ജീവാംശമായെത്തിയ അംഗീകാരം

  • സംസ്​ഥാന ചലച്ചിത്ര ഗാനരചന പുരസ്​കാരം​ നേടിയ ബി.കെ. ഹരിനാരായണൻ സംസാരിക്കുന്നു

ബി.കെ. ഹരിനാരായണൻ

സംസ്​ഥാന ചലച്ചിത്ര അവാർഡ്​ പ്രഖ്യാപിക്കു​േമ്പാൾ മികച്ച ഗാനരചയിതാവിനുള്ള പുരസ്​കാരം ബി.കെ. ഹരിനാരയാണന്​ എന്ന വാർത്ത ചലച്ചിത്ര പ്രേമികൾക്ക്​ ഒട്ടും അവിചാരിതമായി തോന്നിയിട്ടില്ല. കാരണം, കഴിഞ്ഞ വർഷം വരികൾ കൊണ്ട്​  ശ്രദ്ധിക്കപ്പെട്ട ഒട്ടുമിക്ക പാട്ടുകളും എഴുതിയത്​ ഇൗ ചെറുപ്പക്കാരനായിരുന്നു. മികച്ച നടനുള്ള പുരസ്​കാരം സൗബിൻ സാഹിറും ജയസൂര്യയും പങ്കിടു​മ്പോഴും മികച്ച സ്വഭാവ നടനായി ജോജ​ു​ ജോർജിനെ തെരഞ്ഞെടുക്കുമ്പോഴും അവർക്ക്​ പുരസ്​കാരങ്ങൾ കിട്ടിയ ചിത്രത്തിലെ പാട്ടുകൾ രചിച്ചത്​ ഹരിനാരായനായിരുന്നു എന്നൊരു സവിശേഷതയുണ്ട്​. ‘സുഡാനി ഫ്രം നൈജീരിയ’, ‘ക്യാപ്​റ്റൻ’, ‘ജോസഫ്​’ മൂന്നിലും ഹരിയുടെ വരികളാണ്​...

‘തീവണ്ടി’യിലെ ‘ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ..’ ജോസഫിലെ ‘കണ്ണെത്താ ദൂരം നീ മായുന്നു, ഏതേതോ തീരങ്ങളിൽ...’ എന്നീ പാട്ടുകൾക്കാണ്​ ഹരിനാരായണന്​ പുരസ്​കാരം ലഭിച്ചത്​.

ഹരിനാരായണൻ ‘മാധ്യമം.കോമുമായി സംസാരിക്കുന്നു..

അവാർഡ്​ പ്രതീക്ഷിച്ചിരുന്നോ എന്ന പതിവു ചോദ്യം തന്നെ ഹരിയോട്​ ചോദിക്ക​െട്ട...?
= ഒട്ടും പ്രതീക്ഷിച്ചില്ലെന്ന്​ പറഞ്ഞാൽ ഭംഗിവാക്കായി തോന്നരുത്​. ശരിക്കും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിൽ ഒരു മരം വെട്ടിക്കൊണ്ടിരിക്കുന്നിടത്തായിരുന്നു ഞാൻ. അമ്മയാണ്​ വന്ന്​ പറഞ്ഞത്​ ‘ദേ, ഹരിയേ നിനക്ക്​ അവാർഡ്​..’ എന്ന്​. പിന്നെ പലയിടത്തുനിന്നും സുഹൃത്തുക്കളൊക്കെ വിളിച്ച്​ പറഞ്ഞപ്പോൾ വിശ്വാസമായി. ഇതിനു മുമ്പ്​ 1983 എന്ന സിനിമയിലെ ‘ഒാലഞ്ഞാലിക്കുരുവീ..’ എന്ന പാ​െട്ടാക്കെ വന്ന സമയത്ത്​ അവാർഡ്​ കിട്ടുമെന്ന്​ പലരും പറഞ്ഞിരുന്നു. ഇത്തവണ കൂടുതൽ ചിത്രങ്ങൾക്ക്​ പാ​െട്ടഴുതിയ വർഷമാണ്​. എന്നാലും അവാർഡൊക്കെ കിട്ടുമെന്ന്​ കാര്യമായ പ്രതീക്ഷയൊന്നുമില്ലായിരുന്നു.

