Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസാക്സഫോണിലെ ദേവസംഗീതം

സാക്സഫോണിലെ ദേവസംഗീതം

text_fields
bookmark_border
സാക്സഫോണിലെ ദേവസംഗീതം
cancel

പുല്ലാങ്കുഴലിൽ മാലി, ഷെഹനായിയിൽ ഉസ്താദ് ബിസ്മില്ലാഖാൻ, മൃദംഗത്തിൽ പാലക്കാട് മണി അയ്യർ തുടങ്ങിയവരെപോലെ സംഗീത ചരിത്രത്തിൽ സാക്സഫോണി​​​െൻറ പര്യായമായി അടയാളപ്പെട്ട പേരാണ് കദ്രി ഗോപാൽനാഥ്. മറ്റു സംഗീതോപകരണങ്ങൾ കൈകാര്യം ച െയ്യുന്ന പ്രമുഖർ നിരവധി ഉണ്ടെങ്കിലും സാക്സഫോണിൽ ദേവസംഗീത കലാകാരന്മാർ അധികമില്ല. അതു കൊണ്ടുതന്നെ കദ്രിക്കു പക രം കദ്രി മാത്രം.

1840 ൽ ​െബൽജിയംകാരനായ അഡോൾഫോ സാക്സ് ക്ലാർനെറ്റിൽനിന്ന്​ സാക്സഫോൺ രൂപകൽപനചെയ്തപ്പോൾ അതിൽ ഒര ിക്കലും ഇന്ത്യൻ സംഗീതം വിടരുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. ബാൻഡ് വാദ്യത്തിനും കരോൾ ഗാനത്തിനും മറ്റും ഉപയോഗ ിക്കാനുള്ള ഒരു സഹ ഉപകരണം മാത്രമായിരുന്നു സാക്സ് ലക്ഷ്യമിട്ടത്. എന്നാൽ, ഈ ഉപകരണത്തിൽനിന്ന് ശങ്കരാഭരണവും മോഹനവ ും കല്യാണിയും പിറക്കുമെന്നും പഞ്ചരത്ന കീർത്തനങ്ങളും ഇന്ത്യൻ ക്ലാസിക്കുകളും അനായാസമായി ഒഴുകുമെന്നും ലോകത്തി നു കാണിച്ചു കൊടുത്ത സംഗീതജ്ഞനായിരുന്നു ഒക്ടോബർ 11ന് വിടവാങ്ങിയ പത്മശ്രീ ജേതാവ്​ ഡോ. കദ്രി ഗോപാൽനാഥ്

മംഗളൂര ുവിലെ കദ്രി ഗ്രാമത്തെ പേരിനൊപ്പം ചേർത്ത്​ സംഗീതാദ്രിയുടെ പടവുകൾ കയറി ലോകത്തെ വിസ്മയിപ്പിച്ച ഗോപാൽനാഥ് 1974ലാണ ് സാക്സഫോണിൽ കർണാടകരാഗങ്ങൾ വഴങ്ങുമെന്ന് തെളിയിച്ചത്. പിന്നീട് കണ്ടത് സാക്സഫോണി​​​െൻറ പര്യായമായി കദ്രി മാറുന്ന വിസ്മയക്കാഴ്ചയായിരുന്നു. സംഗീതജ്ഞൻ ടി.വി. ഗോപാലകൃഷ്ണൻ ഉൾപ്പെടെ പ്രമുഖരുടെ ശിഷ്യത്വവും കഠിനാധ്വാനവും കലാകാരന് അവശ്യം വേണ്ട വിനയവും സമന്വയിച്ചപ്പോൾ കദ്രി ഗോപാൽനാഥ് ഔന്നത്യത്തി​​​െൻറ പടവുകൾ കയറി സാക്സഫോൺ ചക്രവർത്തിയായി.

kadri-2-201019.jpg

പാരമ്പര്യത്തി​​​െൻറ തണലിലാണ് ഗോപാൽനാഥ് സംഗീത ലോകത്ത്​ പിച്ചവെച്ചത്. പിതാവ് തനിയപ്പ പേരുകേട്ട നാഗസ്വരവിദ്വാനായിരുന്നു. മകനെ നാഗസ്വര കലാകാരനാക്കണമെന്നാണ് പിതാവ് തീരുമാനിച്ചത്. എന്നാൽ ,ഗോപാലൻ തെരഞ്ഞെടുത്തത് മറ്റൊരുപകരണം. മൈസൂർ കൊട്ടാരത്തിൽ വെച്ചാണ് ഒരാൾ നാഗസ്വരത്തോട് സാമ്യമുള്ള മറ്റൊരുപകരണം വായിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉപകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതൊരു പാശ്ചാത്യ കുഴൽവാദ്യമാണെന്ന് പറഞ്ഞു കൊടുത്തു പിതാവ്. ആ വാദ്യോപകരണത്തിന് ഇന്ത്യൻ സംഗീതം വഴങ്ങില്ലെന്നും നാഗസ്വരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പിതാവ് ഉപദേശിച്ചു.

