Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightവിക്രം സിനിമ...

വിക്രം സിനിമ ‘കോബ്ര’യിലെ പാട്ട്​ ഹിറ്റ്​; മാമുക്കോയയുടെ ‘ഫസ്​റ്റ്​ ലുക്കും’ പുറത്ത്​- Video 

text_fields
bookmark_border
വിക്രം സിനിമ ‘കോബ്ര’യിലെ പാട്ട്​ ഹിറ്റ്​; മാമുക്കോയയുടെ ‘ഫസ്​റ്റ്​ ലുക്കും’ പുറത്ത്​- Video 
cancel
camera_alt???????????? ??????? ??????? ?????????? ???????? ?????????? ?????????? ?

ചെന്നൈ: തമിഴ്​ സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കോബ്ര’യിലെ ‘തുമ്പി തുള്ളൽ’ പാട്ട്​ ഹിറ്റ്​ ചാർട്ടിൽ ഇടം നേടി. എ.ആർ. റഹ്​മാൻ സംഗീതം നൽകിയ ‘തുമ്പി തുമ്പി തുമ്പി തുള്ളലോ’ എന്ന പാട്ടി​​െൻറ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ്​ ചെയ്​തിരുന്നു.  

ഇതിനകം 35 ലക്ഷത്തിലേറെ പേരാണ്​ പാട്ട്​ കണ്ടിരിക്കുന്നത്​. ‘കൊഞ്ചും ചിന്തൂര ചിങ്കാര കിന്നാര പൂന്തെന്നലായ്​ വന്നു’ എന്ന മലയാളം വരികളിലൂടെയാണ്​ ഗാനം തുടങ്ങുന്നത്​. തമിഴ്​ വരികൾ വിവേകും മലയാളം വരികൾ ജിതിൻ രാജും രചിച്ചിരിക്കുന്നു. ശ്രേയ ഘോഷാലും നകുൽ അഭയങ്കാറും ആണ്​ ആലാപനം. 
വിഡിയോയിൽ മലയാളത്തി​​െൻറ സ്വന്തം മാമുക്കോയയും രംഗത്തെത്തുന്നുണ്ട്​.

‘കോബ്ര’യിൽ മാമ​ു​ക്കോയ അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ‘ലുക്ക്​’ പുറത്തുവരുന്നത്​ ആദ്യമാണ്​. മാമുക്കോയയുടെ ആദ്യ തമിഴ്​ ചിത്രം കൂടിയാണിത്​. ​അദ്ദേഹത്തിന്​ പുറമേ ബാബു ആൻറണി, റോഷൻ മാത്യു, സർജാനോ ഖാലിദ്​, ജോൺ വിജയ്​, മിയ എന്നിവരും മലയാളത്തിൽ നിന്നുണ്ട്​. പദ്​മപ്രിയ, കനിഹ എന്നിവരും ചിത്രത്തിലുണ്ട്​. 

വിക്രം 25 ഓളം ഗെറ്റപ്പുകളിലെത്തുന്ന ‘കോബ്ര’ സംവിധാനം ചെയ്യുന്നത്​ ആർ. അജയ് ജ്​ഞാനമുത്തു ആണ്​. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഇർഫാൻ പത്താൻ വേഷമിടുന്ന എന്നതാണ്​ ചിത്രത്തി​​െൻറ മറ്റൊരു പ്രത്യേകത. കോവിഡി​​െൻറ പശ്​ചാത്തലത്തിൽ സംവിധായകൻ അജയ്​ ജ്​ഞാനമുത്തു പ്രതിഫലത്തി​​െൻറ 40 ശതമാനം കുറച്ചത്​ ഏറെ വാർത്തയായിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsChiyan vikram
News Summary - Lyrical video of Vikram film 'Cobra' went viral -Music news
Next Story