Top
Begin typing your search above and press return to search.
exit_to_app
exit_to_app
ഒഴുകിപ്പരക്കുന്ന ധ്യാനം
cancel

പ്രണയത്തിന്‍റെ ആകാശങ്ങളിലേക്കും വേർപാടി​​​െൻറ ആഴങ്ങളിലേക്കും ഹൃദയങ്ങളെ കൊണ്ടുപോയ ഭാവാദ്രഗായകനാണ്​ ഷഹബാസ്​​ അമൻ. സംസ്​ഥാന സർക്കാറി​​​െൻറ ഇൗ വർഷത്തെ ഏറ്റവും മികച്ച ഗായകനുള്ള പുരസ്​കാരം ലഭിച്ച ഷഹബാസ്​​ പാട്ടി​​​െൻറ വഴികളിൽ സ്​നേഹത്തി​​​െൻറ ശബ്​ദമാണ്​. കാവ്യാത്മകമായ സംഗീതത്തിലൂടെ ഹൃദയം നിറച്ച്​ പ്രണയം തുളുമ്പി പാടുന്ന മറ്റൊരു പാട്ടുകാരൻ ഇല്ല. സംഗീത സംവിധായകൻ, പിന്നണി ഗായകൻ, പ്രണയത്തി​​​െൻറയും വിരഹത്തി​​​െൻറയും പാട്ടുകാരൻ ഇതെല്ലാം ചേർന്ന ഗസൽ ഗായകനാണ്​ ഷഹബാസ്​​. അതുകൊണ്ടുതന്നെയാണ്​ പ്രണയം പ്രമേയമായി സിനിമകൾ ഒരുങ്ങു​േമ്പാൾ ഷഹബാസി​​​െൻറ ശബ്​ദം നാം വീണ്ടും കേൾക്കുന്നത്​. പ്രണയം, വേദന ഇവയൊക്കെ സിനിമയിൽ കടന്നുവര​ു​േമ്പാഴാണ്​ അണിയറ പ്രവർത്തകർ, സംവിധായകർ ഷഹ​ബാസിനെ തേടിയെത്തുന്നത്​. ഒരിക്കലും പിന്നണി തേടി ഷഹബാസ്​​ നടന്നിട്ടില്ല. ‘മായാനദി’യിൽ ആഷിഖ്​ അബുവി​​​െൻറ അവസാന വിചാരത്തിൽ ഷഹബാസ്​​ എത്തുകയായിരുന്നു. മായാനദിയിൽ പാ​െട്ടാരുക്കിയതി​​​െൻറ അനുഭവം ഷഹബാസ്​​ പറയുകയാണ്​. 
 

മിഴിയിൽ നിന്നും മിഴിയിലേക്ക്​
മിഴിയിൽനിന്നും മിഴിയിലേക്ക്​ തോണി തുഴഞ്ഞേ പോയ്​...
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ തമ്മിൽ മെല്ലെ..മായാനദി സിനിമയിലെ ആ ഗാനത്തിനാണ്​ മികച്ച ഗായകനുള്ള പുരസ്​കാരം ഷഹബാസ്​ അമനെ തേടിയെത്തിയത്​. 
‘‘ഇൗ ഗാനം ഹൃദയം ചേർത്തുപാടാൻ കഴിഞ്ഞത്​ സിനിമയിൽ ലഭിച്ച പുതിയൊരു അനുഭവംകൊണ്ടു കൂടിയാണ്​. സാധാരണ പാട്ടി​​​െൻറ സീനുകൾ പറഞ്ഞുകേട്ട്​, മനസ്സിൽ സീൻ ഒാർത്താണ്​​ പാടുക. മായാനദിയിൽ പാട്ടി​​​െൻറ വിഷ്വലുകൾ നേരത്തേ കണ്ട്​ സംഗീത സംവിധായകൻ റെക്​സ്​ വിജയൻ, രചന നിർവഹിച്ച അൻവർ എന്നിവരുമായി ചർച്ച ചെയ്​ത്​ പ്രണയതീവ്രതക്ക്​ അനുസരിച്ച്​ ചിട്ടപ്പെടുത്തിയതാണ്​ ഇൗ ഗാനം. കേട്ടുപരിചയിച്ച റെക്​സിനെ ആദ്യമായി കാണുന്നത്​ ഇൗ സിനിമയിലാണ്​. ’’
 

