Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Yusufali-Kechery-081019.jpg
cancel

അനുരാഗത്തി​​​​െൻറ നിർവൃതികൾ ഏറ്റവും ലയാത്​മകശോഭയിൽ പാട്ടിലവതരിപ്പിച്ച കവിയായിരുന്നു യൂസുഫലി കേച്ചേരി. പാട്ടിൽ നിറയുന്ന നവ്യമായ സൗന്ദര്യബോധത്തി​​​​െൻറ മിന്നലാട്ടങ്ങൾ കണ്ട്​ നാമിന്നും അത്ഭുതംകൂറുന്നു. അനുരാഗസുരഭില നിമിഷങ്ങളെ അത്രയധികം പാട്ടിൽ കൊരുത്തിടുകയായിരുന്നു കവി. ഭാരതീയം എന്നു വിളിക്കുന്ന ആഢ്യസംസ്​കൃതപാരമ്പര്യ​േത്താടും കേരളീയമായ കാവ്യപാരമ്പര്യത്തോടും ആഴത്തിൽ ബന്ധപ്പെട്ടുകൊണ്ടാണ്​ അദ്ദേഹത്തി​​​​െൻറ പാട്ടുകൾ നവീകരിക്കപ്പെട്ടത്​. യൂസുഫലി കേച്ചേരിയുടെ പാട്ട്​ ഒരു പക്ഷിയാണെങ്കിൽ അതി​​​​െൻറ ഒരു ചിറക്​ കാളിദാസ​േൻറതും മറ്റേത്​ മോയിൻകുട്ടി വൈദ്യരുടേതുമായിരുന്നു. ചലച്ചി​ത്ര സന്ദർഭത്തെ ഭാവസാന്ദ്രമാക്കുന്ന സജീവഘടകങ്ങൾ ആ ഗാനങ്ങളിൽ നിരന്തരം തെളിഞ്ഞുനിന്നു. ഇവിടെ ചലച്ചിത്രഗാനം ചലച്ചിത്രത്തെയും ചലച്ചിത്രസന്ദർഭത്തെയും അതിവർത്തിച്ച്​ തനതായ തെളിമയുള്ള ഒരു സ്വത്വം സ്ഥാപിച്ചെടുക്കുന്നുണ്ട്​. പ്രേമത്തെ പ്രകീർത്തിക്കുന്ന ഒരാളുടെ കാവ്യസംഗീതൈക്യത്തി​​​​െൻറ രാഗാർദ്രഭാവങ്ങളെയാണ്​ ഇൗ ഗാനപ്രപഞ്ചം പ്രതിനിധാനംചെയ്യുന്നത്​. സ്വരമേളവും ലയമേളവും മാത്രാമേളവു​െമല്ലാം ഇൗ പാട്ടുകളിൽ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പ്രകൃതിയുമായുണ്ടാകുന്ന അതിധന്യമായ ഒരു അനുരാഗസ്വരലയം അദ്ദേഹത്തി​​​​െൻറ പല പാട്ടുകളിലും നിലനിന്നു. ‘ആന്ദോളനം’ എന്ന സിനിമയിലെ ‘രണ്ടു ചന്ദ്രനുദിച്ച രാത്രി’ എന്ന ഗാനത്തിൽ ഇത്തരം സവിശേഷതകൾ മുഴുവനും ഒന്നിച്ചുപങ്കിടുന്നുണ്ട്​, കവി.

