കോട്ടയം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, പെണ്‍വിലക്ക് ഭാരതീയ സംസ്‌കൃതിയോടുള്ള അവഹേളനമാണെന്നു സ്ഥാപിക്കുന്ന 'റെഡി ടു വിസിറ്റ്' എന്ന തമിഴ് സംഗീത വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. ഉലകം മുഴുവന്‍ കാത്തുരക്ഷിക്കുന്ന അയ്യപ്പന്‍ പെണ്ണിനെ ഭയക്കുന്നതെന്തിന് എന്ന ചോദ്യമാണ് പാട്ടിന്റെ ഹൈലൈറ്റ്.
സംഘപരിവാര്‍ സംഘടനകള്‍ പരോക്ഷമായി പിന്തുണച്ച ' റെഡി ടു വെയിറ്റ്' എന്ന കാമ്പയിനിനെതിരെയാണ് ഈ ആല്‍ബമെന്ന് പേരില്‍ത്തന്നെ വ്യക്തം. യുവ തമിഴ് കവിയായ എസ്. വി. ഋഷി എഴുതിയ വരികളില്‍ പാടി അഭിനയിച്ചിരിക്കുന്നത് പിന്നണിഗായിക ദീപയാണ്. ഡി.സി ബുക്‌സ് മീഡിയാ ലാബാണ് ആൽബം നിർമിച്ചിരിക്കുന്നത്.