പിന്നണി ഗായകൻ എന്ന പരിമിതി
‘‘2005ൽ പുറത്തിറങ്ങിയ ചാന്ത്​പൊട്ടിലെ ‘ചാന്ത്​ കുടഞ്ഞൊരു സൂര്യൻ മാനത്ത്​...’ എന്ന ഗാനം പാടിയാണ്​ പിന്നണിക്ക്​​ തുടക്കം കുറിക്കുന്നത്​. പിന്നണി ഗായകൻ എന്നത്​ ഒരു പരിമിതിയാണ്​. അതുകൊണ്ടുതന്നെ പിന്നണി എന്ന്​ ചേർത്തുവെക്കാൻ ഞാൻ ഇഷ്​ടപ്പെടുന്നില്ല. ഇൗ പരിമിതിക്കപ്പുറം കടക്കുന്ന ആശയങ്ങളുടെ ഒരു കടൽ നിറഞ്ഞുതുളുമ്പുകയാണ്​ നമ്മളിൽ. ഒരു ലവ്​ സ്​റ്റോറി സിനിമയാകു​േമ്പാൾ അതി​​​െൻറ പിന്നണിയിലുള്ളവർ പാട്ടുകാരനെ തേടു​േമ്പാഴായിരിക്കും എന്നെ ഒാർക്കുക. പ്രണയം അല്ലെങ്കിൽ വേദന ഇതാണല്ലോ നമ്മുടെ പാട്ടുകൾ’’. 
വലിയ ആൾക്കൂട്ടത്തിന്​ മുന്നിലായാലും സിനിമയിലായാലും ന്യൂ ജനറേഷൻ ഇഷ്​ടപ്പെടുന്ന റൊമാൻറിക്​ വോയ്​സാണ്​ ഷഹബാസി​േൻറത്​. ഇവർ ഗസലുകൾ ഇഷ്​​ടപ്പെടുന്നതിന്​ പിന്നിൽ ഇൗ ശബ്​ദത്തിന്​ വലിയ പങ്കുണ്ട്​. മണിക്കൂറുകളോളം ത​​​െൻറ മുന്നിലിരിക്കുന്നവർക്ക്​ ഷഹബാസി​​​െൻറ ഒാരോ പാട്ടും ഹൃദയത്തിൽ മുത്തമിട്ട്​ ശാന്തമായ തിരയായി തിരിച്ചുപോവും. റൂമിയും മിർസാ ഗാലിബും ദസ്​തയേവ്​സ്​കിയും ഖലീൽ ജിബ്രാനും വർത്തമാനങ്ങളായി നമ്മിലേക്ക്​ എത്തും. ബാബുക്കയും 
കോ​ഴി​ക്കോ​ട് അബ്​ദുൽ ഖാദറും മെഹ്​ദി ഹസനും ഒ.എൻ.വിയും സച്ചിദാനന്ദനും വിരഹത്തി​​​െൻറയും പ്രണയത്തി​​​െൻറയും കവിതയായി പെയ്​തിറങ്ങും. 
 

