പടിയിറങ്ങില്ല, ആ നാദം

  • വിടപറഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്​കറിനെ വയലിനിസ്​റ്റും പിന്നണിഗായികയുമായ രൂപ രേവതി ഒാർക്കുന്നു

രൂപ രേവതി
12:52 PM
07/10/2018
bala-with-roopa
ബാലഭാസ്​കറിനൊപ്പം രൂപ രേവതി

ഒരു ചെറുപുഞ്ചിരിയുടെ വിടർന്ന പ്രകാശമായി, ഹൃദയങ്ങളിലേക്ക്​ ഇൗണമായി യാത്രചെയ്​ത ബാലഭാസ്​കർ ശോകഭാവത്തി​​െൻറ മൗനത്തിലേക്ക്​ ഇത്ര പെ​െട്ടന്ന്​ പോകുമെന്ന്​ കരുതിയില്ല. ബാലുചേട്ടൻ ത​​െൻറ ഇടത്തെ തോളിൽ വിരലും ഹൃദയവും ചേർത്തുപിടിച്ചാണ്​ വയലിൻതന്ത്രികളിൽനിന്ന്​ മാസ്​മരിക ഗാനങ്ങളുടെ നാദപ്രപഞ്ചം തീർത്തത്​. വയലിൻ പഠിക്കു​േമ്പാൾ എന്നെ സ്വാധീനിച്ചത്​ ബാലഭാസ്​കറി​​െൻറ ഫ്യൂഷനുകളായിരുന്നു. പാട്ടുകാരിയായ ഞാൻ അങ്ങനെയാണ്​ വയലി​നി​െൻറ കമ്പികൾ തൊട്ടത്​. കർണാടക സംഗീതം പഠിച്ച്​, 12ാം വയസ്സിൽ കച്ചേരി നടത്തി, പതിനേഴിലെത്തു​േമ്പാൾ സിനിമയിൽ സംഗീതസംവിധാനം നിർവഹിച്ച ഒരാൾ അപൂർവതകളുടെ രാജകുമാരൻ തന്നെയായിരുന്നു.

പഠനം കഴിഞ്ഞ്​ സ്​റ്റേജുകളിൽ വയലിൻ ഫ്യൂഷൻ അവതരിപ്പിക്കാൻ ഒരുങ്ങു​േമ്പാൾ ഇലക്​ട്രിക്​ വയലിൻ വാങ്ങുന്നതിന്​ ഉപദേശം തേടി വിളിച്ചത്​ ബാലുചേട്ടനെ ആയിരുന്നു. അദ്ദേഹം നിർദേശിച്ച വയലിനാണ്​ പിന്നീട്​ ഞാൻ വാങ്ങിയത്​. വിദേശത്ത്​ നടത്തിയ അദ്ദേഹത്തി​​െൻറ സ്​റ്റേജ്​ഷോകളിൽ ഒരു പാട്ടുകാരിയായാണ്​ ഞാൻ ഉണ്ടാവുക. അപ്പോഴും എ​​െൻറ മനസ്സിൽ ഒരു വയലിൻ ​േഷായുടെ കമ്പികൾ വലിഞ്ഞുമുറുകുന്നുണ്ടാവും. വയലിനിൽനിന്ന്​ പുറത്തുവന്ന സിനിമാഗാനങ്ങളും സ്വന്തമായി ഒരുക്കിയ ആൽബങ്ങളും സഹൃദയ ലോകം നന്നായി സ്വീകരിച്ചിരുന്നു.

balabhaskar-cremation


 
മനുഷ്യമനസ്സി​​െൻറ ഭാവങ്ങളെ നന്നായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഭാഷയാണ്​ വയലിനെന്ന്​ ബാലഭാസ്​കറി​​െൻറ പരിപാടികൾ കേൾക്കു​േമ്പാൾ നമുക്ക്​ തോന്നും. സംഗീതത്തി​​െൻറ ഇൗ ഭാഷയെ ജനകീയമാക്കിയത്​ ഇദ്ദേഹമാണ്​. ബാലുചേട്ട​​െൻറ സ്​റ്റേജ്​ പരിപാടിയുടെ തിരക്കിനിടയിൽപോലും ഞാൻ റെ​േക്കാഡ്​ ചെയ്​ത വയലിൻ കേൾപ്പിക്കു​േമ്പാൾ ചിരി വിടർത്തിയ പ്രോത്സാഹനമാണ്​ ലഭിക്കുക. ഇൗ പ്രചോദനമാണ്​ ഞാൻ പരിശീലിച്ച വയലിനുമായി ഫ്യൂഷൻ ചെയ്യാൻ എനിക്ക്​ ധൈര്യം പകർന്നത്​. 

