Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അലിയാരുടെ ഓമനബീവി...’ ഹിറ്റിലേക്ക്​ ‘വാങ്കി’ലെ പാട്ട്​ -Video

text_fields
bookmark_border
‘അലിയാരുടെ ഓമനബീവി...’ ഹിറ്റിലേക്ക്​ ‘വാങ്കി’ലെ പാട്ട്​ -Video
cancel

കൊച്ചി: ഉണ്ണി ആറിൻെറ കഥയെ ആസ്പദമാക്കി വി.കെ. പ്രകാശിൻെറ മകള്‍ കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന ‘വാങ്ക്’ എന് ന സിനിമയിലെ ‘അലിയാരുടെ ഓമനബീവി...’ എന്ന്​ തുടങ്ങുന്ന ഗാനം ആസ്വാദകമനം കവരുന്നു.

പി.എസ്​. റഫീഖ്​ രചിച്ച്​ ഒൗസേ പ്പച്ചൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത്​ അമൽ ആൻറണിയാണ്​. ഹൃദ്യമായ ഈണവും മുസ്​ലിം ജീവിതത്തിൻെറ തനത്​ ആവിഷ്​കാരവുമായി ഇതോടകം ഗാനം ശ്രദ്ധ നേടിയിട്ടുണ്ട്​്.

അനശ്വര രാജനാണ് ‘വാങ്കി’ലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത്​ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ഷബ്‌ന മുഹമ്മദാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സംവിധായകൻ മേജർ രവിയുടെ മകൻ അര്‍ജുന്‍ രവിയാണ് ഛായാഗ്രഹണം. 7ജെ ഫിലിംസിൻെറയും ഷിമോഗ ക്രിയേഷൻസിൻെറയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Song from movie "Vaanku" goes viral -Music news
Next Story