Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightതിരിതാഴാത്ത...

തിരിതാഴാത്ത ശരറാന്തൽ VIDEO

text_fields
bookmark_border
തിരിതാഴാത്ത ശരറാന്തൽ VIDEO
cancel

കറുപ്പി​ന്‍റെയും വെളുപ്പി​ന്‍റെയും കാലത്തും സിനിമ വിവിധവർണങ്ങളുടെ ലോകത്തേക്ക്​ ഇറങ്ങിവന്ന കാലത്തും തേനൂറുന്ന വരികൾ കൊണ്ട്​ മലയാള സിനിമാഗാന ശാഖയെ സമ്പന്നമാക്കിയ എഴുത്തുകാരനാണ്​ പൂവച്ചൽ ഖാദർ. മലയാള സിനിമയുടെ ഇൗ രണ്ട്​ കാലത്തിനും ഇണങ്ങിയ വരികൾ കൊണ്ട്​ അദ്ദേഹം ഗാനങ്ങൾ നെയ്​തു. ഗാന രചനയിൽ അമ്പതാണ്ടിനോടടുക്കുന്ന പൂവ്വച്ചൽ ഖാദർ മലായാളിക്ക്​ പകർന്നുതന്നത്​ ഒാർത്തുവെക്കാനാവുന്ന ഒരുപിടി പാട്ടുകളാണ്​. ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍..., ചിത്തിരതോണിയില്‍ അക്കരെ പോകാന്‍..., പൂ മാനമേ..., അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍... വരികളിൽ മാരിവില്ല്​ നിറച്ച ഗാനങ്ങൾ. ​മലയാള ചലച്ചിത്ര ലോകം പാട്ടി​ന്‍റെ പാലാഴി തീർത്ത ഇൗ പാ​െട്ടഴുത്തുകാരനെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന്​ ഇന്നും സംശയം ആണ്​.

തിരുവനന്തപുരം കോട്ടൂർ വനപ്രദേശത്തിന്​ സമീപമുള്ള ഒരു കൊച്ചുഗ്രാമമാണ്​പൂവ്വച്ചൽ. അവിടെ പണ്ട്​ ഒരു അഞ്ചുവയസുകാരനുണ്ടായിരുന്നു. ഇത്താത്തമാർക്കൊപ്പം തമാശ പങ്കിട്ട്​ കളിച്ചുരസിച്ച്​ വളർന്ന ഒരു അഞ്ചുവയസുകാരൻ. അവൻ പിന്നീട്​ ആ ഗ്രാമത്തിൽനിന്നുതന്നെ വളർന്നുവലുതായി മറുഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കു​േമ്പാഴും സ്വന്തം ഗ്രാമത്തി​ന്‍റെ പേര്​ ഒപ്പം കൊണ്ടുനടന്നു. പൂവ്വച്ചൽ ഗ്രാമത്തിൽ അന്ന്​ ഉണ്ടെന്ന്​ പറയാൻ ആകെ ഒരു ഗവ. എൽ.പി സ്​കൂൾ മാത്രം. മുസ്​ലിംകളും ഹിന്ദുക്കളും കൃസ്​ത്യാനികളും ഒരുപോലെ താമസിക്കുന്ന ഗ്രാമം. അധികവും കൂലി​െത്താഴിലാളികളും കൃഷിക്കാരും. യാതൊരു പരിഷ്​കാരവും എത്തിനോക്കാത്ത പച്ചമനുഷ്യരുടെ ഇടം. എൽ.പി ക്ലാസ്​ പഠന​േശഷം 13 കിലോമീറ്റർ അപ്പുറത്തുള്ള ആര്യനാട്​ പോയാണ്​ ഹൈസ്​കൂൾ പഠനം നിർവഹിക്കേണ്ടത്​. അഗസ്​ത്യാർകൂടത്തിൽ നിന്ന്​ നഗരത്തിലേക്ക്​ ഒഴുകിയെത്തുന്ന കരമനയാർ കടന്നുപോകുന്നത്​ ആര്യനാട്​ വഴിയാണ്​. അതി​ന്‍റെ കരപിടിച്ച്​ കുട്ടികൾ കൂട്ടംകൂടി രാവിലെയും വൈകിട്ടും സ്​കൂളിലേക്ക്​ നടക്കും. ഒരു ദിവസം നീണ്ട 26 കിലോമീറ്റർ നടത്തം. പട്ടിണിക്കിടയിലും എല്ലാവരും ചേർന്ന്​ ഉത്സവംപോലെ കഴിഞ്ഞ ദിനങ്ങളായിരുന്നു നാട്ടിൽ. 

