Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവിശേഷങ്ങളുമായി...

വിശേഷങ്ങളുമായി മോഹൻലാൽ എന്ന ചിത്രത്തി​െൻറ സംഗീത സംവിധായകൻ

text_fields
bookmark_border
വിശേഷങ്ങളുമായി മോഹൻലാൽ എന്ന ചിത്രത്തി​െൻറ സംഗീത സംവിധായകൻ
cancel

ഞാൻ ജനിച്ചന്ന്​ കേ​െട്ടാരു പേര്​. പിന്നെ ആഘോഷമായൊരു പേര്​.. ലാലേട്ടാ ലാ..ലാ..ലാ..ലാ..ലാ ഇൗ ഗാനം കേരളം ഏറ്റുപാടു​​കയാണിപ്പോൾ. പാട്ടിന്​ ഇൗണമിട്ടിരിക്കുന്നത്​ നവാഗതനായ സംഗീത സംവിധായകൻ ടോണി ജോസഫ്​ പള്ളിവാതുക്കൽ. ത​​​​​​​​െൻറ കന്നി ചിത്രമായ ‘മോഹൻലാലി’ലെ പാട്ടുകൾക്ക്​ ലഭിച്ച വൻ സ്വീകാര്യതയിൽ അതീവ സന്തോഷവാനാണ് ടോണിയിപ്പോൾ​. സിവിൽ എഞ്ചിനീയറായിരുന്ന ടോണി ഒരുക്കിയ സിനിമയിലെ ഗാനങ്ങളെല്ലാം യൂട്യൂബിൽ ലക്ഷക്കണക്കിന്​ കാഴ്​ചക്കാരുമായി മു​ന്നേറു​കയാണ്​. കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടിയായി മഞ്​ജു വാര്യർ ​േവഷമിടുന്ന ചിത്രം ഇന്ന്​ തിയറ്ററുക​ളിലെത്തി. 

ഗാനങ്ങളെ കുറിച്ചും ഗായകരെ കുറിച്ചും ത​​​​​​​​െൻറ ആദ്യ സംരംഭത്തെ കുറിച്ചുമൊ​ക്കെ ടോണിക്ക്​ പറയാനുള്ളതെന്താ​െണന്ന്​ നോക്കാം.....

ഇന്ന്​ റിലീസാവുകയാണ്​ മോഹൻലാൽ എന്ന ചിത്രം. ചിത്രത്തിൽ ടോണി ഒരുക്കിയ ഗാനങ്ങളെക്കുറിച്ച്​?

ചിത്രത്തിൽ അഞ്ച്​ പാട്ടുകളാണുള്ളത്​ അതിൽ നാല്​ പാട്ടുകളും ഞാനാണ്​ ചെയ്​തിരിക്കുന്നത്​. ഒരു പാട്ട്​ സംവിധായകൻ സാജിദ്​ യഹ്​യയും ബാക്ക്​ഗ്രൗണ്ട്​ സ്കോർ ചെയ്​ത പ്രകാശ്​ അലക്​സും ചേർന്നാണ്​ ഒരുക്കിയത്​​​. 

ലാലേട്ടാ ലാ.. ലാ എന്ന ഗാനം ഒരു ആരാധക ഗാനം പോലെ അല്ലാതെ നല്ലൊരു മെലഡിയായി ഒരുക്കിയിരിക്കുന്നു. എങ്ങനെയാണ്​ ഇൗ തീരുമാനത്തിലെത്തിയത്​...?

mohanlal movie

ഇൗ പാട്ടി​​​​​​​​െൻറ കോൺസെപ്റ്റ്​ സംവിധായക​​​​​​​​െൻറതായിരുന്നു. ഗാനം ഒരു സാധാരണ ‘ഫാൻ ആന്തം’ പോലെയാവരുത്​ എന്നും​ അദ്ദേഹത്തിന്​ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട്​ തന്നെ ആ രീതിയിലാണ്​ പാട്ടി​​​​​​​​െൻറ ഒരുക്കങ്ങൾ തുടങ്ങിയത്​. അതി​​​​​​​​െൻറ ഫലംകിട്ടി എന്നുപറയാം.

പാട്ടിന്​ ലഭിച്ച സ്വീകരണം എത്രത്തോളമായിരുന്നു ? യൂട്യൂബിൽ മികച്ച പ്രതികരണമായിരുന്നല്ലോ..?