എങ്ങനെയാണ്​ പാ​െട്ടഴുത്തിലേക്ക്​ വരുന്നത്​..?

 ചെറുപ്പം മുതലേ കവിതയിലായിരുന്നു കമ്പം. 2010ൽ ​ ‘ത്രില്ലർ എന്ന സിനിമയ്​ക്ക്​ പാ​െട്ട​ഴുതിയതാണ്​ തുടക്കം. കവിതയൊക്കെയായി നടക്കുന്ന കാലത്ത്​ തികച്ചും അവിചാരിതമയായി ഉണ്ണി നമ്പ്യാർ എന്ന സുഹൃത്തി​​​െൻറ മ്യൂസിക്​ ആൽബത്തിനായി പാ​െട്ടഴുതാൻ അവസരമുണ്ടായി. അതൊരു സൗഹൃദക്കൂട്ടായ്​മയായിരുന്നു. അതിലൊരു സുഹൃത്തായ ജയകുമാറാണ്​ ബി. ഉണ്ണികൃഷ്​ണനെ പരിചയപ്പെടുത്തിയത്​. ധരൻ എന്ന സംഗീത സംവിധായകൻ തന്ന ട്യൂണിന്​ അനുസരിച്ച്​ അഞ്ച്​ പാട്ടുകൾ എഴുതി.

അതിനു ശേഷം ​ഗ്രാൻഡ്​ മാസ്​റ്റർ, അന്നും ഇന്നും എന്നും, ​െഎ.ലവ്​.മി തുടങ്ങിയ സിനിമകൾക്കൊക്കെ എ​​ഴുതി. 1983ലെ ‘ഒാലഞ്ഞാലി കുരുവി..’ എന്ന പാട്ട്​ ഏറെ ​ശ്രദ്ധിക്കപ്പെട്ടു. പിന്നീട്​ തുടർച്ചയായി നല്ല പാട്ടുകൾ ചെയ്യാൻ കഴിഞ്ഞു.

 2018 ഹരിയുടെ തിരക്കേറിയ വർഷമായിരുന്നു...?
= അതെ. സുഡാനി ഫ്രം നൈജീരിയ, ഞാൻ പ്രകാശൻ, ക്യാപ്​റ്റൻ, പരോൾ, കാർബൺ, ഹേയ്​ ജൂഡ്​, അരവിന്ദ​​​െൻറ അതിഥികൾ, തീവണ്ടി, ഒരു കുട്ടനാടൻ ബ്ലോഗ്​, ചാലക്കുടിക്കാരൻ ചങ്ങാതി, ജോസഫ്​ തുടങ്ങി കുറേ​യേറെ ചിത്രങ്ങളുണ്ടായിരുന്നു.

2019 ഉം ഒരു ഹരിവർഷമാണോ..?
= നിരവധി പാട്ടുകൾ ഇക്കുറിയുമുണ്ട്​. മമ്മുട്ടി നായകനാകുന്ന ‘മധുരരാജ’, കമലി​​​െൻറയും പ്രിയദർശ​​​െൻറയും ചിത്രങ്ങൾ, ദിലീപി​​​െൻറ ചിത്രം തുടങ്ങി ഇൗ വർഷവും സജീവമാണ്​.