ആകാശമെന്ന സ്ഥലിയുടെ സ്ഥായികൾ യൂസുഫലി കേച്ചേരിയുടെ പാട്ടുകളിൽ നിരന്തരം പ്രത്യക്ഷമാകുന്നു. അലൗകികമായ അനുരാഗത്തി​​​​െൻറ ഭാവനകളാണ്​ പാട്ടിന്​ ഇൗ ആകാശ വിസ്​തൃതി നൽകുന്നത്​. മേഘവും ചന്ദ്രനും സൂര്യനും പാതിരയും പൂനിലാവുമെല്ലാം ചേർന്ന ജുഗൽബന്ദികൾ ആകാശത്തൊരുങ്ങുന്നു. ആകാശത്തി​​​​െൻറ വിഭിന്നഭാവങ്ങൾ പാട്ടിൽ കൊണ്ടുവരുന്ന അനിർവചനീയമായ നിർവൃതികൾ. അതേസമയം, ഭൂമിയിൽ വിതുമ്പിനിൽക്കുന്ന ജീവിതവും യൂസുഫലി കേച്ചേരിയുടെ പാട്ടിൽ ഒര​ുപോ​െല കടന്നുവരുന്നുണ്ട്​. മണ്ണും വിണ്ണും അനുരാഗം തീർക്കുന്ന സംഗമസ്ഥലികളായി പരിണാമപ്പെടുകയാണ്​. രാത്രിയുടെ ആകാശക്കാഴ്​ചകൾ പാട്ടിൽ അനുഭൂതിയുടെ മറ്റൊരു മായാലോകം തീർക്കുന്നു. മറ്റാരും ഒരുക്കിവെക്കാത്തയത്ര വാനം, തേച്ചുമിനുക്കിയ ആകാശക്കണ്ണാടി, ലില്ലിപ്പൂക്കൾ വിടർന്നുനിൽക്കുന്ന പ്രഭാതവാനം, മാലതികൾ പൂക്കുന്ന മാനത്തെ വള്ളിക്കുടിൽ ഇങ്ങനെ ആകാശം, െവെവിധ്യമാർന്ന പ്രദർശനശാലയായിത്തീരുന്നു.

യൂസഫലി കേച്ചേരി

‘‘രണ്ടു ചന്ദ്രനുദിച്ച രാത്രി, രമ്യരാത്രി
ഒന്ന്​ മേലേവിണ്ണിലും മറ്റൊന്ന്​ താഴെ മണ്ണിലും’’
പാട്ടി​​​​െൻറ പല്ലവിയിൽ കവിമനസ്സും രാത്രിയും ഒന്നായി മാറി മാനുഷികവികാരങ്ങളെ തീവ്രമായി പ്രതിഫലിപ്പിക്കുന്നു. അനുരാഗലോലയായ ഒരു രാത്രി അഭൗമികമായ ഒരു അനുരാഗ രൂപകമായിടു​േമ്പാൾത്തന്നെ താഴെ മണ്ണിലും സൗന്ദര്യപൂർണമായ ഒരു രാത്രി ഉദിച്ചുവരുകയാണ്​. അത്​ മേലേ നിന്നുള്ള പ്രതിഫലനമാകാം. മണ്ണിനെ പരിണയിക്കുന്ന വിണ്ണി​​​​െൻറ സമ്മാനമാകാം. വിണ്ണിലെ രമ്യരാത്രിക്ക്​ സമാനമായി അത്രയും സൗന്ദര്യമുള്ള ഒരു പ്രണയിനി ഇവിടെ നായകനെ കാത്തിരിക്കുന്നുണ്ട്​. ചന്ദ്രനും ഭാനുകിരണവുമെല്ലാം പ്രണയത്തിന്​ നൽകുന്ന ഭാവദീപ്​തികൾ അത്രക്കും വലുതായിരുന്നു. വിശേഷവത്​കരിക്കപ്പെട്ട ഒരു സ്ഥലകാലമായി ഒരു രമ്യരാത്രി പാട്ടിൽ പ്രത്യക്ഷമാവുന്നു. ആ രാത്രി കൊണ്ടുവരുന്നത്​ ഒരാളുടെ സൗമ്യസാന്നിധ്യമാണ്​. അത്​ ഏകാന്തമായ ഒരു പ്രണയവത്​കരണംകൂടിയായിത്തീരുകയാണ്​. ​രാത്രിയെന്നത്​ മഹോന്നതമായ ഒരു ​പ്രണയത്തിന്​ സാക്ഷിനൽക്കുന്ന ഇമേജറികളിലൊന്നായിത്തീരുന്നു. ഇവിടെ സ്വപ്​നവും സങ്കൽപവും യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യാത്മക ഇമേജറികൾ പിറവികൊള്ളുന്നു. രണ്ടു ചന്ദ്രന്മാരിൽ ഒരെണ്ണം വിണ്ണിലും (സ്വപ്​നങ്ങൾ) മറ്റൊന്ന്​ മണ്ണിലും (യാഥാർഥ്യം) ആകുന്നു. ഇവിടെ സിനിമയിലെ കഥാപാത്രത്തി​​​​െൻറ അനുരാഗത്തെ സാക്ഷാത്​കരിക്കാനുള്ള ഏറ്റവും സമർഥമായ ഒരഭിമുഖീകരണംകൂടിയാകുന്നു ‘രണ്ടു​ ചന്ദ്രനുദിച്ച രാത്രി’.

