വിഷുപ്പക്ഷി പോലെ

  • മലയാളികളുടെ കാതുകളെ തേനൂറുന്ന പാട്ടുകള്‍ പാടിക്കേള്‍പ്പിച്ച ലതിക ടീച്ചര്‍ എന്ന പഴയകാല ഗായിക ഇപ്പോഴും പാടിക്കൊണ്ടിരിക്കുകയാണ്, മലയാളത്തിന്‍റെ മനസ്സില്‍ ആസ്വാദനത്തിന്‍റെ ഹൃദയരാഗത്തംബുരു മീട്ടിക്കൊണ്ട്...

singer-lathika

‘കാ​തോ​ടു കാ​തോ​രം തേ​ൻ ചോ​രു​മാ മ​​ന്ത്രം...’ മ​ല​യാ​ളി​യു​ടെ കാ​തി​ൽ​നി​ന്ന് ഒ​രി​ക്ക​ലും അ​ക​ന്നു​പോ​കാ​തെ മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം ഇ​പ്പോ​ഴും സ്വ​ര​രാ​ഗ​മാ​യി പെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഇൗ ​വ​രി​ക​ൾ. മ​ല​യാ​ളി നെ​ഞ്ചേ​റ്റി​യ ഹൃ​ദ​യ​സ്​​പ​ർ​ശി​യാ​യ ഇൗ ​വ​രി​ക​ൾ​ക്കു പി​ന്നി​ലെ സ്വ​ര​മാ​ധു​ര്യം ആ​രു​ടേ​താ​ണെ​ന്ന് പാ​ട്ട് മൂ​ളു​ന്ന​വ​ർ​ക്കു​പോ​ലും അ​റി​യ​ണ​മെ​ന്നി​ല്ല. പാ​ട്ടു​പാ​ടി ഓ​ടി​ന​ട​ന്ന ഒ​രു പാ​വാ​ട​ക്കാ​രി​യു​ടെ ചി​ത്രം മു​തി​ർ​ന്ന​വ​രു​ടെ മ​ന​സ്സി​ൽ മ​ങ്ങി​യ ചി​ത്രം​പോ​ലെ തെ​ളി​യു​മെ​ങ്കി​ലും പാ​ട്ടു​കാ​രി ല​തി​ക ടീ​ച്ച​ർ കൊ​ല്ലം സ്വ​ദേ​ശി​യാ​ണെ​ന്ന കാ​ര്യം പ​ല​ർ​ക്കു​മ​റി​യി​ല്ല. പു​തി​യ ഗാ​ന​ങ്ങ​ൾ പാ​ടാ​ൻ ഇ​പ്പോ​ഴും സി​നി​മ​യി​ൽ​ നി​ന്ന്​ ക്ഷ​ണം വ​രു​ന്നു, വി​ദേ​ശ​ത്തും മ​റ്റ്​ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലും അരങ്ങേറുന്ന മ്യൂ​സി​ക്​ ഷോ​ക​ളി​ൽ ഇപ്പോഴും ഓടിനടന്നു പ​െ​ങ്ക​ടു​ക്കുകയാണ് ഇൗ ഗായിക. മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ ആ​സ്വാ​ദ​ന​ത്തിന്‍റെ ഹൃ​ദ​യ​രാ​ഗ​ത്തംബു​രു മീ​ട്ടി​യ ഗാ​യി​ക മ​ധു​ര​ത​ര​മാ​യ ആ ​പ​ഴ​യ കാ​ല​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു...