കുന്ദംകുളത്തിനടുത്ത്​ അക്കിക്കാവാണ്​ ഹരിയുടെയും നാട്​. തൊട്ടടുത്താണ്​ മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും ശ്രദ്ധേയനായ പാ​െട്ടഴ​ുത്തുകാരൻ റഫീഖ്​ അഹമ്മദ്​. റഫീഖ്​ അഹമ്മദുമായുള്ള ബന്ധം എങ്ങനെയാണ്​...?
= ഞാൻ ആദ്യം കാണുന്ന പാ​െട്ടഴുത്തുകാരനാണ്​ റഫീഖിക്ക.  ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത്​ അദ്ദേഹം ആരോഗ്യവകുപ്പിൽ ജോലി ചെയ്യുകയാണ്​. ശ്യാമപ്രസാദിൻറെ സീരിയലിലെ ‘മൺവീണയിൽ മഴ ശ്രുതിയുണർത്തി..’ , ‘രാക്കിളി തൻ വഴിമറയും നോവിൻ പെരുമഴക്കാലം..’, ‘അന്തിനിലാവി​​​െൻറ തൊട്ടിലിലാടി..’ ‘പറയാൻ മറന്ന പരിഭവങ്ങൾ..’ ഇതൊക്കെ എഴുതിക്കഴിഞ്ഞ്​ നിൽക്കുന്ന മനുഷ്യനാണ്​ ചോറും പാത്രവുമൊക്കെ തൂക്കി നടന്നുപോകുന്നത്​.
എൻറെ ചെറിയച്ഛ​​​െൻറ സുഹൃത്തായിരുന്നു അദ്ദേഹം. ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നത്​ റോയൽ ആശുപത്രിയിൽ വെച്ചാണ്​. ചെറിയമ്മയ്​ക്ക്​ പ്രസവത്തിന്​ ബ്ലഡ്​ കൊടുക്കാൻ വന്നപ്പോൾ അദ്ദേഹമവിടെയുണ്ട്​. അദ്ദേഹത്തെ പോലൊരു പാ​െട്ടഴുത്തുകാരനാകണമെന്നൊക്കെ മോഹമുണ്ടായിരുന്നു..

പിന്നീട്​ റഫീഖിക്ക എൻറെ ജ്യേഷ്​ഠനെപോലെയായി. വഴികാട്ടിയും സുഹൃത്തുമൊക്കെയായി. രക്​തബന്ധത്തെക്കാൾ അടുപ്പമുള്ളവരായി. അതൊക്കെ വലിയൊരു ഭാഗ്യമാണ്​.

ഹരിനാരായണൻ ഹഫീഖ്​ അഹമ്മദിനൊപ്പം
 

മെലഡികളാണ്​ ഹരിയുടെ പാട്ടുകളിൽ ഏറെയും..?
= മലയാളികൾ എക്കാലവു​ം മെലഡി ഇഷ്​ടപ്പെടുന്നവരാണ്​. ഇന്നും നിലനിൽക്കുന്നതും മെലഡികളാണ്​. സിനിമയ്​ക്ക്​ മെലഡി മാത്രമേ എഴുതൂ എന്നൊരു നിർബന്ധമില്ല. സിനിമയുടെ സാഹചര്യത്തിനനുസരിച്ച്​ സംവിധായകനും സംഗീത സംവിധായകനും ആവശ്യപ്പെടുന്നത്​ എഴ​ുതുക. ‘ഒാലഞ്ഞാലിയും, ജീവാംശമായും, ചില്ലുറാന്തൽ വിള​ക്കേ..’യും എഴുതുന്ന പോലെ തന്നെയാണ്​ ‘തേച്ചില്ലേ പെണ്ണേ..’യും ‘എന്തൂട്ടാ ക്​ടാവേ...’യും ഒക്കെ എ​ഴുതുന്നത്​.

ഹരിനാരായണൻ സംഗീത സംവിധായകൻ ബിജിബാലിനൊപ്പം ‘അയ്യൻ’ എന്ന ആൽബത്തിൽ
 

പാട്ടിനിറങ്ങിയപ്പോൾ കവിത കൈവി​േട്ടാ...?
= ഹേയ്​... അതൊരിക്കലുമില്ല. കവിത വി​െട്ടടഖാരു കളിയുമില്ല. പാ​െട്ടഴുത്തിൽ നമുക്കൊരു ചട്ടക്കൂടുണ്ട്​. അതിനകത്തുനിന്നുവേണം എഴുതാൻ. എന്നാൽ, കവിതയിൽ നമുക്കു മുന്നിൽ ചട്ടക്കൂടുകളൊന്നുമില്ല. ഇപ്പോഴും കവിത കൂടെത്തന്നെയുണ്ട്​. ആ കവിതയെ പാട്ടിലേക്ക്​ കൊണ്ടുവരാനാണ്​ ശ്രമിക്കാറുള്ളത്​...

Loading...
COMMENTS