ഇറങ്ങി ഇത്ര ദിവസമായിട്ടും യൂട്യൂബിൽ ട്ര​​​​​​​െൻറിങ്ങിൽ ഒന്നാമതാണ്​ ലാലേട്ടാ.. എന്ന ഗാനം. എല്ലായിടത്തു നിന്നും ഏറ്റവും നല്ല പ്രതികരണങ്ങളും അഭിപ്രായങ്ങളുമാണ്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​. ഇതി​​​​​​​​െൻറ ക്രെഡിറ്റ്​ മുഴുവൻ സംവിധായകനും പിന്നെ ഗാനരചയിതാവ്​ മനു മഞ്ജിത്തിനുമാണ്.​ മനു ഒരുപാട്​ സമയമെടുത്ത്​ വളരെ നന്നായിട്ട്​ വരികൾ എഴുതി. ലാലേട്ടനെ കുറിച്ച് എഴുതു​േമ്പാ എന്ത്​ ഒഴിവാക്കണം എന്ത്​ ​േചർക്കണമെന്നൊക്കെയുള്ള കൺഫ്യൂഷനുകളും ഉണ്ടായിരുന്നു. ​അതൊക്കെ ശ്രദ്ധിച്ചാണ്​ മനു എഴുതിയിരിക്കുന്നത്​. പാട്ടിന്​ ലഭിച്ച സ്വീകാര്യത അതി​​​​​​​​െൻറ മനോഹരമായ വരികൾ കൊണ്ടുകൂടിയാണ്​.

ചിത്രത്തിലെ ഗായകരെ കുറിച്ച്​

ലാലേട്ടാ എന്ന ഗാനം പാടിയിരിക്കുന്നത്​ പ്രാർഥന ഇന്ദ്രജിത്താണ്​. പിന്നെയുള്ളത്​ തൂവെണ്ണിലാ എന്ന ഗാനമാണ്​ അത്​ കാർത്തിക്കാണ്​ പാടിയത്​. ഇൗ ഗാനത്തിനും യൂട്യൂബിൽ നിന്ന്​ നല്ല പ്രതികരണമാണ്​ ലഭിച്ചത്​.  വാ വാ വോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നടി​ നിത്യ മേനോനും സുജിത്​ സുരേഷും കൂടിയാണ്​​. ചിത്രത്തിൽ ഒരു ഗാനം കൂടിയുണ്ട്​ അത്​ സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങൾ ഉൾകൊള്ളുന്ന ഗാനമായത്​ കൊണ്ടാണ്​ പുറത്തുവരാതിരുന്നത്​. നടൻ ഇന്ദ്രജിത്താണ്​ പാടിയിരിക്കുന്നത്​. 

ഒര​ു ചിത്രത്തിൽ അച്ഛനെയും മകളെയും പാടിക്കാൻ സാധിച്ചു അല്ലേ..?

prarthana indrajith

അതെ അങ്ങനെയൊരു ഭാഗ്യം കൂടി ലഭിച്ചു. ശരിക്കും ഇന്ദ്രേട്ടൻ പാടിയ ഗാനം അദ്ദേഹത്തി​​​​​​​​െൻറ സേതുമാധവൻ എന്ന കഥാപാത്രം വരുന്ന ഒരു ഗാനമാണ്​ അതുകൊണ്ട്​ അത്​ ഇന്ദ്രേട്ടൻ തന്നെ പാടിയാൽ നന്നായിരിക്കും എന്നു തോന്നി. കൂടാതെ അദ്ദേഹം മുമ്പും നല്ല ഗാനങ്ങൾ പാടിയിട്ടുണ്ടല്ലോ..

ലാലേട്ടാ എന്ന ഗാനം പ്രാർഥന ഇന്ദ്രജിത്തിനെ കൊണ്ട്​ പാടിക്കാനുണ്ടായ കാരണമെന്തായിരുന്നു? 

