Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറ്റസുഹൃത്ത്​ കിഡ്​നി നൽകി; സെലീനക്ക്​ പുതുജീവിതം

text_fields
bookmark_border
selana-gomz
cancel

വാഷിങ്​ടൺ:  താൻ കിഡ്​നി മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയമായതായി അമേരിക്കൻ ഗായിക ​സെലീന ഗോമസി​​​​െൻറ വെളിപ്പെടുത്തൽ. ഇൻസ്​റ്റാഗ്രാമിലാണ്​​ താൻ കിഡ്​നി മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയമായ വിവരം സെലീന അറിയിച്ചിരിക്കുന്നത്​. ഇതിനൊടൊപ്പം ആശുപത്രിയിൽ കഴിയുന്ന ചിത്രവും സെലീന പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഉറ്റസുഹൃത്തും നടിയുമായ ഫ്രാൻസിക്ക റെയിസാണ്​ സെലീന​ക്ക്​ കിഡ്​നി ദാനം ചെയ്​ത്​ പുതുജീവിതം നൽകിയത്​.

കഴിഞ്ഞ വേനൽകാലത്ത്​ സംഗീത പരിപാടികളുടെ പ്രചാരണത്തിൽ സജീവമാകതിരുന്നത്​ ഏന്തുകൊണ്ടാണെന്ന്​ പല ആരാധകരും എന്നോട്​ ചോദിച്ചിരുന്നു. ഇപ്പോൾ താനൊരു കിഡ്​നി മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയമായിരിക്കുകയാണ്​. തന്നെ ചികിൽസിച്ച ഡോക്​ടർമാർക്കും ഒപ്പം നിന്ന കുടുംബത്തിനും നന്ദി. എല്ലാത്തിനുപരിയായി തനിക്ക്​ ജീവിതത്തിൽ വിലമതിക്കാനാവാത്ത സമ്മാനം നൽകിയ ഫ്രാൻസിക്ക റെയിസിനും- സെലീന ഇൻസ്​റ്റാഗ്രാമിൽ കുറിച്ചു.

2015ലാണ്​ സെലീനക്ക്​ ചർമാർബുദം രോഗം കണ്ടെത്തിയത്​. രോഗം മൂലം കടുത്ത വിഷാദത്തിലായിരുന്നു അവർ​. അതിനിടെ അസുഖം മൂലം ഗായിക ഇടക്ക്​ കരിയറിൽ നിന്നും വിട്ടുനിന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ കിഡ്​നി ശസ്​ത്രക്രിയക്ക്​ വിധേയയാതായതായി വെളിപ്പെടുത്തി ഗായിക വെളിപ്പെടുത്തിയിരിക്കുന്നത്​​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Selena Gomez received kidney transplant from TV actor Francia Raisa-Music
Next Story