Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിത്താരയുടെ ശബ്ദത്തിൽ 'നിള‍യാണ് ഞാൻ'; സംഗീത ആൽബം പ്രേക്ഷക ശ്രദ്ധനേടുന്നു

text_fields
bookmark_border
Sithara Krishnakumars  Nilayanu  Njan video Song Went Viral
cancel

സിത്താര കൃഷ്ണകുമാർ ആലപിച്ച നിളയാണ് ഞാൻ എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധനേടുന്നു. ഭാരതപ്പുഴയെ കുറിച്ചുളള ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ശിവകുമാർ എസ് ആണ്. പ്രവീൺ കുമാറാണ് സംഗീതം പകർന്നിരിക്കുന്നത്. പാട്ടിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.

ഭാരതപ്പുഴയുടെ നിർജീവമായ അവസ്ഥയാണ് ഗാനത്തിൽ വിവരിക്കുന്നത്. പോയ കാലത്തിന്റെ നല്ലോർമകളും പാട്ടിൽ മിന്നി മായുന്നുണ്ട്.

ഹരിമുരളി ഉണ്ണികൃഷ്ണനാണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. എബി.എസ്.ഒലിക്കൽ, ജാസ്സിൻ ജസ്സീൽ, സുരാജ്.എം.കൃഷ്ണ എന്നിവർ ചേർന്നാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എ‍ഡിറ്റിങ്: അഭിഷേക്. ചഞ്ചൽ.എസ്.കുമാർ ആണ് പാട്ടിനു സബ്ടൈറ്റിലുകൾ നൽകിയിരിക്കുന്നത്. ഡെക്കാൺ മെലഡീസ് യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തുവന്നിരിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sithara Krishnakumar's Nilayanu Njan video Song Went Viral
Next Story