‘കാതോടുകാതോരം..’, ‘ഹൃദയരാഗതന്ത്രിമീട്ടി’, ‘നിലാവിന്‍െറ പൂങ്കാവില്‍’, ‘പാടാം ഞാനാഗാനം’, ‘സായംസന്ധ്യതന്‍ വിണ്‍കുങ്കുമം...’ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങള്‍ പാടിയത് ലതികയാണെന്ന് പുതുതലമുറയെ പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അങ്ങനെ കേരളം മറന്നിട്ടില്ളെങ്കിലും ചിലരെങ്കിലും മറന്നുപോകുന്ന കാലത്താണ് 16 വര്‍ഷത്തെ ഇടവേളക്കുശേഷം പ്രിയ ഗായിക തിരിച്ചുവരവ് നടത്തുന്നത്.
പാലക്കാട് ചെമ്പൈ സംഗീത കോളജിലും തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളജിലും ദീര്‍ഘകാലം അധ്യാപികയായിരുന്നു ലതിക. പാട്ടുകാലത്തിന് വിടകൊടുത്താണ് 1989ല്‍ ടീച്ചര്‍ സംഗീതം പഠിപ്പിക്കലിലേക്കത്തെിയത്. എന്നാല്‍ അവിടെ സേവനം മതിയാക്കി ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥയായി കോളജിന്‍െറ പടിയിറങ്ങിയപ്പോഴാണ് വീണ്ടും സിനിമാ ലോകം ക്ഷണിക്കുന്നത്, അതും ശിഷ്യരുടെ രൂപത്തില്‍. കോളജില്‍ പഠിക്കുന്ന കാലത്തേ ഷോര്‍ട് ഫിലിമുകള്‍ എടുത്തിരുന്ന ജോണ്‍പോള്‍ സംവിധായകനായപ്പോള്‍ സ്വന്തം സിനിമയില്‍ പാടാന്‍ ടീച്ചറെയാണ് ക്ഷണിച്ചത്. പ്രശസ്തഗായികയും ഒട്ടേറെ ഗാനങ്ങള്‍ പാടുകയും ചെയ്തിട്ടുള്ള ഗുരുനാഥയുള്ളപ്പോള്‍ അതാണ് യഥാര്‍ത്ഥ വഴിയെന്ന ശിഷ്യന്‍െറ തിരിച്ചറിവില്‍ നിന്നാണ് ‘ഗപ്പി’ എന്ന ചിത്രത്തിലൂടെ ലതിക ടീച്ചറുടെ രണ്ടാം വരവ്. സംഗീതസംവിധാനം നിര്‍വഹിച്ചതും മറ്റൊരു ശിഷ്യനായ വിഷ്ണു വിജയ്. പുല്ലാങ്കുഴല്‍ വിദഗ്ധനുമാണ് വിഷ്ണു. രണ്ടുപേരുംകൂടി സ്വന്തം ടീച്ചറെ വിളിച്ചപ്പോള്‍തന്നെ ടീച്ചര്‍ക്ക് മനം നിറഞ്ഞു. സിനിമ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍േറതാണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി. ടീച്ചറുടെ മകന്‍െറ 25ാം പിറന്നാള്‍ ദിനമായ ഓഗസ്റ്റ് അഞ്ചിനാണ് ടീച്ചര്‍ പാടിയ ചിത്രം ‘ഗപ്പി’ റിലീസായതെന്നത് കൂടുതല്‍ സന്തോഷം പകര്‍ന്നു. റഫീക് അഹമ്മദിന്‍െറ വരികള്‍ മനോഹരമായ സംഗീതത്തില്‍ പാടിയതോടെ അതിലേറെ സന്തോഷം. ‘അതിരലിയും കരകവിയും പ്രവാഹമായ്...’ എന്നഗാനം മലയാളം ഏറ്റുവാങ്ങി.