കു​ട്ടി​യാ​യി​രി​ക്കു​േ​മ്പാ​ൾ​ത​ന്നെ ഗാ​ന​മേ​ള​യി​ലൂ​ടെ​യും നാ​ട​ക​ത്തി​ലൂ​ടെ​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഗാ​യി​ക​യാ​യി​രു​ന്ന​ല്ലോ. കു​ടും​ബ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ളും പാ​ട്ടു​കാ​ർ. എ​ങ്ങ​നെ ഒാ​ർ​ക്കു​ന്നു ആ ​കാ​ലം?
ഏ​ഴു വ​യ​സ്സു​ള്ള​പ്പോ​ൾ കൊ​ട്ടി​യം പോ​ളി​ടെ​ക്​​നി​ക്കി​ൽ ബ്ര​ഹ്മാ​ന​ന്ദ​നോ​ടൊ​പ്പ​മാ​ണ് ഒ​രു പൊ​തു​േ​വ​ദി​യി​ൽ ആ​ദ്യ​മാ​യി പാ​ടു​ന്ന​ത്. അ​ച്ഛ​ൻ സ​ദാ​ശി​വ​ൻ ഭാ​ഗ​വ​ത​ർ പാ​ട്ടു​കാ​ര​നാ​യി​രു​ന്നു, ന​ട​നാ​യി​രു​ന്നു, ഹാ​ർ​​മോ​ണി​സ്​​റ്റാ​യി​രു​ന്നു, ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ക്കു​മാ​യി​രു​ന്നു. ക​ഥാ​പ്ര​സം​ഗ​ത്തി​നും നാ​ട​ക​ത്തി​നും ഹാ​ർ​മോ​ണി​യം വാ​യി​ക്കാ​ൻ പോ​കും. അ​താ​യി​രു​ന്നു ആ​കെ​യു​ള്ള വ​രു​മാ​നം. കൊ​ല്ലം ക​ട​പ്പാ​ക്ക​ട​യി​ൽ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​മ്മ ന​ളി​നി​യും പാ​ട്ടു​കാ​രി​യും ന​ടി​യു​​മാ​യി​രു​ന്നു. അ​ങ്ങ​നെ​​യൊ​രു പാ​ര​മ്പ​ര്യ​മു​ണ്ട്. അ​മ്മ​യും അ​ച്ഛ​നോ​ടൊ​പ്പം കൂ​ടും. അ​മ്മ​യും ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്​. അ​ങ്ങ​നെ ക​ഷ്​​ട​പ്പെ​ട്ടു​ള്ള ജീ​വി​ത​മാ​യി​രു​ന്നു. ര​ണ്ടു സ​ഹോ​ദ​രി​മാ​രും ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ ഒ​രാ​ൾ ജ​യ​ച​ന്ദ്ര​ബാ​ബു അ​ടു​ത്ത​കാ​ല​ത്ത്​ മ​രി​ച്ചു. അ​ദ്ദേ​ഹം ത​ബ​ലി​സ്​​റ്റ്​ ആ​യി​രു​ന്നു. ഞാ​ൻ ജ​നി​ച്ചു ക​ഴി​ഞ്ഞാ​ണ്​ അ​ച്ഛ​ന്​ കൊ​ല്ലം പാ​ർ​വ​തി മി​ല്ലി​ൽ ജോ​ലി കി​ട്ടു​ന്ന​ത്. അ​തി​നു​ശേ​ഷം ജീ​വി​തം ക​ര​പി​ടി​ച്ചു. ഞാ​ൻ കു​ട്ടി​യാ​യി​രി​ക്കു​േ​മ്പാ​ൾ ത​ന്നെ വീ​ട്ടി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്ന്​ സം​ഗീ​ത​രം​ഗ​​ത്തേ​ക്കി​റ​ങ്ങി. പ്ര​വീ​ണ മ്യൂ​സി​ക്​ ക്ല​ബ്​ എ​ന്നൊ​രു ട്രൂ​പ്പും ഉ​ണ്ടാ​ക്കി. ത​ബ​ലി​സ്​​റ്റാ​യ ചേ​ട്ട​ൻ, ഗാ​യ​ക​നാ​യ ചേ​ട്ട​ൻ രാ​ജേ​​ന്ദ്ര​ബാ​ബു, എ​െ​ൻ​റ ചേ​ച്ചി​യും ഞാ​നും മ​റ്റ്​ ഒാ​ർ​ക്ക​സ്​​ട്ര​ക്കാ​രും. അ​ന്ന്​ ക​സേ​ര​യി​ലി​രു​ന്ന്​ ഗാ​ന​മേ​ള പാ​ടു​ന്ന കാ​ലം. അ​ത്​ ഏ​താ​ണ്ട്​ പ​ത്തു വ​ർ​ഷ​ത്തോ​ളം ന​ന്നാ​യി പോ​യി. അ​തി​ൽ അ​ന്ന്​ വ​യ​ലി​ൻ വാ​യി​ച്ച​ത്​ ഇ​ന്ന​ത്തെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ സി​താ​ര ആ​യി​രു​ന്നു.

