​യി കു​ഞ്ഞി​മൂ​സ ത​നി​ക്ക് പ​റ്റി​യ അ​പ​ക​ട​ത്തെ കു​റി​ച്ച് പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ടു​നി​ന്നും ബ​സ് ത​ട്ടി പ​രി​ക്കേ​റ്റ് നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​​ലെ​ത്തി​ച്ചു. അ​വി​ടെ​നി​ന്ന്​ നാ​ടി​നെ​ക്കു​റി​ച്ചും ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചു​മൊ​ന്നും ഓ​ർ​മ​യി​ല്ലാ​താ​യ​പ്പോ​ഴും രാ​ഘ​വ​ന്‍ മാ​സ്​​റ്റ​റു​ടെ പേ​രു മ​റ​ന്നി​ല്ല. ഉ​ട​നെ ആ​കാ​ശ​വാ​ണി​യി​ല്‍ നി​ന്നും രാ​ഘ​വ​ന്‍ മാ​സ്​​റ്റ​റും സം​ഘ​വു​മെ​ത്തി. ത​ല​ശ്ശേ​രി​യി​ല്‍നി​ന്നും വ​ട​ക​ര​യി​ലെ​ത്തി, വ​ട​ക​ര​ക്കാ​രു​ടെ കു​ഞ്ഞി​മൂ​സ​യാ​യി. പാ​ട്ടി‍​​െൻറ രാ​ജ​കു​മാ​ര​നാ​യി. ഒ​ടു​വി​ല്‍, ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​മ്പോ​ഴും മ​ന​സ്സു​നി​റ​യെ സം​ഗീ​ത​മാ​യി​രു​ന്നു. ബോ​ധം തെ​ളി​യു​ന്ന ചെ​റി​യ ഇ​ട​വേ​ള​ക​ളി​ല്‍ ‘യാ ​ഇ​ലാ​ഹി എ​ന്നെ നീ ​പ​ട​ച്ചു​വ​ല്ലോ, ഏ​റെ യാ​ത​ന സ​ഹി​ക്കു​വാ​ന്‍ വി​ധി​ച്ചു​വ​ല്ലോ’ എ​ന്ന പാ​ട്ട് പാ​ടു​മാ​യി​രു​ന്നു. ഉ​റ്റ​വ​രെ​യും സ്നേ​ഹി​ത​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി​യ അ​നു​ഭ​വം. 
Loading...
COMMENTS