നക്ഷത്രക്കണ്ണുള്ള നാലാം ക്ലാസുകാരി

sithara

ആ പൂത്തിരിക്കാലത്തിലേക്ക് തിരികെ നടന്നപ്പോൾ മലയാളത്തി​െൻറ പ്രിയ ഗായിക വീണ്ടും നക്ഷത്രക്കണ്ണുള്ള നാലാം ക്ലാസുകാരിയായി. സുന്ദര ശബ്​ദത്തിലൂടെ ഉയരങ്ങൾ കീഴടക്കുമ്പോഴും, മലപ്പുറം എ.ആർ നഗറിലെ തറവാട് വീടി​െൻറ മുറ്റവും തൊടിയിൽ വീണുകിടക്കുന്ന മാങ്ങകളുമെല്ലാം മധുരമുള്ള ഓർമയായി കൂടെയുണ്ട്. ആ പാവാടക്കാരിയുടെ ഓണവും വിഷുവുമെല്ലാം പൂത്തുലഞ്ഞ് കിടപ്പുണ്ടിപ്പോഴും മനസ്സിൽ. അച്ഛച്ഛൻ പറഞ്ഞുതന്ന കഥകൾ കേൾക്കാനും അച്ഛമ്മയൊരുക്കുന്ന കണികണ്ട് ഒരു വർഷത്തെ േശ്രഷ്ഠമാക്കാനും ഇപ്പോഴും കൊതിക്കും. ഓരോ വിഷുവും നന്മയുടെ ഒരായിരം കണിയോർമകളാണ് രണ്ടുതവണ സംസ്​ഥാന ചലച്ചിത്ര പുരസ്​കാരത്തിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട സിതാരക്ക് സമ്മാനിക്കുന്നത്. 

മുന്നിൽ നടന്ന കുഞ്ഞേച്ചി

എന്നും മുന്നിൽ നടക്കാനായിരുന്നു ഇഷ്​ടം. കുഞ്ഞുന്നാളിൽ കുടുംബത്തിലെ മൂന്ന് അനിയന്മാരുടെ ഉപദേശ നിർദേശങ്ങളനുസരിച്ച് പിന്നാലെ നടന്നത് മുതൽ തുടങ്ങിയതാണ് ആ നേതൃഗുണമെന്ന് പൊട്ടിച്ചിരിയോടെ പറയുന്നു സിതാര. അച്ഛ​​െൻറ സഹോദരങ്ങളുടെ മക്കളാണവർ. അഞ്ച് വയസ്സിന് താഴെയായിരുന്നു എല്ലാവരും. ഓണത്തിനും വിഷുവിനുമെല്ലാം ആ സുഹൃദ്ബന്ധം ഉൗഷ്മളമാകും. അവരുടെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന മട്ടിൽ നടന്ന കുഞ്ഞേച്ചിയായിരുന്നു അന്ന്. എല്ലാവർക്കും ജോലിയൊക്കെ ആയെങ്കിലും നാട്ടിലൊത്തുചേരുമ്പോൾ ആ നേതൃപദവി അവരിപ്പോഴും നൽകുന്നുണ്ടെന്നും സിതാര പറയുന്നു. വീട്ടിൽ കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേരുന്നതാണ് വലിയ സന്തോഷം. ആഘോഷദിനങ്ങളിൽ അവിടെയെത്താൻ കഴിവതും മറക്കില്ല. ഇപ്പോൾ പ്രഫഷനുമായി ബന്ധ​െപ്പട്ട ചില അസൗകര്യങ്ങളാൽ വിഷുവിനെത്താൻ സാധിക്കാറില്ലെങ്കിലും ആ പുലരികൾ തന്നെ അവിടേക്ക് പിടിച്ചുവലിക്കുമെന്ന് പറയുമ്പോഴറിയാം ആ നല്ലകാലത്തെ സ്​നേഹത്തി​െൻറ ആഴം. ഇപ്പോൾ എ.ആർ. നഗറിൽ ആരുമില്ല. കുടുംബാംഗങ്ങൾ എല്ലാവരും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഭാഗത്താണ് താമസം. 

ഇത്തവണ ഇന്ദ്രപ്രസ്​ഥത്തിൽ 

എ​ട്ടാം ക്ലാ​സ്​ വ​രെ തേ​ഞ്ഞി​പ്പ​ലം സെ​ൻ​റ് പോ​ൾ​സ്​ സ്​​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. അ​ക്കാ​ല​ത്തെ വി​ഷു​വാ​ഘോ​ഷ​വും മ​റ​ക്കാ​നാ​കി​ല്ല. ജൂ​ണി​ൽ സ്​​കൂ​ൾ തു​റ​ക്കു​മ്പോ​ൾ പ​റ​യാ​നാ​യി അ​നു​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച് വെ​ക്കും. പി​ന്നീ​ട് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സ്, ചേ​ലേ​മ്പ്ര എ​ൻ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. ഇ​പ്പോ​ൾ ഭ​ർ​ത്താ​വ് ഡോ. ​സ​ജീ​ഷി​നും നാ​ല് വ​യ​സ്സു​കാ​രി മ​ക​ൾ സാ​വ​ൻ റി​തു​വി​നു​മൊ​പ്പം കൊ​ച്ചി​യി​ലാ​ണ് താ​മ​സ​മെ​ന്ന​തി​നാ​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചെ​റി​യ മാ​റ്റം വ​ന്നെ​ങ്കി​ലും പൂ​ർ​ണ​മാ​യി ന​ഗ​ര​വാ​സി​യാ​കാ​ൻ ഗൃ​ഹാ​തു​ര സ്​​മ​ര​ണ​ക​ൾ സ​മ്മ​തി​ക്കു​ന്നി​ല്ല. ഇ​ത്ത​വ​ണ ഒ​രു േപ്രാ​ഗ്രാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലാ​ണ് വി​ഷു​ദി​ന​ത്തി​ൽ. 

