Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറിൽ സിതാര പാടിയ "മഴവിൽ കാവിലെ" ഗാനമെത്തി

text_fields
bookmark_border
kinar
cancel

 കൊച്ചി: എം എ നിഷാദ് കഥയെഴുതി സംവിധാനം നിർവഹിച്ച ‘കിണർ'ലെ ഗാനം റിലീസ്​ ചെയ്​തു. സിതാര കൃഷ്ണകുമാർ ആലപിച്ച "മഴവിൽ കാവിലെ" എന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പ്രഭ വർമ്മയുടേതാണ്​ വരികൾ. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന 'കിണർ' തമിഴ് ഭാഷയിലും റിലീസ് ചെയ്യും. 'കേണി' എന്നാണ് തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  

ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, അനു ഹസൻ എന്നിവർ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. അൻവർ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാർ നായർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ബിജിബാലി​േൻറതാണ്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷൻസി​​െൻറ ബാനറിൽ സജീവ് പി കെയും ആൻ സജീവും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kinar Movie song release - Music news
Next Story