ഗാ​ന​മേ​ള​ക​ളി​ൽ നി​ന്നാ​ണ​ല്ലോ നാ​ട​ക​ഗാ​ന​ങ്ങ​ളി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും എ​ത്തി​യ​ത്​?
നാ​ട​ക​ങ്ങ​ളി​ൽ അ​ധി​കം പാ​ടി​യി​ല്ല. നാ​ട​ക സം​വി​ധാ​യ​ക​ൻ സ​തീ​ഷ്​ സം​ഗ​മി​ത്ര അ​ന്ന്​ മ​ദ്രാ​സി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ ഒ​രു നാ​ട​കം തു​ട​ങ്ങി. ഗാ​ന​ങ്ങ​ൾ ക​ണ്ണൂ​ർ രാ​ജ​ൻ. നാ​ട​കം എ​ഴു​തി​യ​ത്​ ബി​ച്ചു തി​രു​മ​ല. ചേ​ട്ട​ൻ രാ​ജേ​ന്ദ്ര​ബാ​ബു ക​ണ്ണൂ​ർ രാ​ജ​െ​ൻ​റ അ​സി​സ്​​റ്റ​ൻ​റാ​യി​രു​ന്നു, അ​ന്ന്​ മ​ദ്രാ​സി​ൽ. അ​ങ്ങ​നെ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ നാ​ട​ക​ഗാ​ന​ങ്ങ​ൾ പാ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. അ​ദ്ദേ​ഹം ഇൗ ​നാ​ട​ക​ത്തി​നു​വേ​ണ്ടി ചെ​യ്​​ത പാ​ട്ടാ​യി​രു​ന്നു പി​ന്നീ​ട്​ സി​നി​മ​യി​ലെ​ത്തി ജാ​ന​കി​യ​മ്മ സം​സ്ഥാ​ന അ​വാ​ർ​ഡ്​ നേ​ടി​യ ‘തു​ഷാ​ര​ബി​ന്ദു​ക്ക​ളേ...’ ഇ​ത്​ നാ​ട​ക​ത്തി​നു​വേ​ണ്ടി പാ​ടി​യ​ത്​ ഞാ​നാ​യി​രു​ന്നു. സി​നി​മ​യി​ൽ ഇൗ ​ഗാ​ന​ത്തി​ന്​ സം​ഗീ​ത​സം​വി​ധാ​യ​ക​െ​ൻ​റ ക്രെ​ഡി​റ്റ്​ ല​ഭി​ച്ച​ത്​ എ.​ടി. ഉ​മ്മ​റി​നാ​ണ്. അ​ത്​ മ​റ്റൊ​രു ച​രി​ത്രം. അ​​ദ്ദേ​ഹ​ത്തി​ന്​ സം​ഗീ​ത​സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും ല​ഭി​ച്ചു. 