പാടിയ ഗാനങ്ങളില്‍ യുഗ്മഗാനങ്ങള്‍ ഏറെയുള്ള ലതികയുടെ പുതിയ ഗാനവും യുഗ്മഗാനമാണ്. വിജയ് യേശുദാസിനൊപ്പമാണ് പാടിയത് എന്നത് മറ്റൊരപൂര്‍വത കൂടി ടീച്ചറുടെ ജീവിതത്തില്‍ സമ്മാനിച്ചു. കാരണം ലതിക ടീച്ചറുടെ പിന്നണിഗാന ജീവിതത്തിലെ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന അതേ സമയത്തുതന്നെയാണ് ഈ ഗാനവും പുറത്തിറങ്ങുന്നത്. അതും ആദ്യഗാനം ഒപ്പം പാടിയ മഹാനായ ഗായകന്‍ യേശുദാസിന്‍െറ മകനുമൊത്തുള്ള യുഗ്മഗാനം. ഇങ്ങനെ എന്തുകൊണ്ടും നന്‍മയുള്ള വര്‍ഷമാണിത്. 16 വയസ്സുള്ളപ്പോള്‍ ഒപ്പം നിര്‍ത്തി സ്റ്റുഡിയോയില്‍ പാടാന്‍ ധൈര്യം പകര്‍ന്നത് സാക്ഷാല്‍ യേശുദാസ്.
ഈ ഗാനത്തിന് മുമ്പുതന്നെ ടീച്ചര്‍ ഒരു രണ്ടാം വരവ് നടത്തിയിരുന്നു ‘സൂര്യപ്രഭം’ എന്ന ചിത്രത്തിലൂടെ. കൂടാതെ ‘പി.കെ റോസി’ എന്ന ചിത്രത്തിനുവേണ്ടിയും മറ്റൊരു ഗാനം പാടി. കക്കാരിശിനാടകത്തിന്‍െറ പാട്ടാണ് വ്യത്യസ്തമായ രീതിയില്‍ പാടിയത്. എന്നാല്‍ ആദ്യം പുറത്തിറങ്ങിയത് ഗപ്പിയിലെ ഗാനങ്ങളാണ്.
കൊല്ലത്തുനിന്ന് ചെന്നെയില്‍ താമസമാക്കി അവിടത്തെന്നെ സംഗീതം പഠിച്ച് നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയയായി നില്‍ക്കുന്ന കാലത്ത്, മുന്‍നിരയിലേക്കുള്ള പ്രയാണത്തിലാണ് സംഗീതാധ്യാപികയായി ജോലി ലഭിക്കുന്നത്. അനിശ്ചിതത്വമുള്ള സിനിമാ ലോകത്തുനിന്ന് അങ്ങനെയാണ് കോളജ് അധ്യാപനത്തിലേക്ക് ലതിക ടീച്ചര്‍ പ്രവേശിക്കുന്നത്. ചെന്നെയില്‍ നിന്ന് കേരളത്തിലേക്കത്തെിയതോടെ ഗാനങ്ങളുമായുള്ള ബന്ധം കുറഞ്ഞു. എന്നാല്‍ ഇതിനിടയിലും ശ്രദ്ധേയങ്ങളായ ഗാനങ്ങള്‍ തേടിവന്നു. അമരത്തിലെ ‘ഹൃദയരാഗതന്ത്രിമീട്ടി’, ‘പുലരേ പൂങ്കോടിയില്‍’, വെങ്കലത്തിലെ ‘ഒത്തിരിയൊത്തിരി മോഹങ്ങള്‍‘ തുടങ്ങിയ ഗാനങ്ങള്‍ ഇക്കാലയളവിലാണ് പാടുന്നത്. 2000ല്‍ ‘തോറ്റം’ എന്ന ചിത്രത്തിനുവേണ്ടി രമേശ് നാരായണന്‍െറ സംഗീതത്തില്‍ ഫോക് രീതിയിലുള്ള ഗാനങ്ങളും പാടി. പിന്നീടുള്ള നീണ്ട ഇടവേളക്കുശേഷമാണ് ഇപ്പോഴത്തെ തിരിച്ചുവരവ്. കൊല്ലത്ത് കഴിഞ്ഞമാസം 29നായിരുന്നു പ്രിയഗായികയുടെ ചലച്ചിത്രഗാന ജീവിതത്തിന്‍െറ നാല്‍പതാം വര്‍ഷം ആഘോഷമാക്കിയ സംഗീതരാവ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2016 11:04 AM GMT Updated On
date_range 2016-11-03T16:34:47+05:30ഗാനലതിക വീണ്ടും പൂവണിയുന്നു
text_fieldsNext Story