സങ്കടങ്ങളുടെ മാലപ്പടക്കമാണ് ഓര്‍മയിലെ വിഷു

പ്രസീത ചാലക്കുടി (ചിത്രം: അഷ്കർ ഒരുമനയൂർ)

പൂത്തുതളിർത്ത കൊന്നപ്പൂപോലെ മനോഹരമായിരുന്നില്ല പ്രസീത ചാലക്കുടിയുടെ കുട്ടിക്കാലം. അത് ദാരിദ്ര്യത്തി​​െൻറ മാലപ്പടക്കമായിരുന്നു. വിഷു മാത്രമല്ല, എല്ലാ ആഘോഷങ്ങളും പ്രസീതക്ക് ഒരുപോലെയായിരുന്നു. കാരണം ദാരിദ്ര്യത്തി​​െൻറ മുഖത്തിന് ഭാവഭേദങ്ങളില്ലല്ലോ. 

കുടുംബത്തി​​െൻറ ഇല്ലായ്മയെ പാട്ടുപാടി തോൽപിച്ചതാണ് പ്രസീതയുടെ ജീവിതം. ഇന്നിപ്പോൾ അറിയപ്പെടുന്ന നാടൻപാട്ട് കലാകാരിയാണ് ഇവർ. വിദേശരാജ്യങ്ങളിലും കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് സ്​റ്റേജ് ഷോകൾ, ആൽബം, സിനിമ, സ്വന്തമായി ഗാനമേള ട്രൂപ് എന്നിവയെല്ലാമായി വലിയ തിരക്കിലേക്കമർന്ന പ്രസീതക്ക് പ​േക്ഷ, ഇപ്പോൾ കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കാനാകില്ലല്ലോ എന്ന സങ്കടമാണുള്ളത്. ഈ വിഷുവിന് സ്​റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ദു​ൈബയിലായിരിക്കും. 

പങ്കുവെക്കലി​​െൻറ ആഘോഷം


‘‘108 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിയിലാണ് ഞാൻ ജനിച്ചതും വളർന്നതും. പട്ടിണിയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന വീടുകൾ. പ​േക്ഷ, അടുത്തുള്ള വീട്ടുകാർ തമ്മിൽ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. പരസ്പരം ഐക്യവും പങ്കുവെക്കലി​​െൻറ സംസ്കാരവുമാണ് കോളനിയെ വേറിട്ടു നിർത്തുന്നത്. എൻെറ വീട്ടിൽ പട്ടിണിയുടെ അമിട്ട് പൊട്ടുമ്പോൾ അയൽക്കാരിലൂടെയായിരുന്നു വിഷു അറിഞ്ഞതും ആഘോഷിച്ചതും. പടക്കം പൊട്ടുന്ന ശബ്​ദം കേട്ട് ഞാനും ചേട്ടൻ പ്രസാദും അങ്ങോട്ടേക്ക് പായും. കോളനിയിൽ ആഘോഷ കാലത്ത് തട്ടിക്കൂട്ട് സ്​റ്റേജ് പരിപാടികൾ വെക്കും. അപ്പോൾ നാടൻപാട്ടുകൾ ഞാൻ പാടുമ്പോൾ നല്ല കൈയടിയൊക്കെ കിട്ടാറുണ്ട്’’ ^പ്രസീത പറയുന്നു.  

ജാതകം തിരുത്തിയ പാട്ട്

ഇന്നിപ്പോൾ മലയാളത്തിൽ നാടൻപാട്ട് രംഗത്ത് അറിയപ്പെടുന്ന കലാകാരിയാണ് പ്രസീത. ചാലക്കുടിയിലെ കാഞ്ഞിരപ്പിള്ളി മടപ്പാട്ടുപറമ്പിൽ ഉണ്ണിച്ചെക്ക
ൻെറയും വള്ളിയുടെയും രണ്ടു മക്കളിൽ ഇളയവൾ. മലയാളിയുടെ മനസ്സിലേക്ക് ‘നിന്നെക്കാണാൻ എന്നെക്കാളും ചന്തംതോന്നും കുഞ്ഞിപ്പെണ്ണേ’ എന്ന പാട്ടുമായി കടന്നുകയറിയവൾ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻെറ ഈ വരികൾ ജനകീയമായത് പ്രസീതയുടെ ശബ്​ദത്തിലാണ്. കേരള വർമ കോളജിൽ പഠിക്കുന്ന കാലത്ത് വി.ഡി. പ്രേം പ്രസാദി​​െൻറ നേതൃത്വത്തിൽ തുടങ്ങിയ ‘ജനനയന’ സംഘടനയുമായി അടുത്തതോടെയാണ് പ്രസീതയുടെ ജാതകം തിരുത്തി കുറിച്ചത്. പിന്നീട് കൈതോല പായ വിരിച്ച്... പള്ളിവാട് ഭദ്രവട്ടകം... മന്ദാരം കാവിലെ വേല കാണാൻ... ഇനി വരുന്നൊരു തലമുറക്ക്... തുടങ്ങി ഒരുപിടി ഗാനങ്ങൾ പ്രസീതയുടെ മധുരശബ്​ദത്താലാണ് മലയാളികൾ ഓർത്തുവെക്കുന്നത്. 
നാടൻപാട്ടിനോടുള്ള അടങ്ങാത്ത പ്രണയം കാരണം ഡിഗ്രി കഴിഞ്ഞ് എം.എ ഫോക്​ലോർ തിരഞ്ഞെടുത്തു. പിന്നീട് എം.ഫിൽ കഴിഞ്ഞ് ഇപ്പോൾ ഉത്തരകേരളത്തിലെ പുലയരുടെ നാടൻപാട്ടുകൾ എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ് പ്രസീത. ഗായകൻകൂടിയായ മനോജാണ് ഭർത്താവ്. അഞ്ചുവയസ്സുകാരൻ കാളിദാസനാണ് ഏക മകൻ.