പാട്ടിന്‍റെ ആഘോഷവഴി

അച്ഛ​​െൻറ വീട്ടിൽ സംഗീതം പ്രഫഷനായി സ്വീകരിച്ചവരൊന്നുമില്ലെങ്കിലും എല്ലാവർക്കും പാട്ടുകളുമായി അത്രയേറെ ബന്ധമുണ്ട്. അച്ഛൻ ഡോ. കൃഷ്ണകുമാർ നല്ല രീതിയിൽ പാടും. കുട്ടിക്കാല​േത്ത പാട്ടി​െൻറ വഴിയിലെത്തുന്നതിൽ അച്ഛനും അമ്മ സാലിയും നൽകിയ പിന്തുണ ഏറെ സഹായിച്ചു. 
യു.പി സ്​കൂൾ കാലത്തുതന്നെ േപ്രാത്സാഹിപ്പിക്കാൻ യൂനിവേഴ്സിറ്റിക്ക് സമീപത്തെ എൻ.പി. പ്രഭാകരൻ മാമൻ ചെയ്ത സഹായങ്ങൾ മറക്കാനാകില്ല. അഞ്ചിലും ആറിലുമെല്ലാം പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും കൊച്ചിയിൽ കൊണ്ടുപോയി കാസറ്റുകൾക്ക​ുവേണ്ടി പാടിച്ചതും ഏറെ േപ്രാത്സാഹനമായി. 
ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഗായകൻ ബിജു നാരായണ​​െൻറ കൂടെ കാസറ്റിന് വേണ്ടി പാടിയത് മുതിർന്നശേഷം ഞാൻ പലതവണ അദ്ദേഹത്തോട് തന്നെ പറഞ്ഞു. ഇപ്പോൾ ഗാനങ്ങളുടെ ആവശ്യങ്ങൾക്കായി പോകുന്ന പല സ്​റ്റുഡിയോകളിലും ചെറുപ്പത്തിൽ പോയി പാടിയതാണ്. ഓണക്കാലത്ത് കോഴിക്കോട് ഭാഗത്തെല്ലാം ലൈവ് കാസറ്റിറക്കുന്ന രീതിയുണ്ടായിരുന്നു. അതി​െൻറ ഭാഗമായും ഗാനങ്ങൾ ആലപിച്ചു. തേജ് മെർവിനെല്ലാം എന്നെക്കൊണ്ട് നിരവധി പാട്ടുകൾ പാടിച്ചിട്ടുണ്ട്. 

ഈണങ്ങളുടെ കൂട്ടുകാരി 

സംഗീത സംവിധായിക എന്നതൊക്കെ ഭാരമേറിയ വാക്കാണ്. അങ്ങനെയൊന്നും ഞാനായിട്ടില്ല. ആലാപനത്തോടൊപ്പം തന്നെ ഇഷ്​ടപ്പെട്ട മേഖലയായതിനാൽ ഈണങ്ങൾ ആളുകളുടെ മുന്നിൽ അവതരിപ്പിക്കുന്നെന്ന് മാത്രം. അത് ആസ്വദിക്കാറുണ്ട്. കേൾക്കുന്നവരെ ഇതെത്രമാത്രം തൃപ്തിപ്പെടുത്തുന്നെന്ന് എനിക്കറിയില്ല. ഫോക്കുകളോടുള്ള താൽപര്യവും ഇതുപോലെത്തന്നെ. ‘ഉടലാഴം’ എന്ന ചിത്രത്തിലെ ‘പൂമാത’ എന്ന ഗാനമെല്ലാം ആ പശ്ചാത്തലത്തിൽ വരുന്നവയാണ്. ഭർത്താവ് ഡോ. സജീഷുൾപ്പെടുന്ന ‘ഡോക്ടേഴ്സ്​ ഡിലമ’യാണ് ഈ ചിത്രത്തി​െൻറ നിർമാണം. 

പിന്നണി ഗാനത്തിനും സംവിധാനത്തിനും പുറമെ ഗസൽ വേദികളും സ്വന്തം മ്യൂസിക് ബാൻഡുമായി ഏറെ തിരക്കിലാണിപ്പോൾ യുവഗായിക. മലയാളത്തിലെ മ്യൂസിക് ബാൻഡുകൾക്ക് കേരളത്തിനു പുറത്തും വലിയ ആസ്വാദകരുണ്ടെന്നും സിനിമ ഗാനങ്ങൾക്കുപരി സ്വന്തമായി ബാൻഡുകൾ തയാറാക്കുന്ന പാട്ടുകളാണ് പലരും ഏറെ ഇഷ്​ടപ്പെടുന്നതെന്നും സിതാര പറയുന്നു.
 

Loading...
COMMENTS