മൂന്നുദിവസം മുമ്പ് ചേച്ചി അയച്ചതാണിത്; പത്മജ രാധാകൃഷ്​ണന്‍റെ വിഡിയോ പങ്കുവെച്ച് മധുപാൽ

12:00 PM
15/06/2020

തിരുവനന്തപുരം: അന്തരിച്ച ഗാനരചയിതാവും ചിത്രകാരിയുമായ പത്മജ രാധാകൃഷ്​ണനെ അനുസ്​മരിച്ച് നടനും സംവിധായകനുമായ മധുപാൽ.  ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്’ എന്ന ഗാനം മൗത്ത് ഓർഗണിൽ വായിക്കുന്ന വിഡിയോ ആണ് മധുപാൽ പങ്കുവെച്ചത്.

മൂന്നു ദിവസത്തിനു മുന്നെ ഞങ്ങൾക്ക് അയച്ചു തന്ന ഒരു വീഡിയോ ആണിത്. സ്നേഹവും കരുതലുമായി എല്ലാവർക്കും ഒപ്പം എന്നും ചേച്ചിയുണ്ട്. ഇനിയും ഉണ്ടാവും, പ്രണാമം- എന്നാണ് മധുപാൽ ഫേസ്ബുക്കിൽ കുറിച്ചത്. 

ഈ വിഡിയോ കഴിഞ്ഞ ദിവസം പത്മജ തന്നെ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു.‘ഒരു ലോക്ഡൗൺ ചലഞ്ച്. തെറ്റുകൾ ഉണ്ടാകാം പൊറുക്കുക. ആദ്യ പരിശ്രമമാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്​ച പുലർച്ചെയാണ് പത്മജ അന്തരിച്ചത്. കോളജ് കാലയളവിൽ തന്നെ പത്മജ കവിതകളെഴുതുമായിരുന്നു. എം.ജി രാധാകൃഷ്ണന്‍റെ മരണശേഷവും സാംസ്കാരിക രംഗത്ത് അവർ സജീവമായിരുന്നു. മകൻ എം.ആർ രാജകൃഷ്ണനും സംഗീത സംവിധായകനാണ്. 

Loading...
COMMENTS