അത്​ വളരെ നല്ല തീരുമാനമായിരുന്നു. പാട്ടിന്​ ലഭിച്ച സ്വീകാര്യതക്കുള്ള ക്രെഡിറ്റ്​ പ്രാർഥനക്ക്​ കൂടി അർഹതപ്പെട്ടതാണ്​. നമ്മൾ മറ്റ്​ രണ്ട്​ ​േപരെ വച്ച്​ പാട്ട്​ പാടിച്ചിട്ടുണ്ടായിരുന്നു. പക്ഷെ അവരെ കൊണ്ട്​ പാടിച്ചപ്പോൾ പാട്ടിൽ ഒരു സന്തോഷമുണ്ടായിരുന്നില്ല. നന്നായി പാടിയിട്ടുണ്ടെങ്കിൽ കൂടി നമ്മൾ ഉദ്ദേശിച്ച ഫീൽ വന്നില്ല. പിന്നെ ഒരു ചെറിയ കുട്ടിയെ കൊണ്ടുകൂടി പാടിച്ചു.  അതും അങ്ങനെ വർക്കൗട്ട്​ ആയില്ല. വാക്കുകളൊന്നും കൃത്യമായി വന്നില്ല. അതിനുശേഷമാണ്​ സംവിധായകൻ സാജിദ്​ യഹ്​യ ഇന്ദ്രേട്ട​​​​​​​​െൻറ മകളെ കുറിച്ച്​ പറഞ്ഞത്​. 

പ്രാർഥന പാടിയപ്പോൾ എന്തു തോന്നി?

പ്രാർഥന നന്നായി പാടുന്ന കുട്ടിയാണെന്നുള്ളത്​ എല്ലാവർക്കും അറിയാവുന്നതാണ്​. മമ്മൂക്കയുടെ ഗ്രേറ്റ്​ ഫാദറിലൊക്കെ പ്രാർഥന പാടിയിട്ടുണ്ടല്ലോ..? ഇന്ദ്രേട്ടനോട്​ കാര്യം അറിയിച്ചപ്പോൾ തന്നെ അദ്ദേഹം സമ്മതിച്ചു. പാട്ട്​ പുറത്തുവന്നപ്പോൾ എല്ലാവർക്കും വളരെ ഇഷ്​ടമായി എന്നു പറഞ്ഞു. നമ്മൾ ഉദ്ദേശിച്ച ഫീലോട്​ കൂടി തന്നെ പാട്ട്​ വന്നു എന്നുള്ളതി​​​​​​​​െൻറ സന്തോഷം നമുക്കുമുണ്ടായിരുന്നു.

ലാലേട്ടാ എന്ന ഗാനത്തെ കുറിച്ച്​ ആരാധകർക്കും മറ്റ്​ പ്രേക്ഷകർക്കും നല്ല അഭിപ്രായമാണല്ലോ.. എന്തായിരുന്നു ലാലേട്ട​​​​​​​​െൻറ പ്രതികരണം?

ലാലേട്ടൻ പാട്ട്​ കേട്ടിട്ട്​ വളരെ നല്ല അഭിപ്രായമാണ്​ അറിയിച്ചത്​. ഒരുപാട്​ സന്തോഷമായി.

വീണ്ടും ഒരു സിനിമാ താരം നിത്യാ മേനോൻ.. നിത്യയെ തെരഞ്ഞെടുക്കാനുണ്ടായ കാരണം?

tony joseph nithya menon

നിത്യ മേനോൻ സൂര്യയുടെ 24 എന്ന ചിത്രത്തിൽ ഒരു പാട്ട്​ പാടിയിട്ടുണ്ട്​. അതൊരു താരാട്ട്​ പാട്ടായിരുന്നു. എ.ആർ റഹ്​മാനായിരുന്നു സംഗീതം. അതിലെ നിത്യയുടെ ശബ്​ദം നമ്മുടെ ചിത്രത്തിലെ ഒരു താരാട്ട്​ പാട്ട്​ രീതിയിലുള്ള ഗാനത്തിന് ചേരുമെന്ന്​ തോന്നി. അങ്ങനെയാണ്​ നിത്യയിലേക്ക്​ എത്തുന്നത്​. അത്​ വളരെ നന്നായി നിത്യ പാടിയിട്ടുണ്ട്​.

പുതുമുഖ സംഗീത സംവിധായകൻ എന്ന നിലക്ക്​ ഒരേ സമയം അനുഭവ സമ്പത്തുള്ള ഗായകരെയും പുതുമുഖങ്ങളെയും സിനിമാ താരങ്ങളെയുമൊക്കെയാണ്​ പാടിച്ചിരിക്കുന്നത്​.

