ലജ്ജാവതിയുടെ പാട്ടുകാരൻ ഇനി ഡോ. ജാസി ഗിഫ്റ്റ് 

20:54 PM
24/07/2019
Jassie-gift-24719.jpg

കോഴിക്കോട്: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ഇനി വെറും ജാസി ഗിഫ്റ്റല്ല. തത്വശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കിയതോടെ ഇനിമുതൽ ഡോ. ജാസി ഗിഫ്റ്റാണ് മലയാളത്തിന്‍റെ പ്രിയ പാട്ടുകാരൻ. 'ദ ഫിലോസഫി ഓഫ് ഹാർമണി ആൻഡ് ബ്ലിസ് വിത്ത് റെഫറൻസ് ടു അദ്വൈത ആൻഡ് ബുദ്ധിസം' എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂർത്തിയാക്കിയത്. 

2004ൽ പുറത്തിറങ്ങിയ ഫോർ ദ പീപ്പിൾ എന്ന സിനിമയിലെ പാട്ടുകളിലൂടെയാണ് ജാസി ഗിഫ്റ്റ് മലയാള സിനിമ സംഗീത മേഖലയിൽ ശ്രദ്ധേയനായത്. ലജ്ജാവതിയേ... എന്നു തുടങ്ങുന്ന പാട്ട് മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ പാട്ടുകളിലൊന്നായി. 

പിന്നീട്, റെയ്ന്‍ റെയ്ന്‍ കം എഗെയിന്‍, ഡിസംബര്‍, എന്നിട്ടും, ശംഭു, ബല്‍റാം വേഴ്സസ് താരാദാസ്, അശ്വാരൂഢന്‍, പോക്കിരി രാജാ, ത്രീ ചാര്‍ സോ ബീസ്, ചൈനാടൗണ്‍, ഫോര്‍ സ്റ്റുഡന്‍റ്സ് തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം പകര്‍ന്നു. മലയാളത്തെ കൂടാതെ തമിഴ്, തെലുഗു സിനിമകളിലും സജീവമാണ് ജാസി ഗിഫ്റ്റ്. 

Loading...
COMMENTS