‘പു​ഷ്​​പ​ത​ൽ​പ​ത്തി​ൽ നീ ​വീ​ണു​റ​ങ്ങി...’ എ​ന്ന ടീ​ച്ച​റു​ടെ യേ​ശു​ദാ​സി​നൊ​പ്പ​മു​ള്ള ആ​ദ്യ ഗാ​ന​വും നാ​ട​ക​ഗാ​ന​മാ​യി​രു​ന്നി​ല്ലേ?
അ​തെ, ഇ​തേ നാ​ട​ക​ത്തി​ലെ ഗാ​ന​മാ​യി​രു​ന്നു. പ​ക്ഷേ, വ​രി​ക​ൾ വേ​റെ ആ​യി​രു​ന്നു; ‘സാ​​ന്ദ്ര​മാ​യ ച​ന്ദ്രി​ക​യി​ൽ...’ എ​ന്നാ​യി​രു​ന്നു തു​ട​ക്കം. ഇ​ത്​ ചാ​ത്ത​ന്നൂ​ർ മോ​ഹ​നും ഞാ​നും ചേ​ർ​ന്നാ​യി​രു​ന്നു പാ​ടി​യി​രു​ന്ന​ത്. ഇൗ ​ഗാ​നം ​െഎ.​വി. ശ​ശി സാ​ർ ഇ​ഷ്​​ട​​പ്പെ​ട്ടി​ട്ട്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ‘ആ​ലിം​ഗ​നം’ എ​ന്ന സി​നി​മ​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ്​ ആ ​ഗാ​നം സി​നി​മ​യി​ൽ എ​ന്നെ​​ക്കൊ​ണ്ട്​ പാ​ടി​ക്കാ​ൻ ക​ണ്ണൂ​ർ രാ​ജ​ൻ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തേ ‘തു​ഷാ​ര​ബി​ന്ദു​ക്ക​ളേ’ ന​ഷ്​​ട​പ്പെ​ട്ടു​പോ​യ​തു​കൊ​ണ്ടു കൂ​ടി​യാ​ണ്​ ഇൗ ​ഗാ​നം നി​ർ​ബ​ന്ധ​മാ​യും അ​ദ്ദേ​ഹം എ​നി​ക്ക്​ ത​ന്ന​ത്. 
singer-lathika
ആ​ദ്യ​മാ​യി സി​നി​മ​യി​ൽ ല​ഭി​ക്കു​ന്ന ഗാ​നം, യേ​ശു​ദാ​സി​നോ​ടൊ​പ്പം പാ​ടു​േ​മ്പാ​ഴു​ണ്ടാ​യി​രു​ന്ന അ​നു​ഭ​വം എ​ങ്ങ​നെ​യാ​യി​രു​ന്നു?
ശ​രി​ക്കും വി​റ​ച്ചു​കൊ​ണ്ടാ​ണ്​ പാ​ടി​യ​ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹം ക്ഷ​മ​യോ​ടെ എ​നി​ക്ക്​ ധൈ​ര്യം പ​ക​ർ​ന്നു. പി​ന്നീ​ട്​ പ​ല​പ്പോ​ഴും പ​ല പാ​ട്ടു​ക​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പാ​ടു​േ​മ്പാ​ഴും ധൈ​ര്യം പ​ക​ർ​ന്നി​ട്ടു​ണ്ട്. എ​ന്നോ​ട്​ അ​ഡ​യാ​ർ സം​ഗീ​ത കോ​ള​ജി​ൽ പാ​ട്ടു​പ​ഠി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. അ​ഡ്​​മി​ഷ​ൻ കി​ട്ടാ​നും സ​ഹാ​യി​ച്ചു. പി​ന്നീ​ട്​ കോ​ഴ്​​സ്​ ക​ഴി​ഞ്ഞ്​ ഒ​ന്നാം റാ​ങ്ക്​ കി​ട്ടി​യ​പ്പോ​ൾ എ​ന്നെ വ​ള​രെ​യ​ധി​കം അ​ഭി​ന​ന്ദി​ച്ചു. 

ചി​ത്ര​ക്കും മു​േ​മ്പ രം​ഗ​ത്തു​വ​ന്നു, ഇ​ൻ​ഡ​സ്​​ട്രി​യി​ൽ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. എ​ന്നി​ട്ടും ഗാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ല്ല?
ഞാ​ൻ മ​ദ്രാ​സി​ൽ നി​ര​വ​ധി ഗാ​ന​മേ​ള​ക​ളി​ൽ പാ​ടി​യി​രു​ന്നു. മ​ലേ​ഷ്യ വാ​സു​ദേ​വ​െ​ൻ​റ ട്രൂ​പ്പി​ലെ മു​ഖ്യ ഗാ​യി​ക​യാ​യി​രു​ന്നു. ഇ​ട​ക്കി​ടെ സി​നി​മ​യി​ൽ ഗാ​ന​ങ്ങ​ൾ കി​ട്ടി. എ​ന്നാ​ൽ, പ​ല​തി​നും ക്രെ​ഡി​റ്റ്​ കി​ട്ടി​യി​ല്ല. വ​ലി​യ ആ​ളു​ക​ൾ​ക്ക്​ മാ​ത്രം ക്രെ​ഡി​റ്റ്​ കൊ​ടു​ക്കു​ന്ന​താ​ണ്​ അ​ന്ന​ത്തെ രീ​തി. ഇ​തി​നൊ​ക്കെ ഇ​ട​നി​ല​ക്കാ​രു​ണ്ട്. അ​വ​ർ​ക്ക്​ ഇ​ട​പെ​ടാ​നും പ്ര​ചാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. അ​വ​ർ​ക്ക്​ കൈ​ക്കൂ​ലി കൊ​ടു​ത്തും വ​ണ​ങ്ങി​യും നി​ൽ​ക്കു​ന്ന​വ​രു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക്​ കി​ട്ടു​ന്ന പ​ണം​കൊ​ണ്ട്​ അ​വി​ടെ ജീ​വി​ക്ക​ണ​മാ​യി​രു​ന്നു. അ​മ്മ​യും ചേ​ട്ട​നും ഒ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. അ​ന്യ​നാ​ടാ​യ​തി​നാ​ൽ ഞ​ങ്ങ​ൾ​ക്ക്​ വ​ലി​യ ഭ​യ​പ്പാ​ടും ആ​ശ​ങ്ക​യു​മു​ണ്ടാ​യി​രു​ന്നു. 

