Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാരീസ്​ ബാറ്റാക്ലാൻ...

പാരീസ്​ ബാറ്റാക്ലാൻ മ്യൂസിക്​ ഹാൾ തുറന്നു

text_fields
bookmark_border
പാരീസ്​ ബാറ്റാക്ലാൻ മ്യൂസിക്​ ഹാൾ തുറന്നു
cancel

പാരിസ്​: ബാറ്റാക്ലാൻ  മ്യൂസിക്​ ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു. ഒരു വർഷം മുമ്പ്​ നടന്ന ​െഎ.എസ്​്​ ആക്രമണത്തി​െൻറ വാർഷികത്തിലാണ്​ ആക്രമണത്തിൽ മരിച്ചവർക്ക്​ ആദരാഞ്​ജലികളായി സംഗീതസന്ധ്യ അരങ്ങേറിയത്​.

2015ൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പാരീസിലാകെ 130 പേർ മരിച്ചിരുന്നു. ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ നടന്ന ആക്രമണത്തിൽ 89 പേർ കൊല്ല​െപ്പട്ടിരുന്നു. തീവ്രവാദി ആക്രമണത്തിനു ശേഷം ആദ്യമായാണ്​ ഹാൾ തുറക്കുന്നത്​.

അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ടവരോട്​ അവരുടെ ജീവിതം ആഘോഷിക്കാൻ ആഹ്വാനം ചെയ്​തുകൊണ്ടാണ്​ ബ്രിട്ടീഷ്​ ഗായകൻ തുടങ്ങിയത്​. ആക്രമണത്തിൽ മരണമടഞ്ഞവർക്ക്​ ആദരാഞ്​ജലികൾ അർപ്പിച്ച്​ സംഗീതാസ്വാദകർ ഒരു നിമിഷം നിശബ്​ദരായി. ​തിരികെ ലഭിച്ച ജീവിതം ആസ്വദിക്കുന്നതിനായി അവർ സംഗീതത്തിൽ മുഴുകി. ഒരാഴ്​ചത്തെ സംഗീത പരിപാടികളാണ്​ സംഘാടകർ ഒരുക്കിയിരിക്കുന്നത്​.
പരിപാടിക്ക്​ കിട്ടുന്ന തുക ​ആക്രമണങ്ങൾക്കിരയായവർക്കുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക്​ ചെലവഴിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parisbataclanis attack
News Summary - Paris attacks: Bataclan concert hall reopens one year after terrorists opened fire
Next Story