Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാട്ടിനൊപ്പം ഡബ്ബിങ്ങും
cancel
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightപാട്ടിനൊപ്പം...

പാട്ടിനൊപ്പം ഡബ്ബിങ്ങും

text_fields
bookmark_border

ഇന്ത്യൻ സിനിമയിൽ പിന്നണി ഗായകനായി നിറഞ്ഞുനിന്ന എസ്​.പി. ബാലസു​ബ്രഹ്​മണ്യം കഴിവുതെളിയിച്ച ഡബ്ബിങ്​ ആർട്ടിസ്​റ്റുകൂടിയായിരുന്നു. കെ. ബാലചന്ദറി​െൻറ മന്മഥ ലീല എന്ന ചിത്രത്തിലൂടെയായിരുന്നു ഡബ്ബിങ്​ രംഗത്തേക്കുള്ള 'അരങ്ങേറ്റം'. ഈ ചിത്രത്തി​െൻറ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്​ദം നൽകിയത്​ ആകസ്​മികമായിട്ടായിരുന്നു.

കമൽ ഹാസൻ, രജനീകാന്ത്, വിഷ്ണുവർധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ നിരവധി പ്രമുഖ നടന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്​ദം നൽകിയിട്ടുണ്ട്.

തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽ ഹാസ​െൻറ സ്ഥിരം ഡബ്ബിങ്​ ആർട്ടിസ്​റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തി​െൻറ തെലുങ്ക് പതിപ്പിനായി, ഒരു സ്ത്രീ കഥാപാത്രമടക്കം കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്കാണ്​ എസ്​.പി. ബാലസുബ്രഹ്​മണ്യം ശബ്​ദം നൽകിയത്​.

അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് മികച്ച പുരുഷ ഡബ്ബിങ്​ ആർട്ടിസ്​റ്റിനുള്ള നന്ദി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2012ൽ ശ്രീരാമ രാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിനായി നന്ദമുരി ബാലകൃഷ്ണയ്ക്കുവേണ്ട് ഡബ്ബ് ചെയ്തു. ബെൻ കിങ്​സ്​ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്​ദം നൽകിയതും എസ്​.പി.ബി ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#musician#Indian musician#playback singer#music director#actor#spb#sp balasubrahmanyam
Next Story