ഒ​രി​ക്ക​ലും അ​ങ്ങ​നെ ചാ​ൻ​സ്​ തേ​ടി പോ​യി​ട്ടി​ല്ല. ഇ​ടി​ച്ചു​ക​യ​റി സം​സാ​രി​ക്കു​ന്ന രീ​തി ഇ​ല്ല. ആ​ദ്യ​കാ​ല​ത്ത്​ അ​വി​ടെ​യു​ള്ള ആ​ചാ​ര്യ​ന്മാ​രാ​യ​വ​രെ, ന​മ​സ്​​ക​രി​ക്കേ​ണ്ട​വ​രാ​യ ദേ​വ​രാ​ജ​ൻ​മാ​ഷ്, ദ​ക്ഷി​ണാ​മൂ​ർ​ത്തി, രാ​ഘ​വ​ൻ മാ​ഷ്​ തു​ട​ങ്ങി​യ​വ​രെ പോ​യി ക​ണ്ടി​രു​ന്നു. ഇ​ള​യ​രാ​ജ​യെ പോ​യി കാ​ണ​ണ​മെ​ന്ന്​ മ​ലേ​ഷ്യ വാ​സു​ദേ​വ​ൻ സാ​ർ നി​ർ​ബ​ന്ധി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി എ​സ്.​പി.​ബി​ക്കൊ​പ്പം ട്രാ​ക്ക്​ പാ​ടി​യി​രു​ന്നു. അ​ങ്ങ​നെ ഒ​രി​ക്ക​ൽ പോ​യ​​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ സ്​​റ്റു​ഡി​യോ​യി​ൽ വ​ലി​യ തി​ര​ക്ക്.​ അ​​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ​ത​ന്നെ ക​ഴി​യാ​ത്ത അ​വ​സ്ഥ. കു​റെ മ​ണി​ക്കൂ​ർ കാ​ത്തി​രു​ന്നെ​ങ്കി​ലും അ​ന്ന്​ വൈ​കീ​ട്ട്​ ഗാ​ന​മേ​ള പ്രോ​ഗ്രാം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തി​രി​ച്ചു​പോ​രേ​ണ്ടി വ​ന്നു. ഞാ​ൻ പോ​ന്നു​ക​ഴി​ഞ്ഞ്​ അ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ച​താ​യി അ​റി​ഞ്ഞു. 

