Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightനാസറിന്‍റെ...

നാസറിന്‍റെ പാട്ടിലലിഞ്ഞു റഫി സാബ്​ സമ്മാനിച്ചു, ഈ 'പ്യാർ കാ ​ത്വോഫ'...

text_fields
bookmark_border
nasar rafi story
cancel
camera_alt

മഠത്തിൽ നാസറും മുഹമ്മദ്​ റഫി സമ്മാനിച്ച മോതിരവും ഓ​ട്ടോഗ്രാഫും

'ബഡീ ദൂർ സെ ആയേ ഹേ/പ്യാർ കാ ത്വോഫ ലായേ ഹേ' (കാതങ്ങളകലെ നിന്ന്​ വന്നു ഞാൻ, ഈ സ്​നേഹസമ്മാനവുമായി) എന്ന 'സംജോഝ'യിലെ ഗാനം ഓർമ്മ വരും എം.എ. നാസറുദ്ദീൻ എന്ന കാഞ്ഞിരപ്പള്ളിക്കാരുടെ മഠത്തിൽ നാസറിന്​ ആ വെള്ളി മോതിരം കാണു​​േമ്പാൾ. കാതങ്ങൾ താണ്ടിയെത്തി ആ സ്​​നേഹസമ്മാനം നാസറിന്​ സമ്മാനിച്ചത്​ മറ്റാരുമല്ല, ഇന്ത്യൻ സംഗീത ലോകത്തെ മെലഡിയുടെ രാജാവ് സാക്ഷാൽ മുഹമ്മദ്​ റഫിയാണ്​. 54 വർഷം മുമ്പ്​. ആ നിമിഷമോർക്കു​േമ്പാൾ ഇന്നും നാസറിന്‍റെ മനസ്സിന്​ കൗമാരമാകും. കാരണം, തന്‍റെ പാട്ട്​ അതിമധുരമായി പാടിയ 17കാരന്​ റഫി സാബ്​ സമ്മാനമായി നൽകിയതാണ്​ തന്‍റെ വിരലിൽ അണിഞ്ഞിരുന്ന ആ വെള്ളിമോതിരം. ഒപ്പം ലക്ഷക്കണക്കിന്​ ആരാധകരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള ആ കൈയ്യൊപ്പും. റഫി സാബ്​ ലോകത്തോട്​ വിട പറഞ്ഞ്​ 41 വർഷം തികഞ്ഞ ഇന്ന്​ ഈ രണ്ട്​ സമ്മാനങ്ങ​ളും നെഞ്ചോട്​ ചേർത്തുപിടിക്കുകയാണ്​ നാസർ.

1967ൽ പാലാ സെന്‍റ്​ തോമസ് കോളജിൽ നാസർ പ്രീഡി​ഗ്രിക്ക്​ പഠിക്കു​േമ്പാ​ഴാണ്​ പ്രിയ ഗായകനിൽ നിന്ന്​ സമ്മാനം ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായത്​. കൃത്യമായി പറഞ്ഞാൽ 1967 ജനുവരി 19ന്​. കോളജിനും നാസറിനും അന്ന്​ ഒരേ പ്രായം; പതിനേഴ് വയസ്സ്​. ജനുവരി 17 മുതൽ എട്ട്​ ദിവസം നീളു​ന്ന സാംസ്​കാരിക പരിപാടി കോളജിൽ നടന്നത്​ അക്കാലത്താണ്​. നിത്യഹരിത നായകൻ പ്രേം നസീർ, ഒരു കാലത്ത് സിനിമ ആസ്വാദകരെ ചിരിപ്പിച്ച നടൻ ജോണി വിസ്കി, ഗായകരായ യേശുദാസ്, എസ്. ജാനകി, പി.ബി. ശ്രീനിവാസ് എന്നിവരെല്ലാം ഒരോ ദിവസം മുഖ്യാതിഥികളായും കലാപരിപാടികൾ അവതരിപ്പിക്കാനുമെത്തി. മദ്രാസ് സിസ്റ്റേഴ്സിന്‍റെ നൃത്തവും കലാനിയത്തിന്‍റെ നാടകവുമൊക്കെയായി എട്ട്​ ദിവസവും ഗംഭീര പരിപാടികൾ. പക്ഷേ, എല്ലാവരും കാത്തിരുന്ന ദിവസം 19 ആയിരുന്നു. അന്നായിരുന്നു മുഹമ്മദ്​ റഫി എത്തുന്നത്​. തന്നെ കാത്തിരുന്ന ആയിരക്കണക്കിന്​ ആളുകളെ ആവേശത്തിലാഴ്​ത്തി റഫി വന്നതും പാടിയതും ഇന്നലെ കഴിഞ്ഞതുപോലെ ഓർമയുണ്ട്​ നാസറിന്​.

