Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപുറത്തിറങ്ങിയാൽ റൂമിൽ...

പുറത്തിറങ്ങിയാൽ റൂമിൽ പൂട്ടിയിട്ട്​ ഇൗ പാട്ട് നിർത്താതെ​ കേൾപ്പിക്കും; വെറൈറ്റി ശിക്ഷയുമായി പൊലീസ്​

text_fields
bookmark_border
പുറത്തിറങ്ങിയാൽ റൂമിൽ പൂട്ടിയിട്ട്​ ഇൗ പാട്ട് നിർത്താതെ​ കേൾപ്പിക്കും; വെറൈറ്റി ശിക്ഷയുമായി പൊലീസ്​
cancel

ന്യൂഡൽഹി: ലോക്​ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങി അലമ്പുണ്ടാക്കുന്നവർക്ക്​ ഇത്രയും കാലം നല്ല പൊരിഞ്ഞ അടിയായ ിരുന്നു ശിക്ഷ​. എന്നാൽ, അടി മടുത്ത ജയ്​പൂരിലെ പൊലീസുകാർ പുതിയ ​െഎഡിയയുമായി എത്തിയിരിക്കുകയാണ്​. ഇനി ലോക്​ഡൗ ൺ ലംഘിക്കുന്നവരെ ഒരു റൂമിൽ കൊണ്ടുപോയി ഇരുത്തി നിരന്തരം ഒരു പാട്ട്​ തന്നെ കേൾപ്പിക്കുമെന്ന്​ ജയ്​പൂർ പൊലീസ ്​ അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

സമീപകാലത്ത്​ ഏറെ വിവാദം സൃഷ്​ടിച്ച മസാക്കലി 2.0 എന്ന പാട്ടായിരിക്കും കേൾപ്പിക്കുക. സംഗീത പ്രേമികൾ ഏറെ വിമർശനം ഉന്നയിച്ച ഗാനമാണ്​ മസാക്കലി 2.0. 2006ൽ പുറത്തിറങ്ങിയ ഡൽഹി 6 എന്ന ഹിറ്റ്​ ചിത്രത്തിന്​ വേണ്ടി എ.ആർ റഹ്​മാൻ സംഗീതം നൽകിയ ഗാനമാണ്​ മസാക്കലി. അതി​​​​െൻറ റീമിക്​സ്​ വേർഷനും ച ിലർ അസഹനീയമെന്ന്​ അഭിപ്രായപ്പെട്ടതുമായ മസാക്കലി 2.0 നിരന്തരം കേൾപ്പിക്കുമെന്നാണ്​ ​ജയ്​പൂർ പൊലീസി​​​​െൻറ ഭീ ഷണി.

‘നിങ്ങൾ അനാവശ്യമായി പുറത്തിറങ്ങി നടന്നാൽ ഞങ്ങൾ ഒരു റൂമിൽ കൊണ്ടുപോയി അടച്ചിട്ട്​ മസാക്കലി 2.0 നിരന്ത രം കേൾപ്പിക്കും..’ -ഇങ്ങനെയായിരുന്നു ട്വീറ്റ്​. കൂടെ ചിരിപടർത്തുന്ന ഒരു കാർട്ടൂണും നൽകിയിട്ടുണ്ട്​.

എന്തായാലും പൊലീസി​​​​െൻറ തമാശ സമൂഹ മാധ്യമങ്ങൾ നന്നായി ആഘോഷിക്കുന്നുണ്ട്​. എ.ആർ റഹ്​മാൻ അടക്കം എടുത്തിട്ട്​ കൊട്ടിയ തനിഷ് ബാഗ്​ചിയുടെ കുപ്രസിദ്ധ റീമിക്​സ്​ വീണ്ടും ട്രോളർമാർ എറ്റെടുത്തു തുടങ്ങിയിരിക്കുന്നു. സിദ്ധാർഥ്​ മൽഹോത്രയും താര സുതരിയയും അഭിനയിച്ച ഗാനം തുള്‍സി കുമാറും സാഷെ ടണ്‍ഡനുമാണ് പാടിയിരിക്കുന്നത്.

പാട്ട്​ ഇറങ്ങിയതിന്​ പിന്നാലെ റഹ്​മാൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ വൈറലായിരുന്നു. ‘എല്ലാവരും ഒറിജിനൽ മസാക്കലി കാണണം’ എന്നായിരുന്നു​​ റഹ്​മാ​​​​​​െൻറ ആഹ്വാനം. ‘കുറുക്കുവഴികളില്ലാതെ ശരിയായ രീതിയിൽ തയാറാക്കിയ ഗാനമാണത്​​. ഉറക്കമില്ലാത്ത രാത്രികൾ. 200ലധികം സംഗീതജ്ഞർ, എഴുതിയും തിരുത്തിയും തലമുറകളോളം നിലനിൽക്കുന്ന സംഗീതത്തിനായി 365 ദിവസത്തെ ക്രിയാത്മകമായ പ്രവർത്തനം’ -അദ്ദേഹം പറഞ്ഞു. സംവിധായകൻ, സംഗീതജ്ഞൻ, ഗാന രചയിതാവ്​ എന്നിവരടങ്ങിയ ടീമും അവരെ പിന്തുണച്ച താരങ്ങളുടേയും ഡാൻസ്​ ഡയറക്​ടറുടേയും അണിയറപ്രവർത്തകരുടേയും കഠിനാധ്വാനമാണ്​ ആ ഗാനമെന്നും റഹ്​മാൻ കൂട്ടിച്ചേർത്തു.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lock downmasakali 2.0
News Summary - Jaipur Police Warning To Lockdown Violators-music news
Next Story