ര​വീ​​ന്ദ്ര​ൻ​മാ​ഷി​െ​ൻ​റ ആ​ദ്യ​ഗാ​നം പാ​ടാ​ൻ അ​വ​സ​ര​മു​ണ്ടാ​യ​ല്ലോ?
ഞ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന കോ​ട​മ്പാ​ക്കം വ​ണ്ണി​യാ​ർ സ്​​ട്രീ​റ്റി​ന്​ അ​ടു​ത്തു​ത​ന്നെ​യാ​യി​രു​ന്നു ര​വീ​ന്ദ്ര​ൻ മാ​ഷിെന്‍റെ താ​മ​സം. ചേ​ട്ട​െ​ൻ​റ സു​ഹൃ​ത്തും ആ​യി​രു​ന്നു. അ​ദ്ദേ​ഹം അ​ന്ന്​ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി​രു​ന്നി​ല്ല. ഡ​ബ്ബി​ങ്​ ആ​ർ​ട്ടി​സ്​​റ്റാ​യും പാ​ട്ടു​കാ​ര​നാ​യും ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ആ​ദ്യ​ത്തെ ചി​ത്ര​മാ​യ ചൂ​ള​യി​ലെ ആ​ദ്യം റെ​​ക്കോ​ഡ്​ ചെ​യ്​​ത ഗാ​നം പാ​ടാ​ൻ എ​നി​ക്ക്​ അ​വ​സ​രം ല​ഭി​ച്ച​ത്​ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ത​മി​ഴി​ൽ ധാ​രാ​ളം ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ള്ള മ​ല​യാ​ളി ഗാ​യി​ക ജ​ൻ​സി​യും ഞാ​നും ചേ​ർ​ന്നാ​ണ്​ ‘ഉ​പ്പി​നു പോ​ക​ണ വ​ഴി​യേ​ത്...’ എ​ന്ന ആ ​ഗാ​നം പാ​ടി​യ​ത്. പി​ന്നീ​ട്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ശ്ര​ദ്ധേ​യ​മാ​യ പ​ല ഡ്യു​യ​റ്റ്​​സും പാ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ‘ഇ​ത്തി​രി​പ്പൂ​വേ ചു​വ​ന്ന​പൂ​വേ’ എ​ന്ന സി​ന​മ​യി​ലെ ‘പൊ​ൻ​പു​ല​രൊ​ളി പൂ​വി​ത​റി​യ...’ എ​ന്ന ഗാ​നം വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​മാ​ണ്​ ഭ​ര​തേ​ട്ട​നോ​ട്​ റെ​ക്ക​മ​ൻ​റ്​ ചെ​യ്​​ത​ത്. എ​ന്നാ​ൽ, പാ​ട്ടു​കേ​ട്ട്​ ക​ഴി​ഞ്ഞ​തോ​ടെ ഭ​ര​തേ​ട്ട​ന്​ വ​ള​രെ ഇ​ഷ്​​ട​മാ​യി. പി​ന്നീ​ട്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഒ​ട്ടു​മി​ക്ക ചി​ത്ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം പാ​ട്ട്​ ന​ൽ​കി.
 