ഹൈസ്​കൂളിൽ പഠിക്കു​േമ്പാഴാണ്​ ആദ്യമായിട്ട്​ നാട്ടിലെ കൈയെഴുത്ത്​ മാസികയിൽ കവിത എഴുതുന്നത്​. ‘ഉണരൂ’ എന്ന പേരിൽ എഴുതിയ കവിത വായിച്ച്​ സ്വന്തം ​േജ്യഷ്​ഠനൊക്കെ പ്രോത്സാഹിപ്പിച്ചു. അന്നും പൂവ്വച്ചൽ ഖാദർ എന്ന പേരിൽ തന്നെയാണ്​ കവിത എഴുതിയത്​. ​ൈഹസ്​കൂൾ പഠനം കഴിഞ്ഞ്​ തൃശൂർ വലപ്പാടുള്ള ഗവ. പോളിടെക്​നിക്​ കോളജിൽ ചേർന്നു. കണക്കും സയൻസും പഠിക്കുന്നതിനിടയിലും സർഗസമ്പന്നരായ അധ്യാപകർ എല്ലാത്തരം കഴിവുകളെയും ​പ്രോത്സാഹിപ്പിച്ചു. കോളജിലെ നാടകത്തിൽ പാട്ടുകൾ എഴുതി. പ്രിയകൂട്ടുകാരൻ പി.എം മൂസ സംഗീതം നൽകി അവ അരങ്ങിലെത്തിച്ചു. നാടകത്തിൽ അഭിനയിക്കുകയും ചെയ്​തു. ‘അഴകിലുറങ്ങും കാവുകളിൽ വസന്തഗായകർ പാടു​േമ്പാൾ’ എന്ന വരികളൊക്കെ അന്നേ അധ്യാപകർ ശ്രദ്ധിച്ചിരുന്നു. 

ടി.ആർ ചന്ദ്രദത്ത്​, സി.എം.ഡി നമ്പൂതിരി, കൃഷ്​ണൻകുട്ടി എന്നീ അധ്യാപകർ എല്ലാ പ്രോത്സാഹനവും നൽകി. കൃഷ്​ണൻകുട്ടി സാർ മരിച്ചു. മറ്റ്​ രണ്ടുപേരും ഇപ്പോഴും വിളിച്ച്​ സംസാരിക്കും. പോളിടെക്​നിക്​ പഠനം കഴിഞ്ഞ്​ തിരുവനന്തപുരം എഞ്ചിനീയറിങ്​ കോളജിൽ വന്ന്​ തുടർപഠനം നടത്തി. പി.ഡബ്ല്യൂ.ഡിയിൽ ഒാവർസിയർ ആയി കോഴിക്കോട്​ ജോലിയും ലഭിച്ചു. കോഴിക്കോ​െട്ട താമസമാണ്​ ജീവിതത്തിലെ ഏറ്റവും സുപ്രധാന നേട്ടങ്ങൾക്ക്​ ഉടമയാക്കിയത്​. ചന്ദ്രിക ആഴ്​ചപ്പതിപ്പിൽ നിരന്തരം കവിതകൾ എഴുതുമായിരുന്നു. അതേസമയം തന്നെ ആകാശവാണിയിൽ ലളിത സംഗീതപാഠം പരിപാടിയിലേക്കും വരികൾ നൽകിയിരുന്നു. കെ. രവീന്ദ്രൻ മാഷായിരുന്നു അന്ന്​ ആകാശവാണിയിൽ പരിപാടി അവതരിപ്പിച്ചിരുന്നത്​. 

ച​ന്ദ്രിക ആഴ്​പ്പതിപ്പ്​ എഡിറ്റർ നവാസ്​ പൂനൂർ എല്ലാ പിന്തുണയും നൽകി. ആ ബന്ധമാണ്​ ​െഎ.വി ശശി വഴി ‘കവിത’ എന്ന സിനിമയിലേക്ക്​ എത്തിച്ചത്​. വിജയനിർമല സംവിധാനം ചെയ്​ത്​ അഭിനയിച്ച ഒരു കവയിത്രിയുടെ ജീവിതം പറയുന്ന സിനിമയായിരുന്നു കവിത. തുടക്കം മുതൽ ഒടുക്കം വരെ കവിതകളുള്ള സിനിമ. കവിതകൾ തന്നെയാണ്​ ഇതിലേക്കെഴുതിയത്​. യേശുദാസും പി. സുശീലയും ചേർന്നാണ്​ കവിതകൾ ആലപിച്ചത്​. ആദ്യമായി മദ്രാസിലേക്ക്​ യാത്ര തിരിച്ചതും ഇതി​ന്‍റെ ആവശ്യത്തിനായിരുന്നു. ശരിക്കും സിനിമാഗാനം എന്ന നിലക്ക്​ ആദ്യം എഴുതുന്നത്​ ‘കാറ്റ്​വിതച്ചവൻ’ എന്ന സിനമക്ക്​ വേണ്ടിയാണ്​. ‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു... മണിമുകിൽ തേരിലിറങ്ങി...’ എന്ന വരികൾ ആദ്യമെഴുതി. ആ സിനിമയിൽ തന്നെ നാല്​ ഗാനങ്ങൾ ചെയ്​തു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തുടർച്ചയായി സിനിമകൾ. താമസവും അതിന​ുവേണ്ടി ചെന്നൈക്ക്​ പറിച്ചുനട്ടു. 