മുഹമ്മദ്​ റഫിക്കൊപ്പം നാസറുദ്ദീൻ (റഫിയുടെ തൊട്ടുപിന്നിൽ നിൽക്കുന്നയാൾ)

1952ൽ പുറത്തിറങ്ങിയ 'ബൈജു ബാവ്ര'യിലെ തന്‍റെ എക്കാലത്തെയും മികച്ച ഗാനമായ 'ഓ ദുനിയാ കേ രഖ്​വാലേ' അടക്കം 50കളിലും 60കളുടെ ആദ്യ പകുതിയി​ലെയും ഹിറ്റ്​ ഗാനങ്ങൾ റഫി ആരാധകർക്കുവേണ്ടി പാടി. കുറച്ചു പാട്ടുകൾ പാടിയ​ ശേഷം ചായ കുടിക്കാനും വിശ്രമത്തിനുമായി അദ്ദേഹം അൽപ്പനേരത്തേക്ക്​ പരിപാടി നിർത്തിവെച്ചു. ഈ ഇടവേളയിലാണ്​ പരിപാടിയുടെ സംഘാടകർ റഫിയുടെ അടുക്കലെത്തി കോളജിലെ പ്രീഡിഗ്രി വിദ്യാർഥി നാസറുദ്ദീന്​ വേദിയിൽ ഒരു ഗാനമാലപിക്കാൻ അവസരം നൽകണമെന്ന്​ അഭ്യർഥിക്കുന്നത്​. റഫി സന്തോഷത്തോടെ സമ്മതം മൂളുകയും ചെയ്​തു.

'1966 ൽ പുറത്തിറങ്ങിയ 'ലൗ ഇൻ ടോക്കിയോ' എന്ന സിനിമയിലെ 'ഓ മേരെ ഷാഹെ ഖുബാ, ഓ മേരീ ജാനേ ജാനാനാ' എന്ന പാട്ടാണ്​ ഞാൻ പാടിയത്​. വിശ്രമത്തിലായിരുന്ന റഫി സാബ് ഈ പാട്ടുകേട്ട്​ സദസ്സിലേക്ക്​ വന്നു. എന്‍റെ പാട്ട്​ ഏറെ ആസ്വദിച്ച്​ കേട്ടു. പാട്ടിനു ശേഷം എന്നെ അരികിലേക്ക് വിളിച്ചിട്ട് നന്നായി പാടി എന്ന് പറഞ്ഞ് അഭിനന്ദിച്ചു. തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്‍റെ കൈയ്യിൽ കിടന്ന വെള്ളി മോതിരം എനിക്ക്​ സമ്മാനിക്കുകയും ചെയ്തു' -നാസർ ആ നിമിഷങ്ങൾ ആവേ​ശത്തോടെ ഓർത്തെടുക്കുന്നു.

'അപ്പോൾ എനിക്ക്​ തോന്നിയ വികാരം 1966ൽ ഇറങ്ങിയ 'തീസ്​രി മൻസിൽ' എന്ന സിനിമയിൽ റഫി സാബ്​ തന്നെ പാടിയ പാട്ടിലുണ്ട്​. 'തുംനേ മുഛെ ദേഖാ/ഹോകർ മെഹർബാൻ/റുക്​ ഗയീ യേ സമീൻ/തം ഗയാ ആസ്​മാൻ...' (നീ എന്നെ ക​ണ്ടപ്പോൾ ഈ ഭൂമിയും ആകാശവും നിശ്​ചലമായപോലെ തോന്നി). അത്രക്ക്​ ആവേശത്തിലായിരുന്നു ഞാൻ. 1980 ജൂലൈ 31ന് 55ാം വയസ്സിലാണ്​ റഫി സാബ്​ ഈ ലോകത്തോട്​ വിടപറയുന്നത്​. ഈ മോതിരവും ഓ​ട്ടോഗ്രാഫും അദ്ദേഹത്തിന്‍റെ ഓർമ്മകൾ എന്നും എനിക്ക്​ സമ്മാനിക്കുന്നുണ്ട്​. എനിക്ക്​ റഫി സാബിനോടുള്ള സ്​നേഹവും അ​ദ്ദേഹം പാടിവെച്ചിട്ടുണ്ട്​. സോ സാല്​ പെഹലേ/മുഛെ തുംസെ പ്യാർ ഥാ​/ആജ്​ ഭി ഹേ/ഓർ കൽ ഭി രഹേഗാ... (നൂറ്റാണ്ട്​ മു​​േമ്പ നിന്നെ എനിക്ക്​ ഇഷ്​ടമാണ്​, ഇന്നുമതെ, നാളെയും...)' -പ്രിയ ഗായകന്‍റെ ഓർമ്മയിൽ നാസർ പാടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad Rafi
News Summary - Story of a silver ring and autograph presented by Muhammad Rafi
Next Story