കാർത്തിക്​ പാടിയിരിക്കുന്നത്​ 80കൾ പശ്ചാത്തലമാക്കിയുള്ള ഗാനമാണ്​. ആ പാട്ടിന്​ ആവശ്യം കാർത്തികി​​േൻറത്​ പോലുള്ള ഒരു ശബ്​ദമായിരുന്നു. പിന്നെ മറ്റൊരു കാരണം ഗാനങ്ങളൊക്കെ ഒരുക്കി ട്രാക്ക്​ലിസ്​റ്റ്​ പരിശോധിച്ചപ്പോൾ അതിൽ സിനിമയിൽ പേരെടുത്ത പിന്നണി ഗായകരായി ആരുമില്ലായിരുന്നു. അതുകൊണ്ടുകൂടിയാണ്​ കാർത്തികിലേക്ക്​ എത്തിപ്പെടുന്നത്​. ശരിക്കും കാർത്തിക്​ പാടിയ പാട്ട്​ നമ്മൾ ​റെക്കോർഡ്​ ചെയ്​തത്​ ഏറ്റവും അവസാനമാണ്​. 

പാട്ടുകൾ കേട്ട സുഹൃത്തുക്കളുടെയും കുടുംബത്തി​​​​​​​​െൻറയുമൊക്കെ അഭിപ്രായങ്ങൾ എന്തൊക്കെയായിരുന്നു?

ഏകദേശം രണ്ടുവർഷമെടുത്ത്​ പൂർത്തിയാക്കിയ ചിത്രമാണ്​ മോഹൻലാൽ. ഇൗ സമയങ്ങളിലൊക്കെ നമ്മൾ പാട്ട്​ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പാ​െട്ടാക്കെ ഞാൻ ചങ്ങാതിമാരെ വിളിച്ച്​ കേൾപ്പിക്കാറുമുണ്ട്​. അപ്പോൾ അവർ കൊള്ളാമെങ്കിൽ അത്​ പറയാറുണ്ട്​. അവരുടെ അഭിപ്രായങ്ങൾ കേട്ടാണ്​ പാട്ടുകളിലൊക്കെ മാറ്റങ്ങൾ വരുത്തിയിരുന്നത്​. അതുകൊണ്ട്​ സുഹൃത്തുക്കൾക്കൊക്കെ ഏകദേശ ധാരണ പാട്ടുകളെ കുറിച്ചുണ്ടായിരുന്നു. പക്ഷെ പുറത്തുവരു​േമ്പാൾ എങ്ങനെയായിരിക്കുമെന്നതിൽ ചെറിയ പേടിയുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി.

എങ്ങനെയാണ് മോഹൻലാൽ എന്ന​ സിനിമയിലേക്ക്​ എത്തുന്നത്​. 

ഇതി​​​​​​​​െൻറ സംവിധായകൻ സാജിദ്​ യഹ്​യ എ​​​​​​​​െൻറ സുഹൃത്താണ്​ അദ്ദേഹം വഴിയാണ്​ സിനിമയിലേക്ക്​ എത്തുന്നത്​. 

ഭാവി പ്രൊജക്​ടുകൾ ഏതൊക്കെയാണ്​?

ഒരു രണ്ട്​ പ്രൊജക്​ടുകൾ ചെയ്​തുകൊണ്ടിരിക്കുകയാണ്​​. അത്​ അനൗൺസ്​ ചെയ്യാൻ മാത്രമൊന്നും ആയിട്ടില്ല. നടൻമാരുടെ ഡേറ്റ്​ പ്രശ്​നങ്ങൾ കാരണമാണത്​. ​ൈവകാതെ പ്രൊജക്​ടുകൾ അനൗൺസ്​ ചെയ്യാൻ സാധിക്കുമെന്നാണ്​ ​പ്രതീക്ഷ.

സംഗീത സംവിധായകനായി അരങ്ങേറിയിരിക്കുകയാണ്​. ടോണിയുടെ ഭൂതകാലത്തെ കുറിച്ച്​? സംഗീതം തന്നെയായിരുന്നോ എന്നും മുന്നിലുണ്ടായിരുന്നത്​?