ഭൂമിയിൽനിന്നുകൊണ്ട്​ അതിൽനിന്നൊട്ടുമാറി അലൗകികവും അലഭ്യവുമായ ഒരിടവുമായി സമ്പർക്കം പുലർത്തുകയാണിവിടെ അനുരാഗത്തി​​​​െൻറ അനുഭൂതികൾ. കാമിനിയെ ഇത്തരം ഒാരോന്നായി സങ്കൽപിക്കുകയാണ്​​. ഭൂമിയുടെ ആഹ്ലാദത്തിലും ഭൂമിക്കതീതമായ രാത്രിയുടെ ആഹ്ലാദത്തിലും ഒരുപോലെ ബദ്ധനായിത്തീരുന്നു കവി. ​പ്രണയാർദ്രനായ ഒരുമനസ്സിൽ പ്രകൃതിയുടെ സമസ്​തവും സ്​പന്ദിക്കുന്നതുപോലെ പല്ലവിയിലെ പ്രണയകൽപനയെ രണ്ടു സ്ഥലരാശികൾക്കിടയിൽ സവിശേഷമായി വിന്യസിക്കുകയായിരുന്നു കവി. അതിലൊന്ന്​ സ്വപ്​നത്തെ ജാഗ്രത്താക്കുകയും മറ്റൊന്ന്​ ജാഗ്രത്തിനെ സ്വപ്​നമായി പരിണമിപ്പിക്കുകയും ചെയ്യുന്നു.