ജീപ്പി​​​െൻറ നമ്പറാണ്​ ഗുരു
 ‘‘ഗസൽ ഗായകൻ എന്ന ഒരു ബ്രാക്കറ്റിൽ ചേർക്കാനിഷ്​ടമില്ലാത്തതുകൊണ്ടാണ്​ ഞാൻ ‘ഷഹബാസ്​​ പാടുന്നു’ എന്ന്​ പറയാൻ ഇഷ്​ടപ്പെടുന്നത്​. സൂഫി സംഗീതത്തി​​​െൻറ വേരുകൾ തേടിയുള്ള യാത്രയിലാണ്​ KEF1126 എന്ന ആൽബം പിറന്നത്​.
നരകത്തിൽ തീയില്ലാ...
സ്വർഗത്തിൽ തോട്ടവും ഇല്ലാ...
എല്ലാം നി​​​െൻറ ഉള്ളിൽ... നി​​​െൻറ ഉള്ളിൽ.
അലയുന്ന ദർവീശുകളുടെ വഴിയിലൂടെയുള്ള യാത്രയാണ്​ ഇൗ ഗാനം. ഗസലി​​​െൻറ വഴിയിൽ സൂഫി ധാരയിലേക്കുള്ള മനസ്സി​​​െൻറ യാത്ര. ഇൗ ആൽബം ഒരു ചുവടുമാറ്റമായി തെറ്റിദ്ധരിച്ച്​ പല വ്യാഖ്യാനങ്ങളും വന്നതായിരുന്നു അനുഭവം. പന്തുകളിയും പാട്ടുസംഘവും സഞ്ചരിച്ച എ​​​െൻറ ജീപ്പി​​​െൻറ നമ്പറായിരുന്നു ​KEF1126. 
അതെ​​​െൻറ ഗുരുവായി കണ്ടാണ്​ ഇൗ ആൽബത്തിന്​ ആ പേരിട്ടത്​. അവിടെ മുതൽ ഞാൻ ഒരു സൂഫി ധാരയോട്​ അടുത്തു എന്ന്​ എന്നെ സ്​നേഹിക്കുന്നവർ പറയുന്നു. വായനയിൽ റൂമിയും സാർത്രും ബഷീറും ദസ്​തയേവ്​സ്കിയും എല്ലാമുണ്ട്​. റൂമിയുടെ സ്വാധീനം സൂഫിയുടെ വേരുകൾ തേടിയുള്ള യാത്രയിലൂടെയാണ്​. ഫുട്​ബാൾ ഇഷ്​ടപ്പെട്ട ചെറുപ്പത്തിൽ കുറുനിരയിൽ പ്രതിരോധം തീർത്ത കളിക്കാരനായിരുന്നു. ഇപ്പോൾ അത്​ ചിന്തകൾ പെരുത്ത മൈതാനങ്ങളിലേക്ക്​ ഉരുണ്ടുപോവുന്ന മനസ്സിൽ പായുകയാണ്​.’’
 

ഉമ്മയോളം മധുരമുള്ള ചെറുപ്പം
‘‘ചെറുപ്പത്തി​​​െൻറ ഒാർമകൾക്ക്​ ഉമ്മയോളം മധുരമുണ്ട്​. വായന തലക്ക്​ പിടിച്ച്​ നടക്കുന്ന കാലത്ത്​ ആരോ ഒരാൾ പാട്ടി​​​െൻറ വഴിയിലേക്ക്​ നിയോഗിച്ച പോലെയാണ്​ തോന്നിയത്​. എങ്ങനെ ഇൗ വഴിയിൽ എത്തിപ്പെട്ടു എന്ന്​ പറയാൻ കഴിയില്ല. മണ്ണെണ്ണ വിളക്ക്​ കെടുവോളം വായന തുടർന്നു. മൗനമായി ഇരുത്തം, ഒറ്റപ്പെടാനുള്ള ആഗ്രഹം. ഇതെല്ലാം എന്നിലുണ്ടെന്ന്​ കണ്ടെത്തിയത്​ ഉമ്മയായിരുന്നു. ഒരിക്കലും കുറ്റപ്പെടുത്തലില്ലാതെ ഞാനിങ്ങനെ പ്രത്യേക വിചാരമുള്ളവനായിരിക്കും എന്ന്​ അവർ ആശ്വസിച്ചിരിക്കും. മലപ്പുറത്തി​​​െൻറ സ്​നേഹത്തിലാണ്​ വളർന്നത്​. എന്നും എനിക്ക്​ പിന്തുണയും പ്രോത്സാഹനവും ഇൗ മണ്ണ്​ തന്നു.
 