ഞാനൊരു സിവിൽ എഞ്ചിനീയറായിരുന്നു. ബാംഗ്ലൂരിൽ ഒരു കൺസ്​ട്രക്ഷൻ കമ്പനിയിൽ വർക്ക്​ ചെയ്​തുകൊണ്ടിരിക്കുകയായിരുന്നു. വർക്ക്​ കഴിഞ്ഞ്​ ഞാനൊരു മ്യൂസിക്​ കമ്പനി തുടങ്ങി. ചെ​െന്നെയിലായിരുന്നു, പക്ഷെ അത്​ വിജയിച്ചില്ല. അതു കഴിഞ്ഞ്​ ബാഗ്ലൂർക്ക്​ തന്നെ തിരിച്ച്​ വന്നു. ബാംഗ്ലൂരിൽ വച്ച്​ ജിംഗിൾസ്​ ഒക്കെ ചെയ്യുമായിരുന്നു. പിന്നെ നമ്മുടെ ലേബലിനെ ഒന്ന്​ പുനരുജ്ജീവിപ്പിക്കാൻ ചേകവർ എന്ന ചിത്രമടക്കം ചില മലയാള സിനിമകളുടെ ഒാഡിയോ​ റൈറ്റ്​സ്​ ഒക്കെ വാങ്ങിയിരുന്നു. ശേഷം എറണാകുളത്ത്​ ഒരു സ്റ്റുഡിയോ തുടങ്ങി സൗണ്ട്​ ഫാക്​ടറി എന്ന്​ പേരിൽ​. അത്​ അത്യാവശ്യം കുഴപ്പമില്ലാ​െത പോയി എന്നു പറയാം. ഗോപിസുന്ദർ, രാഹുൽ രാജ്​ അടക്കമുള്ള സംഗീത സംവിധായകർ ഒക്കെ അവിടെ വർക്ക്​ ചെയ്​തിട്ടുണ്ടായിരുന്നു. പിന്നെ ഞാൻ രാഹുൽ രാജി​​​​​​​​െൻറ കൂടെ വർക്ക്​ ചെയ്​തിട്ടുണ്ട്​.

tony joseph

കുടുംബത്തെക്കുറിച്ച്​? അവർ തന്ന പ്രചോദനം

ഞാൻ എന്താണ്​ ചെയ്​തുകൊണ്ടിരിക്കുന്നത്​ എന്ന അറിവ്​ ഫാമിലിക്ക്​ തുടക്കത്തിൽ ഉണ്ടായിരുന്നില്ല. സംഗീതം തലയിലുണ്ടായിരുന്നെങ്കിലും കാര്യമായി  പഠിച്ചി​െട്ടാന്നുമില്ല. രണ്ട്​ വർഷം കർണാട്ടിക്​ മ്യൂസിക്​ പഠിച്ചു. ഒരു വർഷം ഗിറ്റാറ്​ പഠിക്കാൻ പോയി. ഡ്രംസ്​ ഒരു മൂന്ന്​ വർഷം പഠിച്ചു. ഇതാണ്​ സംഗീത പഠനം. പിന്നെ സ്​കൂളിലെ ബാൻറ്​ ട്രൂപ്പിലൊക്കെ അഞ്ച്​ വർഷത്തോളം ഉണ്ടായിരുന്നു.  എ​​​​​​​​െൻറ ഫാമിലിക്ക്​ അറിയാം എ​​​​​​​​െൻറയുള്ളിൽ മ്യൂസിക്​ ഉണ്ടെന്ന്​. അതുകൊണ്ട്​ തന്നെ ജോലി ഉ​േപക്ഷിച്ച സമയത്തടക്കം അവർ തന്ന സപ്പോർട്ട്​ ഒരിക്കലും മറക്കാനാവില്ല. മ്യൂസിക്​ കമ്പനി തുടങ്ങിയപ്പോഴും അത്​ അത്ര നന്നായി പോകാതിരിക്കുകയും നഷ്​ടങ്ങൾ വന്നിട്ടുകൂടി അവർ തന്ന സ്​നേഹവും സപ്പോർട്ടുമാണ്​ ഇപ്പോഴ​ും എനിക്ക്​ ശക്​തി തരുന്നത്​. അതാണ്​ ഇപ്പോഴും എന്നെ നിലവിർത്തുന്നത്​. എ​​​​​​​​െൻറ അച്ഛൻ കെ.എസ്​.ഇ.ബിയിൽ ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്​തു. അമ്മ ഹൗസ്​വൈഫാണ്​. ഞാൻ വിവാഹം കഴിച്ചിട്ടില്ല. പിന്നെ ചേച്ചിയുണ്ട്​. ചേച്ചി ബാഗ്ലൂരിൽ സെറ്റിൽഡാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music directormohanlal moviemalayalam newsmusic newsmohanlal movie songlaletta la latony joseph
News Summary - mohanlal movie music director tony joseph interview-music
Next Story