അനുപല്ലവിയിൽ പ്രണയിനിയെ നാം കാണുന്നത്​ ​​പ്രകൃതിയിലെ ലൗകികവും അലൗകികവുമായ ചരാചരപ്രേമത്തി​​​​െൻറ സാന്നിധ്യത്തിലാണ്​. അത്​ ഒരേസമയം ഒന്നിൽനിന്ന്​ പിരിഞ്ഞു​പോകുന്ന അതിസുന്ദരമായ ഭാവദീപ്​തിയുള്ള ഭാനുകിരണമായും പ്രണയമഞ്​ജിമ പകരുന്ന അനുപമവിപിനമഞ്​ജരിയായും (വനരാജി) മാറുന്നു. ഒറ്റക്കൊരു കിരണമായി പിരിഞ്ഞുനിൽക്കു​േമ്പാൾ ലഭിക്കുന്ന സൗന്ദര്യത്തെയും കൂടിച്ചേരു​േമ്പാൾ ഉണ്ടാകുന്ന സമഗ്രമായ സൗന്ദര്യാനുഭൂതി സത്തയുടെ നിർവഹണവും ഇവിടെ ഒന്നിക്കുന്നു. ഏകം/വൃന്ദം ദ്വന്ദ്വങ്ങളിൽ വഴിയുന്ന പ്രപഞ്ചസൗന്ദര്യത്തെ പ്രണയിനിയുടെ അഭൗമസൗന്ദര്യവുമായി ചേർത്തുവിളക്കുകയായിരുന്നു യൂസുഫലി കേച്ചേരി. സന്തോഷത്തി​​​​െൻറ സ്വരസുധാഞ്​ജലിയാകുകയായിരുന്നു പ്രണയിനി. പാട്ടിൽ പ്രാസങ്ങളുടെ പ്രയുക്തതകൾ അത്രമാത്രമുണ്ട്​. രണ്ട്​, രമ്യരാത്രി, വിണ്ണിലും മണ്ണിലും, ഭാവദീപ്​തി, ഭാനുകിരണം, മഞ്​ജിമ, മഞ്​ജരി, മാരിവില്ലിൻ മാല, മാറിൽ ഇങ്ങനെ പോകുന്നു അത്തരം അക്ഷരഭംഗികൾ. രണ്ടു ചന്ദ്രന്മാരിലൊന്ന്​ വിണ്ണിലും മറ്റൊന്ന്​ മണ്ണിലും ആണെന്ന ഇമേജറികളുടെ വിരുദ്ധസൗന്ദര്യം പല്ലവിയിൽത്തന്നെ കവി ചേർത്തുവെച്ചു. ചരണത്തിൽ കാണാം, പ്രണയപൂർണിമയുടെ സാഫല്യം മാരിവില്ലിൻ മാലകോർത്ത്​ മാറിലണിയിക്കാമെന്ന വരിയിലാണതി​​​​െൻറ ആരംഭം. തുടർന്ന്​ സുന്ദരമായ മുടിച്ചാർത്തൊതുക്കുകയും (കുടിലകുന്ദളം) ചേലിൽ സുഗന്ധകസ്​തൂരിതിലകം അണിയിക്കുകയും (മൃഗമതിലകം) ചെയ്യാമെന്നാണ്​ നായക​​​​െൻറ വിനീതമായ ക്ഷണം. കാട്ടിൽ തപസ്സ്​ ചെയ്യുന്ന ശ്രേഷ്​ഠമുനിമാർ അവരുടെ മുടി ഉയർത്തിക്കെട്ടുകയും കസ്​തൂരിതിലകം നെറ്റിയിൽ ചാർത്തുകയും ചെയ്യുന്നതായി പുരാണങ്ങൾ പറയുന്നുണ്ട്​. ദുഷ്യന്തൻ-ശകുന്തള പ്രണയത്തി​േൻറതിന്​ സമാനമായ പവിത്രത ഇൗ പാട്ടി​​​​െൻറ അവസാനവരികൾ പങ്കിടുന്നുണ്ട്​.

Yusufali-Kechery3-081019.jpg

അധികം പാട്ടുകൾ ചെയ്​തിട്ടില്ലെങ്കിലും ചെയ്​തവയെല്ലാം അതി​​​​െൻറ ഉൽക്ക​ൃഷ്​ടതയിൽ ഉയർന്നുനിൽക്കുന്നുവെന്നതാണ്​ ഇൗ പാട്ടി​​​​െൻറ സംഗീതസംവിധായകൻ നടേശ്​ ശങ്കറിനെ വ്യത്യസ്​തനാക്കുന്ന ഘടകം. 2000ത്തിൽ ‘സുമംഗലീഭവ’ എന്ന ചിത്രത്തിലൂടെയാണ്​ നടേശ്​ ശങ്കർ സംഗീതസംവിധാനരംഗത്തേക്കു വരുന്നത്​. രണ്ടാമത്തെ സിനിമയായ‘ആന്ദോളന’ത്തിൽ രണ്ടു ചന്ദ്രനുദിച്ച രാത്രിയെ കൂടാതെയും മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നു. ‘ഭക്തജനങ്ങളുടെ ശ്രദ്ധക്ക്​’ എന്ന സിനിമയിലെ ‘എനിക്കൊരു നിലാവി​​​​െൻറ’ എന്ന ഗാനം നടേശ്​ ശങ്കറി​​​​െൻറ സംഗീതത്തിൽ ശ്രദ്ധേയമായി. ഏഴു സിനിമകൾക്കായി മുപ്പത്തിയാറോളം മനോഹരഗാനങ്ങൾ നടേശ്​ ശങ്കറിൽനിന്ന്​ മലയാള സിനിമക്ക്​ ലഭിച്ചു. മലയാളത്തിലെ ഒട്ടുമിക്ക ഗായകർക്കു വേണ്ടിയും ട്രാക്ക്​ പാടിയിരുന്ന നടേശന്​ നിരവധി സിനിമകളിൽ പാടാനും അവസരങ്ങളുണ്ടായി. സംഗീതസംവിധായകൻ വിദ്യാധരൻ മാഷി​​​​െൻറ സഹോദരനാണ്​ നടേശ്​ ശങ്കർ.