ശാസ്ത്രീയം, അശാസ്ത്രീയം

കർഷകത്തൊഴിലാളിയായ അച്ഛൻ നന്നായി നാടൻപാട്ടുകൾ പാടുമായിരുന്നു. അങ്ങനെയാണ് പ്രസീതക്ക് നാടൻപാട്ട് തലക്കുപിടിച്ചത്. സ്കൂളിൽ സഹപാഠികൾ ശാസ്ത്രീയ സംഗീതം ആലപിക്കുമ്പോൾ പ്രസീതക്കുമൊരു മോഹം; ശാസ്ത്രീയ സംഗീതം പഠിച്ചാലോ. സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി സിംഹത്തി​​െൻറ മടയിലെത്തിയ കഥയിങ്ങനെ...
കുട്ടിക്കാലം മുതൽ ഹൃദയത്തിൽ സംഗീതവും ചുണ്ടിൽ സദാസമയം നാടൻപാട്ടുമായി നടക്കുന്ന പ്രസീതക്ക് പെട്ടെന്നൊരു വെളിപാട്; ശാസ്ത്രീയ സംഗീതം പഠിക്കണം. അങ്ങനെയാണ് ഒരു വലിയ പണ്ഡിതൻെറ മുന്നിൽ ചെന്നുപെടുന്നത്. പാട്ടി​​െൻറ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അച്ഛനെ മനസ്സിൽ ധ്യാനിച്ച് ഒരു സാധനങ്ങ് അലക്കി. പാടി മുഴുമിക്കാൻ കഴിഞ്ഞില്ല. ഗുരു പറഞ്ഞു ‘‘നി​​െൻറ ഈ ശബ്​ദം ശാസ്ത്രീയ സംഗീതത്തിന് പറ്റില്ലല്ലോ കുട്ട്യേ’’ എന്ന്. ഒരുമാസം തള്ളി നീക്കി. ഫീസ് കൊടുക്കാൻ 50 രൂപ ചോദിച്ചപ്പോൾ അച്ഛൻെറ ഓട്ടക്കീശയിൽ ഒന്നുമില്ല. ശാസ്ത്രീയ സംഗീതം അറിയുന്തോറും അകലുന്ന മഹാസാഗരമാണെന്ന ബോധ്യത്താൽ അവിടെനിന്ന് പടിയിറങ്ങി. 

കലാഭവൻ മണിയുമൊത്ത്​ നിരവധി വേദികളിൽ പാടിയിട്ടുള്ള പ്രസീതക്ക് നല്ല ഓർമകളാണ് അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളത്. ‘‘മണിച്ചേട്ടൻെറ കൂടെ പാടുമ്പോൾ നമുക്കു കിട്ടുന്നൊരു ആത്മവിശ്വാസം ചെറുതല്ല. വല്ലാത്തൊരു എനർജിയാണ് അദ്ദേഹം മറ്റുള്ളവരിലേക്ക് പകരുക. താഴേ തട്ടിൽനിന്ന് കഴിവുകൊണ്ട് ഉയരം കീഴടക്കിയ ആളാണ് മണിച്ചേട്ടൻ. അതുപോലെ തന്നെ പെട്ടെന്നൊരു റിയാലിറ്റി ഷോയിലൂടെ കയറിവന്നയാളല്ല ഞാനും. കഷ്​ടപ്പെട്ടാണ് മുന്നോട്ടു പോകുന്നത്്. ഇനിയും അങ്ങനെ തന്നെയായിരിക്കും’’ -പ്രസീത പറഞ്ഞു നിർത്തി.    
                                                                               

Loading...
COMMENTS