വലിയ ഒരു കൂട്ടായ്​മയായിരുന്നു അന്ന്​ സിനിമ. പാ​െട്ടഴുതാൻ വരുന്നവർ പാ​െട്ടഴുതി പോകുക എന്നതല്ല. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒപ്പം നിൽക്കും. മുഴുവൻ സ്ക്രിപ്​റ്റും വായിച്ചിട്ടാവും ഗാനം രചിക്കുക. സംഗീത സംവിധായകനും ഗായകനും ഒക്കെ കൂടെ ഉണ്ടാകും. ഒരു കൂട്ടായ്​മയിൽനിന്നാണ്​ അന്ന്​ എല്ലാം ഉണ്ടായിരുന്നത്​. മിക്ക ഗാനങ്ങളും പിറവിയെടുത്തത്​ തന്നെ ഇൗ കൂട്ടായ്​മയിൽ നിന്നാണ്​. ഇന്ന്​ കാലം മാറി. സമൂഹത്തിന്​ മൊത്തമുണ്ടായ മാറ്റം സിനിമക്കും സംഭവിച്ചു. സിനിമക്കും ജീവിതത്തിനും വന്ന  മാറ്റം സിനിമാഗാനത്തിനും വന്നു. ഇന്ന്​ സംഗീത സംവിധായകൻ മ്യൂസിക്​ വാട്​സാപ്പ്​ ചെയ്യുന്നു. രചയിതാവ്​ വരികൾ ​ൈടപ്പ്​ ചെയ്​ത്​ തിരിച്ച്​ വാട്​സാപ്പിൽ അയച്ചു​െകാടുക്കുന്നു. യുഗ്​മഗാനങ്ങൾ പോലും ആണും ​െപണ്ണും വ്യത്യസ്​ത  സ്​റ്റുഡിയോയിൽ ഇരുന്ന്​ പാടുന്നു. 

പാട്ടുകളെ സമൂഹത്തിൽ നിലനിർത്തുന്നത്​ ആർദ്ര ഭാവമാണ്​. അത്​ ഇന്ന്​ നഷ്​ടപ്പെട്ടിട്ടുണ്ട്​. സിനിമകളിൽപോലും നെഗറ്റീവ്​ എനർജിക്കാണ്​ ഇന്ന്​ പ്രാധാന്യം. പാട്ടുകളിലും ഇത്​ കാണാം. അദ്ദേഹം പറയുന്നു. 400ലധികം സിനിമകൾക്കായി 1200 ഗാനങ്ങൾ എഴുതി. ലളിത ഗാനങ്ങളും നാടകഗാനങ്ങളും വേ​റെ. പലതും ഇന്നും മലായളിയുടെ നാവിൻതുമ്പിൽ പൊഴിയുന്നു. ‘നാഥാ നീവരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു, ശരറാന്തൽ തിരിതാഴും മുകിലിൻ ​കുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു, എ​ന്‍റെ ജൻമം നീയെടുത്തു, ഇത്തിരി നാണം പെണ്ണിൻ കവിളിൽ കുങ്കുമമേകുന്നു തുടങ്ങിയ പാട്ടുകളൊക്കെ ലോകത്ത്​ സംഗീതം ഉള്ളിടത്തോളം കാലം നിലനിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ബാലചന്ദ്രമേനോ​ന്‍റെ ‘ഞാൻ സംവിധാനം ​െചയ്യും’ എന്ന  സിനിമക്ക്​ വേണ്ടിയാണ്​ അവസാനം ഗാനങ്ങൾ എഴുതിയത്​. ‘പൂട്ട്​ ’എന്ന സിനിമക്ക്​ വേണ്ടി ഗാനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. 

ചിത്തിരത്തോണി, കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ പുസ്​തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ജീവിതത്തിലേക്ക്​ തിരിഞ്ഞ്​നോക്കു​േമ്പാൾ നേട്ടങ്ങൾ മാത്രമേ ഉള്ളെന്ന്​ പൂവ്വച്ചൽ പറയുന്നു. തിരുമല,അരയല്ലൂരിലെ ഗീതകം എന്ന വീട്ടിൽ ഭാര്യ അമീനക്കും ഇളയ മകൾ പ്രസൂനക്കും ഒപ്പമാണ്​ താമസം. മൂത്ത മകൾ തുഷാര അധ്യാപികയാണ്​. മലയാള ഗാനങ്ങളുടെ ദ്യശ്യവല്‍ക്കരിക്കപ്പെട്ടതും അല്ലാത്തതുമായ ചരിത്ര ഘട്ടങ്ങളെ ത​ന്‍റെ സ്വതസിദ്ധമായ വരികൾകൊണ്ട്​ സമ്പന്നമാക്കിയ പാട്ടെഴുത്തുകാരനാണ് പൂവച്ചല്‍ ഖാദര്‍. അദ്ദേഹത്തിൽനിന്ന്​ ഇനിയും മലയാളത്തിന്​ ഇമ്പമുള്ള ഒത്തിരി വരികൾ പ്രതീക്ഷിക്കാം.

Show Full Article
TAGS:poovachal khader Malayalam lyricist music news malayalam news 
News Summary - Malayalam lyricist poovachal khader music news
Next Story