Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗായകന്‍ ബഡ്ഡി ഗ്രകോ അന്തരിച്ചു

text_fields
bookmark_border
ഗായകന്‍ ബഡ്ഡി ഗ്രകോ അന്തരിച്ചു
cancel
ലോസ് ആഞ്ജലസ്: പ്രമുഖ ജാസ് ഗായകനും പിയാനോ വാദകനുമായ ബഡ്ഡി ഗ്രകോ (90) ചൊവ്വാഴ്ച ലാസ്വേഗാസില്‍ അന്തരിച്ചു. ബെന്നി ഗുഡ്മാനോടൊപ്പമായിരുന്നു ഗ്രകോ തന്‍െറ സംഗീതജീവിതം ആരംഭിച്ചത്. ഫിലാഡെല്‍ഫിയയില്‍ ജനിച്ച ഗ്രകോയെ അദ്ദേഹത്തിന്‍െറ 16ാം വയസ്സില്‍ ഗുഡ്മാന്‍െറ സംഗീതസംഘത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍, 20ാമത്തെ വയസ്സില്‍ അദ്ദേഹം ബാന്‍ഡില്‍നിന്ന് വിരമിച്ച് നിശാക്ളബുകളില്‍ സംഗീതമാലപിക്കാനാരംഭിച്ചു.  ‘ദ ലേഡി ഈസ് എ ട്രാംപ്’ എന്ന ഗാനമാണ് ഗ്രകോയുടെ പ്രശസ്തമായ പാട്ടുകളിലൊന്ന്. 1962ല്‍ പുറത്തിറങ്ങിയ പാട്ടിന്‍െറ ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jazz musician Buddy Greco dies at 90
Next Story