Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightആനന്ദ്​ജി, പൽ പൽ ദിൽ...

ആനന്ദ്​ജി, പൽ പൽ ദിൽ കെ പാസ്​ ആപ്​ രഹ്​തെ ഹെ

text_fields
bookmark_border
ആനന്ദ്​ജി, പൽ പൽ ദിൽ കെ  പാസ്​ ആപ്​ രഹ്​തെ ഹെ
cancel
camera_alt????????? ???????? ??????????? ??????????????

നാല്​ പതിറ്റാണ്ടോളം ബോളിവുഡ്​ ഹിറ്റ്​ ഗാനങ്ങളുടെ ‘ഇരട്ടപ്പേര്​’ ആയിരുന്നു കല്യാൺജി ആനന്ദ്​ജി. പ്രണയം, വിര ഹം, സന്തോഷം, ഹാസ്യം തുടങ്ങി സകല മൂഡിലുമുള്ള ഹിറ്റ്​ ഗാനങ്ങളുടെ വസന്തം തീർത്തു സഹോദരങ്ങളായ ഈ സംഗീത സംവിധായക ജ ോഡി. 1958 മുതൽ 1994 വരെ നീണ്ട സംഗീതയാ​ത്രയിൽ 250ഓളം സിനിമകളിൽ ‘സംഗീതം- കല്യാൺജി ആനന്ദ്​ജി’ എന്ന ടൈറ്റിൽ തെളിഞ്ഞു.

മ േരാ ജീവൻ കോറാ കാഗസ്​, ഖയ്​കെ പാന്​ ബനാറസ്​ വാലാ, ലൈല ഒ ലൈല, ആപ്​ ജൈസ കോയി മേരെ സിന്ദഗി മേം ആയേ, മേരേ അംഗനേ മേം തുമ ാരാ ക്യാ കാം ഹേ, ഡം ഡം ഡിഗാ ഡിഗാ മോസം ഭീഗാ ഭീഗാ, ക്യാ ദേഖ്​തേ ഹോ, നീലെ നീലെ അംബർ പർ, ഓ സാഥി രേ തേരേ ബിനാ ഹി ക്യാ ജീന ത ുടങ്ങി ഹിറ്റുകളുടെ പെരുമഴ തീർത്തു ഇവർ. മുഹമ്മദ്​ റഫി, കിഷോർ കുമാർ, മന്നാഡേ, മുകേഷ്​, ലത മ​ങ്കേഷ്​കർ, ആഷാ ഭോസ്​ല െ തുടങ്ങിയ അന്നത്തെ പ്രമുഖ ഗായകരുടെ കേട്ടുപതിഞ്ഞ ശബ്​ദവും അൽക യാഗ്​നിക്​, സാധന സർഗം, സുനീധി ചൗഹാൻ തുടങ്ങിയ പുത ുമുഖങ്ങളുടെ പുതുശബ്​ദവും ഒരേപോലെ ഹിറ്റ്​ ആക്കുന്നതിൽ ഇവർ വിജയം കണ്ടു.

2003ൽ കല്യാൺജി ഗാനസ്​മൃതികളിൽ അനശ്വര നായി ഈ ലോകത്തോട്​ വിട പറഞ്ഞെങ്കിലും സംഗീത പരിപാടികളുമായി 86ാം വയസ്സിലും സജീവമാണ്​ ആനന്ദ്​ജി. ഇതോടകം ലോകത്ത ിൻെറ വിവിധ ഭാഗങ്ങളിൽ അയ്യായിരത്തിലേറെ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്​. ‘പ്രധാനമായും ജീവകാരുണ്യ പ്രവർ ത്തനങ്ങളുടെ ഫണ്ട്​ ശേഖരണത്തിനായാണ്​ പരിപാടികൾ നടത്തിയിട്ടുള്ളത്​. ഞങ്ങളുടെ പിതാവ്​ വീർജി ഷായുടെ ആഗ്രഹ സഫലീക രണത്തിനായിട്ടായിരുന്നു അത്​. സമൂഹം നിങ്ങൾക്ക്​ ഒരുപാട്​ സൗഭാഗ്യങ്ങൾ തന്നു, തിരിച്ച്​ അവർക്കു വേണ്ടിയും എന്തെ ങ്കിലും ചെയ്യേണ്ടത്​ നിങ്ങളുടെ കടമയാണ്​ എന്ന്​ ​അദ്ദേഹം എപ്പോഴും പറയുമായിരുന്നു’. കേരളത്തിൽ ആദ്യമായി സംഗീത പരിപാടി അവതരിപ്പിക്കാൻ കോഴിക്കോട്​ എത്തിയ ആനന്ദ്​ജി ‘മാധ്യമം ഓൺലൈനു’മായി മനസ്സ്​ തുറക്കുന്നു.

