Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightആ സംഗീത സംവിധായകൻെറ...

ആ സംഗീത സംവിധായകൻെറ പേര്​ കേട്ടപ്പോൾ ഞെട്ടിപ്പോയി...!

text_fields
bookmark_border
ആ സംഗീത സംവിധായകൻെറ പേര്​ കേട്ടപ്പോൾ ഞെട്ടിപ്പോയി...!
cancel

‘1984ലാണ്. എച്ച്​.എം.വിയിൽ നിന്ന്​ കോൾ വന്നു​. പുതിയ ആൽബത്തിലേക്ക്​ പത്ത്​ അയ്യപ്പഭക്​തി ഗാനങ്ങൾ എഴുതി തരണമെന് നായിരുന്നു ആവശ്യം. സംഗീത സംവിധായകൻെറ പേര്​ കേട്ടാണ്​ ഞാൻ ഞെട്ടിയത്​, നടൻ ഒടുവിൽ ഉണ്ണികൃഷ്​ണൻ’ -പുതിയൊരു മണ്ഡല കാലത്ത്​ മൂന്നര പതിറ്റാണ്ട്​ മുമ്പ്​ ഒരു നിയോഗമെന്നോണം ത​​ൻെറ മുന്നിൽ വന്നുചേർന്ന പാ​ട്ടെഴുത്തോർമ പങ്കു വെക്കുകയാണ്​ ഗാനരചയിതാവ്​ ചിറ്റൂർ ഗോപി.​

നടനെന്നതിനപ്പുറം നല്ലൊരു തബലിസ്​റ്റും സംഗീതാസ്വാദകനുമാണ് ഒട ുവിൽ ഉണ്ണികൃഷ്​ണനെന്ന്​ അറിയാമായിരുന്നെങ്കിലും അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തുമെന്നത്​ ചിറ്റൂർ ഗോപിക്ക് ​ പുതിയ അറിവായിരുന്നു. ഭാവഗായകൻ പി. ജയചന്ദ്രൻ പാടിയ പത്ത്​ പാട്ടുകളടങ്ങിയ ‘പൂങ്കാവനം’ എന്ന ഡിസ്​ക്​ കേട്ട്​ കഴ ിഞ്ഞപ്പോൾ സംഗീതത്തിലുള്ള അദ്ദേഹത്തി​​ൻെറ ആഴത്തിലുള്ള അറിവ്​ താൻ തിരിച്ചറിഞ്ഞെന്നും ചിറ്റൂർ ഗോപി പറയുന്നു.

ചിറ്റൂർ ഗോപി


പാട്ടുകൾ എഴുതിക്കഴിഞ്ഞ ശേഷമാണ്​ സംഗീതം നൽകിയത്​. പാ​ട്ടെഴുത്തുകാരനും സംഗീത സംവിധായകനും ഒന്നിച്ചിരുന്നല്ല ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്​ എന്നതും മറ്റൊരു പ്രത്യേകത. ​ഗോപി പാട്ടുകളെഴുതി എച്ച്​.എം.വിക്ക്​ കൈമാറി. അവർ അത്​ ഒടുവിലിനും. കമ്പോസിങ്​ വേളയിലോ ചെന്നൈയിൽ നടന്ന റെക്കോർഡിങ്ങിലോ ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഫോണിൽ പോലും സംസാരം ഉണ്ടായില്ല. ഡിസ്​ക്​ ആയ ശേഷമാണ്​ പാട്ടുകൾ ഗോപി കേൾക്കുന്നത്​.
ശബരീശൈലം (സുപ്രഭാതം), ഇഹത്തിലും പരത്തിലും ചൈതന്യമായിടും, സംവത്സരങ്ങളെത്ര കഴിഞ്ഞാലും, ദൂരെ പൊന്നമ്പലമേട്ടിൽ, നീലനിചോളം ധരിച്ചും, മുദ്ര നിറച്ചും അയ്യനെ പാടി സ്​തുതിച്ചും, ഒരു വിളക്കാണെൻെറ ഹൃദയം, കണ്ണുകൾ രണ്ടും, ആരണ്യവാസൻ, ഹൃദയമാകും പൊന്നുടുക്കിൽ എന്നീ ഗാനങ്ങളാണ്​ ആൽബത്തിലുണ്ടായിരുന്നത്​. ജയചന്ദ്രൻെറ ഭാവതീവ്രമായ ആലാപനം കൂടിയയായതോടെ ആൽബം ശ്രദ്ധിക്ക​പ്പെടുകയും ചെയ്​തു.

ഡിസ്​കിറങ്ങി വർഷങ്ങൾക്ക്​ ശേഷമാണ്​ ഗാനരചയിതാവും സംഗീത സംവിധായകനും ആദ്യമായി നേരിൽ കാണുന്നത്​. ചിറ്റൂർ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ്ങിനെത്തിയ ഒടുവിലിനെ ഗോപി അങ്ങോട്ട്​ ചെന്നുകണ്ട്​ പരിചയപ്പെടുകയായിരുന്നു. ഉടൻ കെട്ടിപ്പിടിച്ച്​ ഒടുവിലാൻ ആദ്യം പറഞ്ഞത്​ ഇതാണ്​- ‘ഗംഭീരമായി എഴുതി’. ആൽബത്തിലെ ഓരോ പാട്ടും ഓർത്തെടുത്ത്​ അദ്ദേഹം എഴുത്തിലെ വേറിട്ട ശൈലിയെ അഭിനന്ദിച്ചത്​ ഇന്നും അഭിമാന നിമിഷമാണ്​ ഗോപിക്ക്​.

‘പൂങ്കാവന’ത്തിലെ ‘ഇഹത്തിലും പരത്തിലും ചൈതന്യമായിടും/അദ്വൈത മൂർത്തിയാം ശാസ്​താവേ/ഇനിയൊരു ജന്മം എനിക്കുണ്ടെങ്കിൽ 18ാം പടികളിൽ ഒരു ശില ഞാൻ’ എന്ന പാട്ട്​ ഒടുവിലിന്​ എക്കാലവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായിരുന്നു.
അക്കാലത്തെ കുറിച്ചോർക്കു​മ്പോൾ ‘പൂങ്കാവന’ത്തിലെ ഒരു ഗാനമാണ്​ ചിറ്റൂർ ഗോപിയുടെ മനസിൽ ഓടിയെത്തുന്നത്​- ‘സംവത്സരങ്ങളെത്ര കഴിഞ്ഞാലും/സങ്കീർത്തനങ്ങളെന്നെ മറന്നാലും/ഒന്നു ഞാനോർക്കും ഓർത്തുഞാൻ പാടും...’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music directorOduvil UnnikrishnanChittoor GopiDevotional Songs
News Summary - Oduvil Unnikrishnan as music director-Music
Next Story