രണ്ടു ചന്ദ്രനുദിച്ച രാത്രിയുടെ ശ്രുതിമനോഹാരിതകൾ നടേശ്​ ശങ്കറിലെ സംഗീതസംവിധായക​​​​െൻറ സംഗീതസാക്ഷാത്​കാരംകൂടിയായിരുന്നു. പ്രണയത്തി​​​​െൻറ രമണീയതകൾ ഉൗറിവരുന്ന പാട്ടിൽ മാനുഷികതലത്തിൽ തുടങ്ങി ആത്മീയതലത്തിൽ അവസാനിക്കുന്ന ഒരു പ്രണയാരാധനയുടെ ക്രമം കൊണ്ടുവരുകയാണ്​ നടേശ്​ ശങ്കർ. ബാഗേശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ പാട്ടിന്നകമ്പടിയായി വരുന്ന സംഗീതോപകരണങ്ങൾ പ്രധാനമായും വയലിനും ഫ്ലൂട്ടും തബലയുമായിരുന്നു.

സാഹിത്യമറിഞ്ഞുതന്നെയാണ്​ നടേശ്​ ശങ്കർ ഇൗ പാട്ടി​​​​െൻറ സംഗീതമാവിഷ്​കരിച്ചിട്ടുള്ളത്​. പല്ലവിയിലെ ‘മേലേ’ എന്ന വാക്കിലും ‘താഴേ’ എന്ന വാക്കിലുമെല്ലാം ഇഴപാകുന്ന സ്വരസംഗീതം ഇതിന്​ സാക്ഷ്യം വഹിക്കുന്നു. അനുപല്ലവിയിൽനിന്ന്​ പല്ലവിയിലേക്കുള്ള ഷിഫ്​റ്റുകൾ വയലിൻ ബിറ്റുകളുടെ സമ്മോഹനശ്രുതികളായി മാറി. വശ്യമായ ഒരു വിശാലതയെ സ്​പർശിക്കുന്ന ഒരു നാദലയം ഇൗ പാട്ടിലും യേശുദാസ്​ പിന്തുടരുന്നുണ്ട്​. പ്രണയഗാനങ്ങളുടെ സുവർണകാലത്തെ ഒാർമിപ്പിക്കാൻ ഇൗ പാട്ട്​ നമുക്ക്​ അവസരം നൽകുന്നു. പ്രകാശപൂർണമായ ഒരു പ്രണയപ്രസാദം അത്രക്കും ഇൗ പാട്ടിൽ നിറഞ്ഞുനിൽക്കുന്നു. വരിയിലും ഇൗണത്തി​​​​െൻറ മുഗ്​ദ്ധതയിലും കേൾവിയുടെ കൈവല്യമായും അതിതരളമായ ഒരാ​േശ്ലഷമായും ഇൗ ഗാനം നമ്മെ പ്രണയാനശ്വരതയുടെ ഏതോ തീർഥക്കരയിലേക്ക്​ കൂട്ടിക്കൊണ്ടുപോകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music storyMalayalam Musicyousufali kechery
News Summary - pattoram about yousufali kechery -music story
Next Story