ബാലുചേട്ടൻ പരിപാടി ​അവതരിപ്പിക്കു​േമ്പാൾ എല്ലാം മറന്ന്​ ലയിച്ചിരിക്കുന്ന ആരാധകരാകും ചുറ്റും. മൂന്നാം വയസ്സിൽ കളിപ്പാട്ടമായി കിട്ടിയ വയലിനിൽനിന്നാണ്​ കുഞ്ഞുമനസ്സിൽ സംഗീതം വിടർന്നതെന്ന്​ അദ്ദേഹംതന്നെ പറഞ്ഞത്​ കേട്ടിരുന്നു. ഇൗ ഒരു ഭാഗ്യം അദ്ദേഹത്തിന്​ ലഭിച്ചത്​ പ്രശസ്​ത കർണാടക സംഗീതജ്ഞനും അമ്മാവനുമായ ബി. ശശികുമാർ ചേട്ടനിൽനിന്നായിരുന്നു. സംഗീതത്തിൽ ബാലുചേട്ട​​െൻറ ഗുരുവും ശശികുമാറായിരുന്നു. ഇതൊരു അപൂർവ ഭാഗ്യമാണ്​. നമുക്കൊന്നും ലഭിക്കാത്ത അപൂർവതകൾ വന്നുചേർന്ന ജീവിതമായിരിക്കും ബാലയെ ഇത്രമേൽ ജനകീയനായ സംഗീതജ്ഞനാക്കിയത്.

മലയാളികളായ നമുക്ക്​ എന്നും അഭിമാനിക്കാൻ വക നൽകുന്നതാണ്​ എ.ആർ. റഹ്​മാൻ, ഉസ്​താദ്​ സാകിർ ഹുസൈൻ, ഹരിഹരൻ തുടങ്ങിയ മഹാപ്രതിഭകളുടെ കൂടെ ബാലക്ക്​ ലഭിച്ച അവസരങ്ങൾ. 2011ൽ let it be എന്ന ഇൻസ്​ട്രുമ​െൻറൽ ഫ്യൂഷൻ കണ്ട്​ കാണികൾ വിസ്​മയിച്ച്​ ഇരുന്നത്​ ഇന്നും ഒാർമയിലുണ്ട്​.  ഇൗ പരിപാടി ലോകത്താകെയുള്ള ഇന്ത്യക്കാർ ഹൃദയംകൊണ്ടാണ്​ സ്വീകരിച്ചത്​.

സംഗീതത്തിൽ സ്വന്തമായി പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹത്തി​​െൻറ ഒാരോ ഷോകളും പുതുമയുള്ളതായിരുന്നു. ബാലഭാസ്​കറി​​െൻറ വയലിൻനാദങ്ങൾ മൗനം നിറഞ്ഞൊഴുകിയ നദിയായും അലറിയെത്തുന്ന കടലായും സദസ്സിനെ പിടിച്ചിരുത്തി. ഇദ്ദേഹത്തോടൊപ്പം ഷോകളിൽ പ​െങ്കടുക്കുന്ന കലാകാരന്മാർക്ക്​ ​സ്​​േനഹംനിറഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ്​ ബാലയിൽനിന്ന്​ ലഭിച്ചത്​.

BALABHASKAR-BLACK

സെപ്​റ്റംബർ 18ന്​ പോസ്​റ്റ്​ ചെയ്​ത അദ്ദേഹത്തി​​െൻറ അവസാനത്തെ ഫേസ്ബുക്ക്​ പോസ്​റ്റ്​, 91ൽ പുറത്തിറങ്ങിയ കുമാർ സാനുവി​​െൻറ ‘ദിൽഹെ മാൻതാ നഹി’ എന്ന ഗാനം  വയലിനിൽ വായിക്കുന്നതാണ്​. ചെറുപ്പകാലത്ത്​​ ബാലയെ ഏറെ സ്വാധീനിച്ച ഒരു ഗാനമായിരുന്നു അത്​. അതായത്​ ബാലഭാസ്​കർ ത​​െൻറ 12ാം വയസ്സിൽതന്നെ ഇൗ പാട്ടിന്​ ശ്രുതി മീട്ടിയിരുന്നു. അന്ന്​ യുവാക്കളുടെ ചുണ്ടുകളിൽ ശീലമായി ഒഴുകിയ ഒരു ഗാനമായിരുന്നു അത്​. യവനികക്കു പിന്നിൽ ഒളിഞ്ഞിരുന്ന വിധിയെ കാണാതെയാണ്​ ഇൗ പോസ്​റ്റിട്ട്​ അ​ദ്ദേഹം യാത്രപറഞ്ഞത്​. പടിയിറങ്ങാതെ നിൽക്കുന്ന അദ്ദേഹത്തി​​െൻറ ഒാർമകളുമായി മാത്രമേ ഞങ്ങൾ സഹപ്രവർത്തകർക്ക്​ ഇനി വയലിൻ വായിക്കാനാകൂ. അത്രമേൽ ഇൗ സംഗീതധാരയെ അദ്ദേഹം ജനകീയമാക്കി. ബാലുചേട്ടന്​ പകരംവെക്കാൻ ഒരാളില്ലതന്നെ.

തയാറാക്കിയത്​: റഹ്​മാൻ കുറ്റിക്കാട്ടൂർ
 

Loading...
COMMENTS