എന്നാൽ, ഭാവിയിൽ സാക്സഫോണി​​​െൻറ പര്യായമായി മാറാൻ ദൈവം തീർച്ചപ്പെടുത്തിയ ഗോപാൽനാഥ് പിതാവി​​െൻറ അഭിപ്രായം തള്ളിയത് സ്വാഭാവികം മാത്രം. അന്നെടുത്ത പ്രതിജ്ഞയായിരുന്നു കർണാടക സംഗീതത്തെ സാക്സഫോണിൽ പകർത്തുമെന്നത്. വൈകാതെ സാക്സഫോൺ വാങ്ങി അതു സാധ്യമാക്കി. ടി.വി. ഗോപാലകൃഷ്ണ​​​െൻറ കൂടെ ചെന്നൈയിൽ എത്തിയതോടെ സർഗാത്മകസഞ്ചാരത്തിന് വേഗം കൂടി. എങ്കിലും രണ്ടു പതിറ്റാണ്ടിലധികം നീണ്ട തപസ്യയിലൂടെയാണ് കദ്രി സാക്സഫോണിനെ മെരുക്കിയെടുത്തത്.

1994 ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ ബി.ബി.സിയുടെ നേതൃത്വത്തി​െല പ്രോമിനീഡ് കൺസേർട്ടിന് ക്ഷണം ലഭിച്ച പ്രഥമ കർണാടക സംഗീതജ്ഞൻ കദ്രി ഗോപാൽനാഥായിരുന്നു. അതിനു മു​േമ്പ മും​െബെയിൽ ലോകപ്രശസ്ത ജാസ് വിദഗ്​ധൻ ജോൺ ഹാൻഡിക്കൊപ്പം സാക്സഫോൺ വായിച്ചു. കദ്രിയുടെ കർണാടക സംഗീതവും ജോൺ ഹാൻഡിയുടെ പാശ്ചാത്യ സംഗീതവും ചേർന്ന​​േപ്പാൾ സമന്വയത്തി​​​െൻറ ദീപ്തഭാവം. ഇതിനു തുടർച്ചയായി വിവിധ ലോക രാഷ്​​ട്രങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചതോടെ ക​ദ്രിയുടെ പെരുമ ദേശാന്തരങ്ങളിലേക്ക് പടർന്നു.

കദ്രി സാക്സഫോൺ വായിക്കുമ്പോഴുള്ള അനുഭവം അഭൗമമാണ്​. സാക്സിൽനിന്നു പിറക്കുന്ന ഹരിവരാസനം സദസ്സ്​ ഏറ്റുപാടുന്നത് കാണാം. കേരളത്തിലെത്തിയാൽ കദ്രി ഹരിവരാസനവും കൃഷ്ണാ നീ ബേഗ​േനയും പാടാത്ത വേദികൾ വിരളം.

വർത്തമാനകാലത്തി​​​െൻറ സംഗീത പ്രതിഭ എ.ആർ റഹ്​മാൻ കദ്രിയുടെ സാക്സഫോൺ സിനിമയിൽ ഉപയോഗപ്പെടുത്തിയിരുന്നു. ഡ്യൂയറ്റ് എന്ന തമിഴ് പടത്തിലാണ് കദ്രി, റഹ്​മാൻ കൂട്ടുകെട്ടി​​​െൻറ തുടക്കം. ഈ ചിത്രത്തിലെ ‘അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി’ എന്ന ഗാനത്തിൽ കദ്രിയുടെ സാക്സഫോൺ ശബ്​ദവീചികൾ ഉണ്ട് എന്നത് പലർക്കും അറിയില്ല. അദ്ദേഹത്തി​​​​െൻറ പത്തോളം സിനിമയിൽ സഹകരിച്ചതായും കല്യാണവസന്തമാണ് റഹ്​മാന് ഇഷ്​ടപ്പെട്ട രാഗമെന്നും കദ്രി പറയാറുണ്ട്.

നാഗസ്വരവും സാക്സഫോണും കദ്രി ഒരുപോലെ കൈകാര്യം ചെയ്യാറുണ്ടെങ്കിലും സാക്സഫോണിനോടാണിഷ്​ടം. സാക്സഫോണിൽ വിസ്മയം വിരിയിക്കുമെന്നതിനൊപ്പം അസാധ്യമായത് സാധിപ്പിച്ചെടുത്ത സന്തോഷവും കാരണമാണ്. പയ്യന്നൂരിൽ പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ 23 വർഷവും തുരീയം സംഗീതോത്സവത്തി​​​െൻറ 15 വർഷങ്ങളിലും കദ്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതയെതുടർന്ന് ഈ വർഷം (2019) മാത്രമാണ് മാറിനിന്നത്. ●

Show Full Article
TAGS:kadri Saxophone music story 
News Summary - kadri divine musician in saxophone
Next Story