പാട്ടും ചിന്തകളും
‘‘മരണമെത്തുന്ന നേരത്ത്​ നീ എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ’... വേർപാടി​​​െൻറ അഗാധമായ ഉള്ളുരുക്കം നൽകിയ ഇൗ പാട്ട്​ പുതുതലമുറയെ സ്വാധീനിച്ചപ്പോൾ ‘ദി സോൾ ഒാഫ്​ അനാമിക ഇൻ ബ്ലാക്ക്​ ആൻഡ്​​ വൈറ്റ്​’ എന്ന ആൽബം രാഷ്​ട്രീയ പ്രമേയം കൊണ്ടാണ്​ ശ്രദ്ധിക്കപ്പെട്ടത്​. ഇതിലെ ആദ്യഭാഗ​െത്ത സജ്​നി... സജ്​നീ ഇനി വേറെയായ്​ കഴിയുന്നതാണെൻ വേദന’... എന്ന ഗാനമാണ്​ പ്രണയത്തി​​​െൻറ കാമുകീകാമുകന്മാർ നെഞ്ചേറ്റിയത്​.
ഫാഷിസത്തി​​​െൻറ ഭീതിപ്പെടുത്തുന്ന ഇരുട്ട്​ നിറച്ച കാലത്ത്​ എല്ലാ ശബ്​ദങ്ങളും തോക്കുകൾക്കു മുന്നിൽ പിടഞ്ഞുവീഴുന്ന ഒരു പ്രമേയം കൊണ്ടുവന്ന ആൽബമായിരുന്നു ഇത്​. അവസാന ഭാഗത്ത്​ സോ​ജാ രാജകുമാരീയിലേക്ക്​ എത്തു​േമ്പാൾ ഫാഷിസം വെടിവെച്ച്​ വീഴ്​ത്തിയ ശബ്​ദത്തെക്കുറിച്ചാണ്​ പറയുന്നത്​. ഇതി​​​െൻറ രാഷ്​ട്രീയം അന്ന്​ വേണ്ടത്ര കണ്ടിരുന്നില്ല. ഇന്ന്​ അത്​ പ്രസക്തമാവുകയാണ്​. അതൊരു യാഥാർഥ്യംപോലെ തോന്നുകയാണ്​’’ ^ഷഹബാസ്​​ പറഞ്ഞു.
ഒാരോ പാട്ടുകളും വ്യത്യസ്​തമാണ്​.
സമ്മിലൂനി... 
മരണമെത്തുന്ന നേരത്ത്​...
മകര കുളിർമഞ്ഞിലുലയുന്നൊരുതിർമുല്ല
മലരെ...
പ്രണയം നിറഞ്ഞ മനസ്സിൽനിന്ന്​ ഇൗണമായി ഒഴുകിയ ഗാനങ്ങൾ നിരവധിയാണ്​. വരയും വായനയും ചിന്തയും നിറഞ്ഞ പാട്ടുകാരനാണ്​ ഷഹബാസ്​​. മനസ്സിൽനിന്ന്​ മനസ്സിലേക്ക്​ ഒഴുകിപ്പരക്കുന്ന ധ്യാനമാണ്​ ഷഹബാസിന്​ പാട്ടുകൾ. അതിൽ വേർപാടും വേദനയുമുണ്ട്​. പ്രണയവും വിരഹവുമുണ്ട്​. ഇതെല്ലാം ചേർന്നാണ്​ ഷഹബാസ്​​ പാടുന്നത്​. പുരസ്​കാരത്തി​​​െൻറ സന്തോഷം നിറഞ്ഞ കോഴിക്കോട്​ മലാപ്പറമ്പ്​  ‘ശിവ’യിൽ അംഗീകാരത്തിനുള്ള നന്ദിവാക്ക്​ പറയാൻ പ്രേയസി അനാമികയും മകൻ അലൻ റൂമിയുമുണ്ട്​.

Show Full Article
TAGS:shahabaz aman playback singer Ghazal music music news malayalam news 
News Summary - Life of Playback Singer Shahabaz Aman -Music News
Next Story