സാ​ങ്കേതികത ഇന്ത്യൻ സംഗീതത്തിൻെറ പ്രചാരം വർധിപ്പിച്ചു, പൂർണത നശിപ്പിച്ചു

സാ​ങ്കേതികത വളർന്നപ്പോൾ ഇന്ത്യൻ സംഗീതത്തിൻെറ പ്രചാരം വർധിച്ചെങ്കിലും പൂർണതയും മൗലികതയുമെല്ലാം നശിച്ചതായാണ്​ എനിക്ക്​ തോന്നിയിട്ടുള്ളത്​. മെലഡിയെ ശബ്​ദം ഭരിക്കുകയാണ്​ ഇന്ന്​. പുതുതലമുറക്ക്​ ബഹളം ഇഷ്​ടമാകുമെങ്കിലും ഈ അമിത ശബ്​ദം ഒരുപാട്​ നേരം കേൾക്കുക എന്നത്​ അസ്സഹനീയമാണ്​. റൊമാൻറിക്​, മെലഡി, ദുഃഖം, ഭജൻ... പാട്ടിൻെറ മൂഡ്​ എന്തുമാക​ട്ടെ ‘ഡാം ഡൂം’ ശബ്​ദം അതിലുണ്ടാകും.

സാ​ങ്കേതികത വളർന്നപ്പോൾ സർഗാത്​മകതയുടെ പൂർണത നഷ്​ടപ്പെട്ടു. ആ പൂർണത ഉണ്ടായിരുന്നത്​ കൊണ്ടാണ്​ 50കളിലേയും 60കളിലേയുമൊക്കെ ഗാനങ്ങൾക്ക്​ ഇന്നും ആസ്വാദകരുള്ളത്​. ഇന്ന്​ രാവിലെ ഇഷ്​ടപ്പെടുന്ന പാട്ട്​ ഉച്ചയോടെ മറക്കപ്പെടുന്ന അവസ്​ഥയാണ്​. ആത്​മാവിനും സമാധാനത്തിനും ഒത്തൊരുമക്കും ശാന്തതക്കും ഒക്കെ വേണ്ടിയാണ്​ സംഗീതം. ഇന്ന്​ ശാന്തത എന്ന ഘടകം സംഗീതത്തിൽ ഇല്ലാതായി.

എ.ആർ. റഹ്​മാന്​ മുമ്പും ഇന്ത്യൻ സംഗീതത്തിന്​ ആഗോള അംഗീകാരം ലഭിച്ചിരുന്നു

ഇന്ന്​ ഇന്ത്യൻ സംഗീതത്തിലെ പരീക്ഷണങ്ങൾ സെക്കൻഡുകൾ കൊണ്ട്​ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്​. രണ്ട്​ കൊല്ലം കഴിഞ്ഞുള്ള ആസ്വാദകരെ മുന്നിൽക്കണ്ട്​ വേണമായിരുന്നു ഞങ്ങൾ സംഗീതം ചെ​േയ്യണ്ടിയിരുന്നത്​. കാരണം, പാട്ടുകൾ ആദ്യം റെക്കോർഡ്​ ചെയ്യുമെങ്കിലും സിനിമ ഇറങ്ങുക രണ്ട്​ വർഷം കഴിഞ്ഞായിരിക്കും. പാട്ടുകൾ കേൾക്കാൻ സംവിധാനങ്ങൾ കുറവായിരുന്നതിനാൽ പാട്ടിനായി ആളുകൾ കാത്തിരുന്നിരുന്ന കാലമായിരുന്നു അത്​. ഇന്ന്​ ആ കാത്തിരിപ്പിൻെറ ആവശ്യമില്ല.