singer-lathika
ഭർത്താവ്​ ജി. രാജേന്ദ്രനൊപ്പം ലതിക ടീച്ചർ
 


ഒൗ​സേ​പ്പ​ച്ച​ൻ, രാ​ജാ​മ​ണി​, എ​സ്.​പി. വെ​ങ്കി​ടേ​ഷ്​ എന്നിവരുടെ ആ​ദ്യ​ഗാ​ന​ങ്ങ​ൾ​ക്ക്​ ശ​ബ്​​ദം പ​ക​രാ​ൻ ക​ഴി​ഞ്ഞു...
കാ​​തോ​ടു കാ​തോ​ര​ത്തി​ലെ ഗാ​ന​ങ്ങ​ളി​ൽ ഭ​ര​തേ​ട്ട​െ​ൻ​റ കൂ​ടി പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു. വ​ള​രെ  മ​നോ​ഹ​ര​മാ​യ ആ ​ഗാ​നം സ്​​റ്റു​ഡി​യോ​യി​ൽ പാ​ടി​യ​ത്​ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണ്. ആ​ദ്യ ടേ​ക്കി​ൽ​ത​ന്നെ ഗാ​നം ഒാ​കെ ആ​യി. എ​ല്ലാ​വ​ർ​ക്കും വ​ലി​യ സം​തൃ​പ്​​തി​യാ​യി. ഒ​ന്നു​കൂ​ടി പാ​ടി​നോ​ക്കാം എ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും ഒൗ​സേ​പ്പ​ച്ച​ൻ സാ​ർ വേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞു. ആ ​ചി​ത്ര​ത്തി​ലെ മ​റ്റ്​ ര​ണ്ടു ഗാ​ന​ങ്ങ​ളി​ലും ദാ​സേ​ട്ട​നൊ​പ്പം ഞാ​ൻ പാ​ടു​ന്നു​ണ്ട്. അ​തു​പോ​ലെ ഒ​രു മി​ന്നാ​മി​നു​ങ്ങി​െ​ൻ​റ നു​റു​ങ്ങു​വെ​ട്ട​ത്തി​ലെ ജോ​ൺ​സ​ൺ മാ​ഷി​െ​ൻ​റ ഗാ​നം വ​ള​രെ ട​ച്ചി​ങ്​​ ആ​യി​രു​ന്നു. സി​നി​മ​യി​ലെ മ​നോ​ഹ​ര​മാ​യ ചി​ത്രീ​ക​ര​ണം പാ​ട്ടി​നെ​യും ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​യി​രു​ന്നു. പ​ല​രു​ടെ​യും ക​ണ്ണു​ന​ന​യി​ക്കു​ന്ന​താ​യി​രു​ന്നു ‘ക​ൺ​മ​ണി​യേ ആ​രി​രാ​രോ പൊ​ൻ​ക​ണി​യേ ആ​രി​രാ​രോ..’ എ​ന്ന ഗാ​നം. ‘പൂ​വേ​ണം പൂ​പ്പ​ട​വേ​ണം’ അ​തു​പോ​ലെ ഞാ​നാ​ണെ​ന്ന്​ അ​ധി​കം തി​ര​ച്ച​റി​യ​പ്പെ​ടാ​തെ​പോ​യ ഗാ​ന​മാ​ണ്. ഗ​ന്ധ​ർ​വ​യാ​മം എ​ന്ന ര​വീ​ന്ദ്ര​ൻ​മാ​ഷി​െ​ൻ​റ ഗാ​ന​ത്തി​െ​ൻ​റ പ​തോ​സ്​ വേ​ർ​ഷ​നും ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​മാ​യി​രു​ന്നു.

ജാ​ന​കിയു​മാ​യും ചി​ത്ര​യു​മാ​യും ഇ​പ്പോ​ഴും ബ​ന്ധം തു​ട​രു​ന്നു​ണ്ടോ?
എ​ല്ലാ​വ​രു​മാ​യും ഇ​ന്നും സ്നേ​ഹ​ബ​ന്ധം തു​ട​രു​ന്നു. ജാ​ന​കി​യ​മ്മ ഞ​ങ്ങ​ൾ​ക്ക്​ അ​മ്മ​യെ​പ്പോ​ലെ​യാ​ണ്. ഞാ​ൻ ജാ​ന​കി​യ​മ്മ​യെ ആ​ദ്യം കാ​ണു​ന്ന​ത്​ അ​വ​ർ​ക്കു​വേ​ണ്ടി ട്രാ​ക്ക്​ പാ​ടി​യ സ്​​റ്റു​ഡി​യോ​യി​ൽ​െ​വ​ച്ച്​ ഒ​ളി​ച്ചാ​ണ്. അ​ടു​ത്തു​പോ​യി പ​രി​ച​യ​പ്പെ​ടാ​ൻ ധൈ​ര്യം ഉ​ണ്ടാ​യി​ല്ല. ഒ​രു ത​മി​ഴ്​ പാ​ട്ടാ​യി​രു​ന്നു. ഞാ​ൻ പാ​ടി​യ ട്രാ​ക്ക്​ കേ​ട്ടി​ട്ട്​ ജാ​ന​കി​യ​മ്മ വ​ള​രെ സ​ന്തു​ഷ്​​ട​യാ​യി​ട്ട്​ സം​ഗീ​ത സം​വി​ധാ​യ​ക​നോ​ട്​ പ​റ​ഞ്ഞു: ‘റൊ​മ്പ ന​ന്നാ​യി പാ​ടി​യി​റ്​​ക്ക്, ഇ​നി ഞാ​ൻ ഇ​തി​ന്​ മു​ക​ളി​ൽ പാ​ടി​ല്ല’ എ​ന്നു പ​റ​ഞ്ഞ്​ അ​വ​ർ തി​രി​കെ​പ്പോ​യി. ഇ​തു കേ​ട്ടു​കൊ​ണ്ട്​ സ്​​റ്റു​ഡി​യോ​യി​ൽ മാ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. എ​ന്നാ​ൽ, അ​ന്ന്​ എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ​പോ​ലും അ​വി​ട​ത്തെ ഒ​രാ​ളും ത​യാ​റാ​യി​ല്ല. ത​ന്നെ​യു​മ​ല്ല, ജാ​ന​കി​യ​മ്മ പാ​ടാ​തെ​പോ​യ ഗാ​നം അ​വ​ർ പി​ന്നീ​ട്​ എ​സ്.​പി. ശൈ​ല​ജ​യെ വി​ളി​ച്ച്​ പാ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​താ​യി​രു​ന്നു അ​ന്ന​ത്തെ സി​നി​മാ​ലോ​കം. ജാ​ന​കി​യ​മ്മ​യെ കാ​ണാ​ൻ ഞാ​നും ചി​ത്ര​യും ഒ​ന്നി​ച്ചാ​ണ്​ അ​ടു​ത്ത​കാ​ല​ത്ത്​ പോ​യ​ത്. ജാ​ന​കി​യ​മ്മ മ​ദ്രാ​സി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞ്​ ചി​ത്ര​യാ​ണ്​ വി​ളി​ച്ച​ത്. ഞാ​നും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു. മൂ​ന്നു മ​ണി​ക്കൂ​റോ​ളം അ​പ്പു​റ​വും ഇ​പ്പു​റ​വും ഇ​രു​ന്ന്​ ജാ​ന​കി​യ​മ്മ​യു​ടെ കൂ​ടെ ഞ​ങ്ങ​ൾ പാ​ടി. ഞ​ങ്ങ​ൾ കേ​ട്ടു​വ​ള​ർ​ന്ന പാ​ട്ടു​ക​ൾ. അ​താ​യി​രു​ന്നു അ​വ​രു​ടെ​യൊ​ക്കെ സ​മ്പാ​ദ്യം.

