ന്യൂഡൽഹി: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അങ്കിത് തിവാരിയുടെ വിവാഹം നിശ്ചയിച്ചു. ഉത്തർ പ്രദേശിലെ കാൺപൂരിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് പല്ലവി ശുക്ലയുമായുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരുമൊന്നിച്ചുള്ള ഫോേട്ടാ അങ്കിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
ജീവിതകാലം മുഴുവൻ ഞാൻ നിന്നെ പ്രണയിക്കും, സംരക്ഷിക്കും, ബഹുമാനിക്കും. നക്ഷത്രങ്ങളോളം ഉയരത്തിൽ നിന്നെ പ്രതിഷ്ഠിക്കും- അങ്കിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
െഫബ്രുവരി 23നാണ് അങ്കിതിെൻറയും പല്ലവിയുടെയും വിവാഹം. 26ന് വിവാഹ സൽക്കാരം നടക്കും. മുത്തശ്ശിയാണ് അങ്കിതിനായി പല്ലവിയെ കണ്ടെത്തിയത്. ബംഗളൂരുവിൽ മെക്കാനിക്കൽ എഞ്ചിനീയറാണ് പല്ലവി.