എ.ആർ. റഹ്​മാന്​ ഓസ്​കർ ഒക്കെ ലഭിച്ച ശേഷം ഇന്ത്യൻ സിനിമ സംഗീതം ആഗോള ശ്രദ്ധ നേടിയെന്നത്​ ശരിയാണ്​. പക്ഷേ, അതിന്​ മുമ്പും പണ്ഡിറ്റ്​ രവിശങ്കറിലൂടെയും ഉസ്​താദ്​ സാക്കിർ ഹുസൈനിലൂടെയുമൊക്കെ ഇന്ത്യൻ സംഗീതം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരുന്നു എന്നത്​ വിസ്​മരിച്ചുകൂട.

റീമിക്​സുകാർ പാട്ടുകൾ ഉപയോഗിക്കുന്നത്​ അറിയിക്കുകയെന്ന മര്യാദയെങ്കിലും പാലിക്കണം

ഞങ്ങളുടേതടക്കം നിരവധി ഹിറ്റുകൾ റീമിക്​സ്​ ചെയ്​ത്​ ഉപയോഗിക്കുന്നത്​ കാണാറുണ്ട്​. ‘ഡോൺ’ പുനർനിർമിച്ചപ്പോൾ ‘ഖായ്​കെ പാന്​ ബനാറസ്​ വാല’ ഉപയോഗിച്ചിരുന്നു. എന്നാൽ, സിനിമയിൽ മറ്റൊരു സംഗീത സംവിധായക ത്രയത്തിൻെറ പേരാണ്​ ഉപയോഗിച്ചത്​. പേര്​ നൽകിയില്ലെങ്കിലും സാരമില്ല, അത്​ ഉപയോഗിക്കുകയാണ്​ എന്ന്​ അറിയിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു.

വിവിധ സംഗീത ശാഖകളിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ട്​ ഈണം നൽകുന്നതും ഒരുപാട്ട്​ അതേപടി ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്​. അറബിക്​ (ലൈല ഓ ലൈല), വിവിധ നാടോടി സംഗീതം (മേരേ ദേശ്​ കി ധർതി, മേരേ അംഗനേ മേ) എന്നിവയിൽ നിന്നൊക്കെ പ്രചോദനമുൾക്കൊണ്ട്​ ഞങ്ങൾ സംഗീതം നൽകിയിട്ടുണ്ട്​. അതത്​ പ്രദേശത്തെ ആളുകളുടെ മനസിൽ ഇടംപിടിച്ച സംഗീതമായതിനാൽ അവക്കൊക്കെ ഇന്നും ആസ്വാദകരുമുണ്ട്​.

യേശുദാസുമായി സഹകരിക്കുന്നതിന്​ തടസ്സം നിന്നത്​ ഭാഷയും ദൂരവും

ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനായ യേശുദാസിനൊപ്പം വിരലിലെണ്ണാവുന്ന ഗാനങ്ങളേ ചെയ്​തിട്ടുള്ളൂ. ആ സഹകരണത്തിന്​ തടസ്സം നിന്നത്​ ഭാഷയും ദൂരവുമാണ്​. യേശുദാസിൻെറ ഹിന്ദി ഉച്​ഛാരണത്തിൽ ചില നേരിയ പിഴവുകൾ ഉണ്ടായിരുന്നു. പിന്നെ അദ്ദേഹം ദക്ഷിണേന്ത്യൻ സിനിമകളിൽ പാടുന്നതിൻെറ തിരക്കിലുമായിരുന്നു. പെട്ടന്ന്​ ഒരു റെക്കോർഡിങിന്​ വിളിച്ചാൽ ഇവിടെ നിന്ന്​ ബോംബെ വരെ എത്താനുള്ള ബുദ്ധിമുട്ടും ഒരു കാരണമായി. പക്ഷേ, അദ്ദേഹം ബോംബെയിൽ അവതരിപ്പിച്ച സംഗീത പരിപാടികളൊക്കെ കണ്ടിട്ടുണ്ട്​. മലയാളത്തിലാണ്​ പാടുന്നതെങ്കിലും അവ നന്നായി ആസ്വദിച്ചിട്ടുമുണ്ട്​.