ത​മി​ഴി​ലും പാ​ടി​യി​രു​ന്ന​ല്ലോ?
മ​ലേ​ഷ്യ വാ​സു​ദേ​വ​ൻ ആ​ദ്യ​മാ​യി സം​ഗീ​തം ചെ​യ്​​ത ചി​ത്ര​ത്തി​ലെ ത​മി​ഴ്​ ഗാ​നം ഞാ​നാ​ണ്​ പാ​ടി​യ​ത്. ഗു​ണ​സി​ങ്ങിന്‍റെ​യും ശ്യാം​സാ​റി​െ​ൻ​റ​യും പ​ല ത​മി​ഴ്​ പാ​ട്ടു​ക​ളും പാ​ടി. ശ്യാ​മി​െ​ൻ​റ ക്രി​സ്​​ത്യ​ൻ ഡി​വോ​ഷ​ന​ൽ ഗാ​ന​ങ്ങ​ളും പാ​ടി​യി​രു​ന്നു.

റി​ട്ട​യ​ർ​മെ​ൻ​റി​നു ​ശേ​ഷം ടീ​ച്ച​റു​ടെ പാ​ട്ടു​ക​ൾ..?
മൂ​ന്ന്​ സി​നി​മ​ക​ളി​ൽ പാ​ടി. ‘ഗ​പ്പി’ എ​ന്ന ചി​ത്ര​ത്തി​ൽ സം​ഗീ​ത കോ​ള​ജി​ൽ പ​ഠി​ച്ച എ​െ​ൻ​റ ശി​ഷ്യ​ൻ​മാ​രാ​ണ്​ പാ​ടാ​ൻ വി​ളി​ച്ച​ത്. അ​വ​ർ ആ​ദ്യ​മാ​യി ചെ​യ്​​ത സം​ഗീ​ത​മാ​യി​രു​ന്നു. മ​റ്റ്​ ര​ണ്ട്​ ചി​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യി​ല്ല ഇ​തു​വ​രെ. ഇ​ട​ക്ക്​ ചി​ല ആ​ൽ​ബ​ങ്ങ​ളി​ലും പാ​ടി​യി​രു​ന്നു. സം​ഗീ​ത​സം​ബ​ന്ധ​മാ​യി ഒ​രു പു​സ്​​ത​കം പു​റ​ത്തി​റ​ക്കി. 

COMMENTS