അമിതാഭ്​ ബചനെ കൊണ്ട്​ പാടിപ്പിച്ചപ്പോൾ

നടൻ മാത്രമല്ല അമിതാഭ്​ ബചൻ അർപണബോധമുള്ള ഗായകൻ കൂടിയാണെന്ന്​ തെളിയിക്കുന്നതായിരുന്നു ‘മേരേ അംഗനേ മേ തുമാരാ ക്യാ കാം ഹേ’ എന്ന പാട്ടി​​​​​​െൻറ റെക്കോർഡിങ്​. സൂപർതാര പദവിയിലേക്ക്​ അദ്ദേഹം കടക്കുന്ന സമയമായിരുന്നു അത്​. ഇത്തരമൊരു പരീക്ഷണം നടത്താമെന്ന നിർദേശം സ്വീകരിക്കാൻ അദ്ദേഹം യാതൊരു വൈമനസ്യവും കാട്ടിയില്ല. ഏറെ ക്ഷമയോടെ പാട്ടിൻെറ ഓരോ തലവും പഠിക്കാൻ സമയം ക​ണ്ടെത്തി.

ഓർക്കസ്​ട്രയുമായി ചേർന്നുള്ള റെക്കോർഡിങ്​ ആയിരുന്നതിനാൽ അദ്ദേഹം ചെറിയ തെറ്റ്​ വരുത്തിയാൽ പോലും ആദ്യം മുതൽ എടുക്കണമായിരുന്നു. തെറ്റ്​ വന്നാലുടൻ ക്ഷമാപണവുമായി ഞങ്ങൾക്കരികിലെത്തും. പരിചയസമ്പന്നരായ ഗായകർക്കുപോലും തെറ്റുപറ്റുമെന്ന്​ പറഞ്ഞ്​ ഞങ്ങൾ ആശ്വസിപ്പിക്കും. അക്കാലത്തെ ഏറ്റവും ഹിറ്റ്​ ഗാനമായിരുന്നു അത്​. ​അമേരിക്കയിലും ലണ്ടനിലുമൊക്കെ ഞങ്ങൾ അമിതാഭുമായി ചേർന്ന്​ നടത്തിയ സംഗീത നിശകളിലെല്ലാം ഈ ഗാനമായിരുന്നു ​ൈഹലൈറ്റ്​.

‘സരസ്വതി ചന്ദ്ര’ (1968) എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകർക്കുള്ള ദേശീയ പുരസ്​കാരം ആദ്യമായി ഹിന്ദി സിനിമയിലേക്ക്​ എത്തിച്ചത്​ കല്യാൺജി-ആനന്ദജി ആണ്​. ‘ഹിമാലയ കി ഗോദ്​ മേം’ (1965) എന്ന സിനിമക്ക്​ സിനി മ്യൂസിക്​ ഡയറക്​ടേഴ്​സ്​ അസോസിയേഷൻ അവാർഡും ലഭിച്ചു. കിഷോർ കുമാർ അനശ്വരമാക്കിയ ‘മേരാ ജീവൻ കോറാ കാഗസി​’ലൂടെ ഏക ഫിലിംഫെയർ അവാർഡും (1974) നേടി. 1992ൽ ഇരുവരെയും രാജ്യം പദ്​മശ്രീ നൽകിആദരിച്ചു​. ഹിറ്റുകളുടെ തമ്പുരാക്കാന്മാരായിരുന്നിട്ടും ലത മ​ങ്കേഷ്​കർ അവാർഡും 2006ലെ ബി.എം.ഐ അവാർഡുമൊക്കെ നേടിയെങ്കിലും ‘ജനങ്ങളുടെ അംഗീകാരത്തേക്കാൾ വലിയ പുരസ്​കാരം​ ഇല്ലെ’ന്നാണ്​ ആനന്ദ്​ജിയുടെ നിലപാട്​.

‘എന്നെ മലയാളികൾക്ക്​ അറിയാമോ’ എന്ന മുഖവുരയോടെയാണ്​ ആനന്ദ്​ജി സംസാരം തുടങ്ങിയത്​. കേരളത്തിലെ ഹിന്ദി ഗാനപ്രേമികളുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന കല്യാൺജി-ആനന്ദ്​ജി ഗാനം കടമെടുത്ത്​ പറയ​ട്ടെ, ‘പൽ പൽ ദിൽ കെ
പാസ്​ ആപ്​ രഹ്​തെ ഹെ’ (ഓരോ നിമിഷവും നെഞ്ചോട്​ ചേർന്ന്​ നിങ്ങളുണ്ട്​)...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anandji
News Summary - Interview with music director Anandji-Music
Next Story